Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവളം ബീച്ചിൽ മാസായി എത്തിയ സ്റ്റൈൽമന്നൻ!!; രജനികാന്തിന്റെ വൈറൽ ചിത്രത്തിന് പിന്നിലെ വാസ്തവം എന്ത്?

പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാ​ഗമായി രജനീകാന്ത് തിരുവനന്തപുരത്താണ് ഉള്ളത്. ആരാധകർ ആവേശത്തിലാണ്. എന്നാൽ കഴിഞ്ഞ ദിവസം രജനികാന്തിന്റെ തലൈവർ 170 സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

കോവളം ബീച്ചിൽ ഷർട്ട് ധരിക്കാതെ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന രജനിയായിരുന്നു ചിത്രങ്ങളിലേത്. ചിത്രം വ്യാപകമായി പ്രചരിച്ചു. ഇപ്പോൾ ഈ ചിത്രത്തിന് പിന്നിലെ വാസ്തവം പുറത്തുവന്നിരിക്കുകയാണ്.

rajani

PC: X

നിങ്ങൾ രജനീകാന്തിന്റെ ചിത്രം എന്ന് പറഞ്ഞ് നിങ്ങൾ കണ്ടത് യഥാർത്ഥ ചിത്രമായിരുന്നില്ല. കണ്ടാൽ ഒരു വ്യത്യാസവും തോന്നില്ലെങ്കിലും അത് താരത്തിന്റെ ചിത്രമല്ല. രജിനിയുടെ ഈ ചിത്രങ്ങൾ എ ഐ സഹായത്തോടെ നിർമ്മിച്ചതാണ്. ഈ ചിത്രങ്ങൾ ശരിക്കും രജനിയുടെ ചിത്രങ്ങൾ ആണെന്ന് തന്നെയായിരുന്നു എല്ലാവരും കരുതയിരുന്നത്. എന്നാൽ എ ഐ സഹായത്തോടെയാണ് ചിത്രങ്ങൾ നിർമ്മിച്ചതെന്ന് വ്യക്തമായി.

അതേസമയം രജനീകാന്ത് ആരാധകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. പ്രിയ താരത്തെ കാണാൻ നിരവധിപേരാണ് വഴിയരികിൽ കൂടിനിന്നത്. രജിനികാന്ത് പോവുന്ന വഴിക​ളിലെല്ലാം ധാരാളം ആളുകൾ കൂടിനിന്നിരുന്നു, കാറിന്റെ സൺ റൂഫ് തുറന്ന് അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. താരത്തിന്റെ രൂപത്തിൽ വലിയ മാറ്റം ഉണ്ട്. കുറച്ച് ചെറുപ്പമായ പുതിയ ലുക്കിലാണ് താരം.

സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പത്ത് ദിവസം ആയിരിക്കും താരം തിരുവനന്തപുരത്ത് ഉണ്ടാവുക. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലും ആയാണ് 'തലൈവർ 170' ന്റെ കേരളത്തിലെ ചിത്രീകരണം.

ഇത് ആദ്യമായാണ് തിരുവനന്തപുരത്ത് രജനികാന്തിന്റെ ചിത്രം ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിൽ ഉണ്ട്. മഞ്ജുവാര്യരു ഫഹദും ഉൾപ്പെടെ വൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം.

ജയിലർ സിനിമയുടെ സൂപ്പർ വിജത്തിന് പിന്നാലെയാണ് രജനി കേരളത്തിൽ ഷൂട്ടിം​ഗിനായി എത്തുന്നത്. ജയിലറിൽ വിനയാകനാണ് വില്ലൻ വേഷം ചെയ്തത്. മോഹൻലാൽ അതിഥി വേഷത്തിലുമെത്തി. വലിയ സ്വീകാര്യതയാണ് ജയിലറിന് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+