താരിണിയോടുള്ള പ്രണയം പറഞ്ഞതിന് പിന്നാലെ സംഭവിച്ചത്: കൂട്ടകരച്ചില്‍.. കാളിദാസ് ജയറാം പറയുന്നു
ഷി അവാർഡ് വേദിയില്‍ വെച്ചാണ് മോഡൽ താരിണി കലിംഗരായരുമായുള്ള തന്റെ പ്രണയം കാളിദാസ് ജയറാം തുറന്ന് പറയുന്നത്. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിച്ചപ്പോള്‍ തങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് കാളിദാസ് തുറന്ന് പറയുകയായിരുന്നു. ഇപ്പോഴിതാ തന്റെ ഭാവി വധുവിനെക്കുറിച്ചും പ്രണയം തുറന്ന് പറഞ്ഞതിന് ശേഷമുള്ള നിമിങ്ങളെക്കുറിച്ചും തുറന്ന് പറയുകയാണ് കാളിദാസ്.
ഒരേ മനോഭാവം ഉള്ളവരാണ് ഞങ്ങള്‍ രണ്ടു പേരും. അതാണ് ഞങ്ങളെ അടുപ്പിച്ചത്. നന്നായി സംസാരിക്കുന്ന വ്യക്തിയാണ്. കുറേ നേരം സംസാരിച്ചുകൊണ്ടിരിക്കും. പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ കുറേയാളുകള്‍ ആശംസകള്‍ അറിയിച്ചു. എന്നാല്‍ വേറെ ഒരു കൂട്ടം ആളുകള്‍ കരഞ്ഞുകൊണ്ട് മെസേജ് അയച്ചിരുന്നു. അതൊക്കെ കണ്ടപ്പോള്‍ വലിയ തമാശയായി തോന്നിയെന്നും ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കാളിദാസ് പറയുന്നു.

എനിക്ക് വേണ്ടി ഇത്രയധികം ആളുകള്‍ കരയാനുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞെതെന്നും ചിരിച്ചുകൊണ്ട് താരം വ്യക്തമാക്കുന്നു. വീട്ടില്‍ പറഞ്ഞ് വിജയിക്കുന്ന കഥകളാണ് അച്ഛന്‍ പുറത്ത് വന്ന് പറയുന്നത്. ചക്കിയാണ് അപ്പയുമാണ് കൂടുതല്‍ കമ്പനി. അവളുടെ ചളികളാണ് അപ്പ ഇടയ്ക്ക് ഇടയ്ക്ക് അടിച്ചുകൊണ്ടിരിക്കുന്നത്.
രജനിയാണ് അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. സംവിധായകനായ വിനേലട്ടന്‍ കഥ പറയുമ്പോള്‍ തന്നെ അടുത്തതായി എന്താണ് നടക്കാന്‍ പോകുന്നതെന്ന ക്യൂരിയോസിറ്റി വലിയ തോതില്‍ ഉണ്ടായിരുന്നു. സിനിമയായി വരുമ്പോള്‍ ആ ഒരു ആകാംക്ഷ പ്രേക്ഷകർക്കും ഉണ്ടാകുമെന്നും തോന്നി. ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സിനിമയാണ് രജനിയെന്നും കാളിദാസ് ജയറാം പറയുന്നു.
വേറെ വെറെ ടൈപ്പിലുള്ള സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. രജനി അത്തരത്തിലുള്ള ഒരു സിനിമയാണ്. പുതുതായി എന്തെങ്കിലുമൊക്കെ ചെയ്തെന്ന ഒരു ഫീലുണ്ട്. സിനിമയുടെ 90 ശതമാനത്തോളം നടക്കുന്നത് ചെന്നൈയിലാണ്. സംഭാഷണങ്ങളും ഭൂരിഭാഗവും തമിഴിലാണ്. ബാക്കി മാത്രമാണ് ഡബ്ബ് ചെയ്യേണ്ടി വന്നിട്ടുള്ളത്.എനിക്ക് കൂടുതല്‍ കംഫർട്ട് ആയിട്ടുള്ളത് തമിഴാണ്
അപ്പ മിമിക്രി ചെയ്യുന്നതില്‍ ഏറ്റവും ഇഷ്ടമുള്ള താരം പ്രേംനസീറിനെയാണ്. ഉറക്കത്തില്‍ എണീപ്പിച്ച് പറയാന്‍ പറഞാലും കൃത്യമായി പറയും. ഇന്നസെന്റ് സാറിനെയൊക്കെ വലിയ രീതിയില്‍ മിസ്സ് ചെയ്യുന്നുണ്ട്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ പറ്റിയെന്നുള്ളതാണ് എന്റെ വലിയ ഭാഗ്യമെന്നും കാളിദാസ് കൂട്ടിച്ചേർക്കുന്നു.
വിക്രത്തില്‍ കമല്‍ സാറിന്റെ മകനായി അഭിനയിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ ഭാഗ്യം. അപ്പയും സാറും സുഹൃത്തുക്കളാണെങ്കിലും ഞാന്‍ പോയി അങ്ങനെ സംസാരിക്കാറില്ലായിരുന്നു. എന്നാല്‍ വിക്രത്തിന്റെ സമയത്ത് അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരുത്തി കുറേ സംസാരിച്ചു. വിക്രത്തില്‍ മരിച്ച് പോകുകാണ്. വിക്രവും റോളക്സുമാണ് ആ സിനിമയിലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍.
വിക്രത്തില്‍ അഭിനയിച്ചിരുന്നുവെങ്കിലും റിലീസിന്റെ അന്ന് വരെ ചിത്രത്തില്‍ സൂര്യ സർ ഉണ്ടെന്ന് അറിയില്ലായിരുന്നു. റിലീസിന് തൊട്ടുമുമ്പ് വാർത്ത ലീക്കായപ്പോഴാണ് ഞാനും വിവരം അറിയുന്നത്. ആരാണ് ആ ക്യാരക്ടർ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചിരുന്നില്ല. തുടക്കത്തില്‍ പറഞ്ഞത് വേറൊരു പേരായിരുന്നുവെന്നും കാളിദാസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications