ഉദ്ഘാടനത്തിന് സമീപിച്ചു.. രമേശ് പിഷാരടി തന്റ പ്രതിഫലം പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി: നിർമ്മാതാവ്
മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വന്ന വിജയം കൈവരിച്ച താരങ്ങളില്‍ ഒരാളാണ് രമേശ് പിഷാരടി. ഇതിനോടകം തന്നെ മമ്മൂട്ടി, ജയറാം തുടങ്ങിയവരെ പ്രധാന കഥാപത്രങ്ങളാക്കി രണ്ട് സിനിമയും രമേശ് പിഷാരടി സംവിധാനം ചെയ്ത് കഴിഞ്ഞു. മിമിക്രി വേദിയില്‍ നിന്ന് എത്തിയ താരമാണെങ്കില്‍ കോമഡിക്ക് പകരം സീരിയസ് വിഷയങ്ങളായിരുന്നു രണ്ട് സിനിമകളിലൂടേയും രമേശ് പിഷാരടി പറഞ്ഞത്.
ഇപ്പോഴിതാ രമേശ് പിഷാരടിയെക്കുറിച്ച് നിർമ്മാതാവ് ജോളി ജോസഫ് പങ്കുവെച്ച വാക്കുകളാണ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. രമേശ് പിഷാരടിയെ ഒരു പരിപാടിക്ക് വിളിച്ചപ്പോഴുണ്ടായ അനുഭവമാണ് മനോരമ ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പില്‍ നിർമ്മാതാവ് പങ്കുവെക്കുന്നത്. എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നടന്ന എംടിഎച്ച് ക്രിട്ടി കെയർ ചടങ്ങിൽ ഉദ്ഘാടകനായിട്ടായിരുന്നു രമേശ് പിഷാരടിയെ വിളിച്ചത്.

സ്ഥാപനത്തിന്റെ പി ആർ ആയും തന്റെ കുടുംബ സുഹൃത്തുമായ തനൂജ ഭട്ടതിരി ആവശ്യപ്രകാരം നടന്‍ കൈലാശിന്റെ കയ്യില്‍ നിന്നും നമ്പർ വാങ്ങിയാണ് തന്നെ അറിയാത്ത രമേശ് പിഷാരടിക്കായി താന്‍ മെസ്സേജ് അയക്കുന്നതെന്നെും ജോളി ജോസഫ് പറയുന്നു. വിദേശത്ത് ആയിരുന്നെങ്കിലും അദ്ദേഹം കൃത്യമായി തന്നെ മറുപടി തന്നു. തന്റെ സുഹൃത്തായ സ്റ്റീഫൻ ദേവസ്സി മുഖേനെ പല വേദികളിലും അദ്ദഹത്തെ കണ്ടിട്ടുണ്ടെങ്കിലും, പരസ്പരമുള്ള പുഞ്ചിരിയിൽ എല്ലാം ഒതുങ്ങിയിരുന്നു.
'എനിക്കടുത്തറിയാവുന്ന നല്ല ചങ്ങായിമാരുടെ പല പരിപാടികൾക്കും അവരുടെ ആവശ്യപ്രകാരം സെലിബ്രിറ്റി ഗസ്റ്റുകളെ ഏർപ്പാട് ചെയ്തുകൊടുക്കാറുള്ള ഞാൻ നവംബർ 4 ന് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നടക്കേണ്ട എംടിഎച്ച് ക്രിട്ടി കെയർ പരിപാടിക്കുള്ള പിഷാരടിയുടെ പ്രതിഫലം ചോദിച്ചറിഞ്ഞു. പലരുടെയും 'അത്യാഗ്രഹം' നേരിട്ടറിയാവുന്ന ഞാൻ സത്യമായും ഞെട്ടിയത് പിഷാരടിയുടെ പ്രതിഫലം എന്നോട് പറഞ്ഞപ്പോഴാണ്' ജോളി ജോസഫ് കുറിക്കുന്നു.
എന്നാല്‍ അതിന് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ പറയാം. 'സാധാരണ എന്റെ പ്രതിഫലം ....+ ജിഎസ്ടി യാണ് , എനിക്ക് പണം വേണ്ട, പകരം ഞാൻ നിർദേശിക്കുന്ന പാവപെട്ട പാവപെട്ട രോഗികൾക്ക് എന്റെ പേരിൽ നിങ്ങൾ തരേണ്ട തുക കുറച്ചു കൊടുക്കണം , എന്നാൽ ഞാൻ വരാം' എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും നിർമ്മാതാവ് പറയുന്നു.
രമേശ് പിഷാരടിയുടെ നന്മയുള്ള മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് കൈകൂപ്പി ആദരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വവിഖ്യാതനായ നമ്മുടെ സ്വന്തം ജഗതി ശ്രീകുമാർ എന്ന നമ്മുടെ അമ്പിളിച്ചേട്ടനും ഇത്തരം സന്മനസ്സ് പലപ്പോഴും കാണിച്ചതായി എനിക്ക് അറിയാം. പരിപാടിയുടെ ദിവസം തനിക്കും തനൂജക്കും ആ പരിപാടിയിലേക്ക് വരാന്‍ കഴിയാത്തതില്‍ വലിയ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതോടൊപ്പം തന്നെ കുറിപ്പില്‍ രമേശ് പിഷാരടിയുടെ കലാ ജീവിതത്തെക്കുറിച്ചുള്ള ചെറു വിവരണവും ജോളി ജോസഫ് കുറിക്കുന്നുണ്ട്. 'എംജി യൂണിവേഴ്സിറ്റിയിൽ അരങ്ങേറ്റം കുറിച്ച സലിം കുമാർ, സാജൻ പള്ളുരുത്തി, ധർമജൻ ബോൾഗാട്ടി എന്നിവരുമായി നിരവധി പരിപാടികൾ ചെയ്ത, സലാം സലിം ( 2000 ) മുതൽ ഇന്നും തിളങ്ങുന്ന നൂറിൽപരം ടിവി ഷോകളിലെ ഹോസ്റ്റ്-ജഡ്ജ് പിന്നെ വിദേശത്തും സ്വദേശത്തുമായി എത്രയോ സ്റ്റേജ് ഷോകൾ ചെയ്തു'
'നസ്രാണി (2007) മുതൽ വോയിസ് ഓഫ് സത്യനാഥൻ ( 2023 ) വരെ നാൽപതില്‍പരം സിനിമകളിലെ വേഷങ്ങൾ. അതിനിടയിൽ 'കപ്പൽ മുതലാളി'(2009) എന്ന ചിത്രത്തിൽ നായക വേഷം. 2018-ൽ ജയറാമും ചാക്കോച്ചനും അഭിനയിച്ച പഞ്ചവർണതത്ത എന്ന സിനിമയിലൂടെയാണ് പിഷാരടി തന്റെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി നായകനായ ' ഗാനഗന്ധർവൻ' ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭം. അടുത്ത സിനിമ ഉടനെ ആരംഭിക്കും എന്ന് തീർച്ച.' ജോളി ജോസഫ് കൂട്ടിച്ചേർത്തു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications