'പോലീസ് ഭയങ്കരമായി ഷൗട്ട് ചെയ്തു', പൊട്ടിക്കരഞ്ഞ് രേണു സുധി, അവനെ പൊക്കിപ്പറയുന്നു, പഴയ ജീവിതം കുത്തിപ്പൊക്കി.
പരാതിയുമായി ചെന്നപ്പോൾ പോലീസുകാർ മോശമായി പെരുമാറിയെന്ന ആരോപണവുമായി വൈറൽ താരം രേണു സുധി. തങ്ങൾക്കെതിരെ മോശം പ്രചാരണം നടത്തുന്ന വ്ളോഗർക്കെതിരെ പരാതി നൽകാൻ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെടുകയാണ് ചെയ്തത് എന്നും സ്ത്രീകൾ ആണെന്നുളള പരിഗണന പോലും തന്നില്ലെന്നും രേണു സുധി ആരോപിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ക്യാമറകൾക്ക് മുന്നിൽ രേണു സുധി പ്രതികരിച്ചത്.
പരാതിക്കാരായ തങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന് രേണു ചോദിക്കുന്നു. രേണുവിന്റെ വാക്കുകൾ: '' പോലീസുകാര്‍ തങ്ങളുടെ അടുത്ത് ഭയങ്കരമായി ദേഷ്യപ്പെടുകയാണ് ചെയ്തത്. കോടതിയില്‍ പൊക്കോ, ഇവിടെ പറ്റില്ല എന്നാണ് പറഞ്ഞത്. അവന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ട് എന്നും പറഞ്ഞു. ഇനി കോടതിയിലേക്കാണ് പോകുന്നത്. ഞങ്ങള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തതാണ്. ഞങ്ങളോട് പോലീസില്‍ പോകാന്‍ പറഞ്ഞു. അതനുസരിച്ചാണ് ഇവിടേക്ക് വന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെങ്കില്‍ ഞങ്ങള്‍ക്കും അവനെക്കുറിച്ച് പറഞ്ഞാല്‍ പോരായിരുന്നോ. ഞങ്ങള്‍ക്ക് നിയമത്തില്‍ വിശ്വാസമുളളത് കൊണ്ട് മാത്രം പരാതി കൊടുത്തു.

ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്. ഞങ്ങളാണോ തെറ്റുകാര്‍. മാനുഷികമായ ഒരു പരിഗണന പോലും പോലീസ് തന്നില്ല. അതുല്‍ മറുപടി തന്നിട്ടുണ്ടെന്ന് പറഞ്ഞ് കുറേ പേപ്പര്‍ എടുത്ത് കാണിച്ചു. അപ്പോള്‍ തങ്ങളുടെ പരാതി എവിടെ. അവന്‍ ചെയ്തത് തെറ്റല്ലെന്നാണ് പോലീസ് പറയുന്നത്. രണ്ട് സ്ത്രീകളെന്നുളള പരിഗണന പോലും തന്നില്ല.
പ്രസവത്തിന് ശേഷം തനിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സുധിച്ചേട്ടന്‍ സംസാരിച്ചിരുന്നു. അതും പൊക്കിപ്പിടിച്ച് സ്ഥിരം മാനസികരോഗിയാണെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്. മാനസിക രോഗി ആണെങ്കില്‍ തന്നെ ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സിച്ച് ഷോക്ക് എങ്കിലും തരണ്ടേ. ഇതൊക്കെ എന്തിനാണ് പൊക്കിപ്പിടിച്ച് നടക്കുന്നത്. എന്തിനാണ് തന്റെ പിറകേ നടക്കുന്നത് എന്നാണ് താന്‍ ആലോചിക്കുന്നത്.
താന്‍ കാപ്പ കേസിലെ പ്രതിയാണോ, ഇങ്ങനെ ഇട്ട് ദ്രോഹിക്കാന്‍ വേണ്ടി. നെഗറ്റീവ് കമന്റുകളൊക്കെ പോകട്ടെ. അതൊന്നും ഒരു വിഷയമല്ല. തന്റെ മുന്‍ ഭര്‍ത്താവ് എന്നും പറഞ്ഞ് ഏതോ ഒരാളുടെ ഫോട്ടോ ഇട്ടിരിക്കുന്നു. ആളെ തനിക്ക് അറിയുക പോലുമില്ല. ഈ പറയുന്ന ആരോപണത്തില്‍ ഉള്‍പ്പെട്ട ആള്‍ക്ക് പോലും ഈ ബന്ധത്തെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. തനിക്കും സംസാരിക്കാന്‍ താല്‍പര്യമില്ല, സുധിച്ചേട്ടനും സംസാരിക്കാന്‍ താല്‍പര്യമില്ലായിരുന്നു.
താന്‍ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ഇവന്മാര്‍ക്ക് എന്താണ് പ്രശ്‌നം. മരിച്ച് പോയ സുധിച്ചേട്ടനും ഇല്ല പ്രശ്‌നം, ഈ പറഞ്ഞ ആരോപണത്തില്‍ ഉളള ആള്‍ക്കും പ്രശ്‌നമില്ല. പിന്നെ ഇത് കുത്തിപ്പൊക്കാന്‍ ഇവന്‍ ആരാണ് സിബിഐയോ. തന്റെ പിറകേ നടക്കാന്‍ ഇവനെ ആരെങ്കിലും ഏല്‍പ്പിച്ചിട്ടുണ്ടോ. ഇതാണോ ആവിഷ്‌ക്കാര സ്വാതന്ത്ര്യം. ഒരു കോലും പിടിച്ച് വ്‌ളോഗര്‍ ആണെന്നും പറഞ്ഞ് എന്തിനാണ് തന്റെ പിറകെ നടക്കുന്നത്.
തനിക്കൊരു പഴയ ജീവിതം ഉണ്ടെങ്കില്‍ അത് സുധിച്ചേട്ടന് അറിയുന്ന കാര്യമാണ്. പിന്നെ അത് കുത്തിപ്പൊക്കേണ്ട കാര്യം എന്താണ് ഇവര്‍ക്ക്. തന്റെ കുടുംബ ചരിത്രവും ജീവചരിത്രവും തിരക്കാന്‍ നിങ്ങളെ ആരെങ്കിലും ഏല്‍പ്പിച്ചോ. പറയുന്നവരൊക്കെ ഭയങ്കര ആള്‍ക്കാരാണല്ലോ.
നിയമത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ് പരാതി കൊടുക്കാന്‍ പോയത്. അപ്പോള്‍ നമ്മുടെ അടുത്ത് ദേഷ്യപ്പെടുകയാണ്. നമ്മള്‍ പെണ്ണുങ്ങളാണ്. പോലീസ് ഉദ്യോഗസ്ഥന്‍ നിന്ന് ഭയങ്കരമായി ഷൗട്ട് ചെയ്യുകയാണ്. എന്താണ് കാരണമെന്ന് അറിയില്ല. അതുലിനെ പൊക്കിപ്പറയുകയാണ്. ഞങ്ങളല്ലേ പരാതിക്കാര്‍, ഞങ്ങള്‍ക്ക് നീതി വേണ്ടേ''.












Click it and Unblock the Notifications