'നടൻ നഗ്ന ഫോട്ടോ അയച്ചിട്ട് ആവശ്യപ്പെട്ടത്'; രഞ്ജിനി ഹരിദാസ് പറയുന്നു..'വമ്പൻ സ്രാവുകൾ രക്ഷപ്പെട്ടു'
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ സധൈര്യം വെളിപ്പെടുത്തി നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അതിനിടയിൽ ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. അന്ന് തന്നെ അതിന് ശക്തമായ മറുപടി നൽകിയെന്നും താരം പറയുന്നു. ന്യൂസ് 18 മലയാളത്തോടാണ് അവരുടെ പ്രതികരണം.
'ഷർട്ടിടാതെ എനിക്ക് ഫോട്ടോ അയച്ചൊരു നടൻ ഉണ്ട്. എന്തിനാണ് അങ്ങനെ ഫോട്ടോ അയക്കുന്നത്, അതിന്റെ ഉദ്ദേശമെന്താണ്? എന്റെ ഫോട്ടോ അയക്കാൻ പറയും. എന്റെ കൈയ്യിൽ തെളിവ് ഇല്ലാത്തതിനാലാണ് ഞാൻ അയാളുടെ പേര് പറയാത്തത്. നിങ്ങൾ ചോദിച്ചയാൾ തെറ്റിപ്പോയെന്ന് ഞാൻ മറുപടി കൊടുത്തിട്ടുണ്ട്. അതോടെ അത് അവസാനിപ്പിച്ചിട്ടുണ്ട്.

കണ്ണ് മഞ്ഞളിപ്പിക്കുന്നതാണ് സിനിമ മേഖല. ഇതിനോട് ആളുകൾക്ക് ക്രേസ് ആണ്. പ്രശസ്തിക്ക്, അധികാരത്തോട്, പണത്തോട്. അതുകൊണ്ട് എല്ലാവർക്കും നോ പറയാൻ പെട്ടെന്ന് സാധിക്കില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളാണ് ഇതിൽ പെട്ട് പോകുന്നതെന്ന് വ്യക്തിപരമായി എനിക്ക് തോന്നിയിട്ടുണ്ട്. പ്രിവിലേജുകളിൽ നിന്നും വരികയാണെങ്കിൽ നമ്മുക്ക് ഇതിന്റെയൊന്നും ആവശ്യം ഇല്ലല്ലോ. എന്റെ മാതാപിതാക്കൾ സിനിമയിൽ വലിയ ആളുകളാണെങ്കിൽ എനിക്ക് യാതൊരു പ്രശ്നവും വരില്ല. അതൊക്കെ സ്വാഭാവികമാണല്ലോ. പ്രിവിലേജ് ഇല്ലാതെ ആൾക്കാർ ഇവിടെ വരുമ്പോൾ വഴങ്ങിക്കൊടുത്താൽ, സെക്ഷ്വൽ ഫാവേഴ്സിനോട് യെസ് പറഞ്ഞാൽ അവരുടെ ജീവിതം മാറി മറിയും എന്നാണ്. ഇത് ചൂഷണം തന്നെയാണ്.
ഇത്തരം കാര്യങ്ങളോട് നോ പറയാൻ അല്ല നമ്മൾ സ്ത്രീകളെ പഠിപ്പിക്കേണ്ടത്. ഈ സാഹചര്യം മാറുകയല്ലേ വേണ്ടത്. പല മുതിർന്ന താരങ്ങളും പറയുന്നത് എന്തുകൊണ്ടാണ് നോ പറയാത്തത് അവർക്ക് മറ്റ് മേഖയിൽ ജോലി ചെയ്തൂടെയെന്നാണ്. എന്തിന് പോണം', രഞ്ജിനി ഹരിദാസ് ചോദിച്ചു.
പ്രധാന നടൻമാർക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ തനിക്ക് ഞെട്ടൽ ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. ഇപ്പോൾ പുറത്തുവന്നതൊക്കെ സിനിമ മേഖലയിൽ തന്നെ പാട്ടായ കാര്യങ്ങൾ ആണ്. വമ്പൻ സസ്രാവുകൾ രക്ഷപ്പെട്ടു. വെളിപ്പെടുത്തൽ നടത്തേണ്ടത് ജൂനിയർ ആർട്ടിസ്റ്റുമാരല്ല മറിച്ച് ലൈംഗിക ചൂഷണത്തിനിരയായ പ്രമുഖ നടിമാരാണെന്നും അവർ പറഞ്ഞു. കരിയർ നശിക്കുമെന്ന ഭയം കൊണ്ടാണ് പ്രമുഖരായ നടിമാർ വായതുറക്കാത്തതെന്നും രഞ്ജി തുറന്നടിച്ചു.
ഉദ്ഘാടനചടങ്ങുകളുടെ മറവിലും മോഡലിങ് രംഗത്തും ലൈംഗികചൂഷണങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെന്നും രഞ്ജിനി ആരോപിച്ചു. കണ്ണൂരിൽ വച്ച് നടന്ന ഒരു പരസ്യ ഷൂട്ടിങ് ചിത്രത്തിനിടെ തനിക്ക് അത്തരത്തിലൊരു അനുഭാവം ഉണ്ടായെന്നും അപ്പോൾ തന്നെ ശക്തമായി പ്രതികരിച്ചുവെന്നും അവർ വ്യക്തമാക്കി.സിനിമ മേഖലയിൽ തുടക്കക്കാരായ ചെറിയ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ട്. അതുപോലെ തന്നെ പുരുഷൻമാരും ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും രഞ്ജിനി പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻമാരായ മുകേഷ്, സിദ്ധിഖ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയ താരങ്ങൾക്കെതിരെയാണ് ആരോപണം ഉയർന്നത്. നടൻമാർക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകൾ നിയമപരമായി നീങ്ങിയിട്ടുണ്ട്. കേസിൽ കഴിഞ്ഞ ദിവസം മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications