Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു മൂന്നാം ഭാര്യ, താനുമായുളള വിവാഹം അമ്പലത്തില്‍ വെച്ച്', 1 ലക്ഷം തന്നത് എന്തിന്? വെളിപ്പെടുത്തി നടി വീണ

രേണു കൊല്ലം സുധിയുടെ രണ്ടാം ഭാര്യയാണ് എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് നടിയായ വീണ എസ് പിള്ള രേണുവിന്റെ വാദങ്ങൾ തളളി രംഗത്ത് വന്നത്. രേണു ഫ്രോഡ് ആണെന്നും താനും സുധിയും അകലാൻ കാരണം രേണു ആണെന്നും വീണ ആരോപിച്ചിരുന്നു.

തന്റെ ഇപ്പോഴത്തെ ഭർത്താവിന്റെ സുഹൃത്തുക്കളോട് വരെ താനും സുധിയും ലിവിംഗ് ടുഗെതർ ആയിരുന്നുവെന്ന് രേണു പറഞ്ഞ് നടക്കുന്നതായും വീണ ആരോപിക്കുന്നു. സുധി 1 ലക്ഷം രൂപ തന്നാണ് തന്നെ ഒഴിവാക്കിയത് എന്ന ആരോപണത്തിനും ഓൺലൈൻ മലയാളി സ്പെഷ്യൽസിന് നൽകിയ അഭിമുഖത്തിൽ വീണ മറുപടി നൽകുന്നു.

'' താനും സുധിയും ലിവിംഗ് ടുഗെതര്‍ ആയിരുന്നുവെന്നും തന്നെ ഒഴിവാക്കാന്‍ സുധി ഒരുപാട് കഷ്ടപ്പെട്ടുവെന്നും തന്റെ ഭര്‍ത്താവിന്റെ കൂട്ടുകാരോടും സുധിയുടെ കൂട്ടുകാരോടും പറയുന്നത് ഒരു ആറ് മാസക്കാലമായി കേള്‍ക്കുന്നു. പരിപാടികളുടെ തിരക്കൊക്കെ ആയതിനാല്‍ അത് കണക്കിലെടുത്തില്ല. വിവരമില്ലാത്തവര്‍ പലതും പറയും, നമുക്ക് അതിന് പിറകേ പോയി കളയാനുളള സമയമില്ല.

renu

പക്ഷേ ഇത് കേട്ട് കേട്ട് മടുത്തു. പുറത്തേക്ക് വരാന്‍ ഒരു താല്‍പര്യവും തനിക്ക് ഇല്ലായിരുന്നു. ഉണ്ടായിരുന്നുവെങ്കില്‍ എപ്പഴേ ആകാമായിരുന്നു. ഇന്നലെ രാവിലെ മഴയത്ത് വന്ന ആര്‍ട്ടിസ്റ്റ് അല്ല, താന്‍ മലയാളത്തിലും തമിഴിലും സീരിയല്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ നിര്‍ത്തി വെച്ചു. അന്ന് സുധിച്ചേട്ടന്റെ വീട്ടിലാണ് 6 മാസം താമസിച്ചത്. അതിന് ശേഷം അമ്മ തനിച്ച് ആയതിനാല്‍ അവിടേക്ക് മാറി.

ജീവിതം നന്നായി പോയിക്കൊണ്ടിരിക്കുകയായിരുന്നു, അതിനിടയ്ക്കാണ് രേണുവുമായുളള മെസ്സേജുകള്‍ കാണുന്നത്. 2015 കാലഘട്ടത്തിലായിരുന്നു. ആദ്യം കണ്ടില്ല കേട്ടില്ല എന്നൊക്കെ വെച്ചു. അത് രേണുവിന്റെ വിഷയം മാത്രമല്ല, വേറെ കുറച്ച് പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഒരിക്കലും സുധിച്ചേട്ടനെ നോക്കാതെയൊന്നും ഇരുന്നിട്ടില്ല. തന്നെയും നന്നായി തന്നെയാണ് നോക്കിയിരുന്നത്.

സുധിച്ചേട്ടനുമായി കൂടുതലും താന്‍ വഴക്കുണ്ടാക്കിയിരുന്നത് മദ്യപാനത്തിന്റെ പേരിലായിരുന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മദ്യം വേണം എന്നായിരുന്നു. മദ്യപിച്ച് ഓടയില്‍ക്കിടക്കുകയോ വീട്ടില്‍ ആരെങ്കിലും കൊണ്ട് വിടുകയോ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. വീട്ടിലിരുന്ന് മാത്രമേ മദ്യപിക്കാറുളളൂ. താനും കിച്ചുവും കൂടെ ഇല്ലെങ്കില്‍ ബാറില്‍ പോകും.

കിച്ചുവുമായി തനിക്ക് നല്ല ബന്ധം തന്നെ ആയിരുന്നു. കിച്ചുവിനെ താന്‍ എപ്പോഴും വഴക്ക് പറഞ്ഞിരുന്നത് ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിനായിരുന്നു. കൊച്ചിന് എപ്പോഴും അത് വാങ്ങിക്കൊടുക്കരുത് എന്ന് പറയുമായിരുന്നു. സ്വന്തം മകനായി കണ്ടത് കൊണ്ടാണത്. സുധിച്ചേട്ടനുമായുളള വിവാഹം അമ്പലത്തില്‍പ്പോയി രജിസ്റ്റര്‍ ചെയ്തിരുന്നു. ലിവിംഗ് ടുഗെതര്‍ ആയിട്ടുളളവര്‍ കോടതിയില്‍ പോയി പേപ്പര്‍ വാങ്ങിക്കില്ലല്ലോ.

രേണു പറഞ്ഞ മറ്റൊരു കാര്യം, സുധിച്ചേട്ടന്‍ 1 ലക്ഷം രൂപ തന്നാണ് തന്നെ ഒഴിവാക്കിയത് എന്ന്. തനിക്കൊപ്പം ഡാന്‍സ് കളിച്ച് കൊണ്ടിരുന്ന ഒരു കുട്ടിയുടെ അമ്മയുടെ പക്കല്‍ നിന്ന് സുധിച്ചേട്ടന്‍ 1 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടായിരുന്നു. തന്നെ ഇടയ്ക്ക് നിര്‍ത്തിയാണ് വാങ്ങിയത്. ബന്ധം ഒഴിയുന്ന സമയത്ത് അത് തിരിച്ച് വേണം എന്ന് പറഞ്ഞപ്പോള്‍ ആ പൈസ തിരിച്ച് തന്നു'', വീണ എസ് പിളള പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+