സുധിയെ രേണു വീടിന് ചുറ്റും ഓടിച്ചിട്ട് തല്ലിയെന്ന്, 'അയൽക്കാർക്ക് സിനിമാനടിയാകുന്നതിലുളള കുശുമ്പ്', മറുപടി
വൈറൽ താരം രേണു സുധിക്കെതിരെ കൊല്ലം സുധിയുടെ സുഹൃത്ത് താജ് പത്തനംതിട്ട, രണ്ടാം ഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ തുടങ്ങി നിരവധി പേരാണ് വിവിധ ആരോപണങ്ങളും വിമർശനങ്ങളുമായി രംഗത്തുളളത്. അതിനിടെ കൊല്ലം സുധിയുടെ കുടുംബം നേരത്തെ താമസിച്ചിരുന്ന വീടിന്റെ അയൽക്കാരെന്ന് പറഞ്ഞും ചിലർ രേണുവിനെതിരെ രംഗത്ത് വന്നു.
സുധിയെ രേണു ഓടിച്ചിട്ട് തല്ലിയിട്ടുണ്ടെന്നും അടുക്കള ജോലി ചെയ്യിപ്പിക്കുമായിരുന്നു എന്നുമൊക്കെയാണ് ഇവരുടെ ആരോപണം. ഇവർക്ക് രേണു മറുപടിയും നൽകിയിട്ടുണ്ട്. ബിഗ് ബോസ് താരം ദേവുവിന്റെ ചായ് ടോക്സ് വിത്ത് വൈബർ ഗുഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രേണു പ്രതികരിച്ചിരിക്കുന്നത്.
രേണു സുധിയുടെ വാക്കുകൾ: '' താന്‍ ആരുമായും ഒരു പ്രശ്‌നത്തിനും പോകുന്നില്ല. സ്വന്തം ജോലി നോക്കി ജീവിക്കുന്നു. താന്‍ ഒരാള്‍ ജോലിക്ക് പോകുന്നത് കൊണ്ടാണ് വീട് കഴിയുന്നത്. തനിക്ക് വേണ്ടി സംസാരിക്കാന്‍ താന്‍ മാത്രമേ ഉളളൂ, അത് അഹങ്കാരം അല്ല. ഒരു കൂട്ടം നല്ല ആളുകള്‍ തനിക്കൊപ്പമുണ്ട്. പക്ഷേ അവര്‍ക്ക് സ്വന്തം കുടുംബത്തെ വിട്ട് 24 മണിക്കൂറും തനിക്ക് വേണ്ടി പ്രതികരിക്കാനൊന്നും പറ്റില്ല.

തനിക്ക് അഹങ്കാരമില്ല, പറയാനുളളത് പറയാനുളള ധൈര്യമുണ്ട്. അത് പുതിയതായി മുളച്ച് വന്നതല്ല. സുധിച്ചേട്ടന്‍ ഉളളപ്പോള്‍ ഇത്തരത്തില്‍ സംസാരിക്കുന്നതിന് ഒരു പരിധി ഉണ്ട്. സുധിച്ചേട്ടന്റെ വിയോഗത്തിന് ശേഷം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. അതില്‍ നിന്നാണ് കൂടുതല്‍ ധൈര്യം വന്നത്.
പഴയ വീടിന്റെ സമീപത്തെ അയല്‍വക്കക്കാര്‍ പറഞ്ഞു സുധിച്ചേട്ടനെ താന്‍ ഓടിച്ചിട്ട് അടിച്ചുവെന്ന്. സുധിച്ചേട്ടന്‍ ഇനി തിരിച്ച് വന്ന് പറയുമോ തന്നെ അടിച്ചിട്ടില്ല എന്ന്. ഇവരൊക്കെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇതിനെല്ലാമുളള കാരണം താന്‍ എന്തോ വലിയ സംഭവമായി എന്നുളള തോന്നലും അത് തടയണം എന്നുളളതുമാണ്. കുശുമ്പാണ്.
ഇത് പറഞ്ഞ അയല്‍വക്കത്തുളള വ്യക്തികളെ താന്‍ സഹായിച്ചിട്ടേ ഉളളൂ. സുധിച്ചേട്ടന്‍ അടുക്കളയില്‍ പണിയെടുക്കുന്നു എന്ന് പറയുന്നു. സുധിച്ചേട്ടന് ചൈനീസ് ഫുഡ് ഉണ്ടാക്കാന്‍ ഇഷ്ടമുണ്ട്. അമ്മ ചിക്കന്‍ കറി ഉണ്ടാക്കിയാല്‍ സുധിച്ചേട്ടന്‍ അതില്‍ കാപ്‌സിക്കം ഒക്കെ ഇട്ട് സ്‌പെഷ്യലാക്കി തനിക്കും കുഞ്ഞുങ്ങള്‍ക്കും തരും. അതിനാണ് പറയുന്നത് സുധിച്ചേട്ടന്‍ അടുക്കളയില്‍ ജോലി ചെയ്യുന്നു എന്ന്. ഇതൊക്കെ ഇവര്‍ക്കും കൊടുത്തിട്ടുണ്ട്. അത് കഴിച്ചിട്ടാണ് ഈ കുറ്റം പറയുന്നത്.
ഇവരാരുമായും ഇതുവരെ താന്‍ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. ഇവള്‍ വലിയ സെലിബ്രിറ്റി ആയി കോടികള്‍ ഉണ്ടാക്കുമോ, ഇവള്‍ വലിയ സിനിമാനടി ആകുമോ എന്നൊക്കെ ആലോചിച്ചിട്ടാണ് ഇവറ്റകള്‍ കള്ളത്തരം ഉണ്ടാക്കുന്നത്. സുധിച്ചേട്ടന്‍ കുഞ്ഞുമനുഷ്യനൊന്നും അല്ല. തന്നെക്കാളും ആരോഗ്യമുളള ആളാണ്. ആ മനുഷ്യനെ താന്‍ എടുത്തടിച്ച് ഓടിച്ചു എന്നാണ് പറയുന്നത്. ഇത്രയുളള താന്‍ വീടിന് ചുറ്റും അടിച്ച് ഓടിച്ചു എന്നൊക്കെ പറയുമ്പോള്‍ സ്വാഭാവികമായും ചിന്തിച്ച് കൂടെ അത് കള്ളമാണോ സത്യമാണോ എന്ന്.
18 വയസ്സുണ്ട് അന്ന് കിച്ചുവിന്, അവന്‍ സമ്മതിക്കുമോ അങ്ങനെ അച്ഛനെ അടിച്ചോടിക്കാന്‍. ഇളയ കുഞ്ഞ് സമ്മതിക്കുമോ. അങ്ങനെ താന്‍ അടിച്ചോടിക്കുമോ സുധിച്ചേട്ടനെ. എന്ത് വൃത്തികേടൊക്കെയാണ്, കള്ളത്തരമൊക്കെയാണ് ഉണ്ടാക്കി പറയുന്നത്. ഈ പറയുന്നതിനൊക്കെ തെളിവുളളതാണോ'', രേണു പറയുന്നു.












Click it and Unblock the Notifications