'രേണു പണം വാരുകയാണ്', വിധവാ പെൻഷനും മഞ്ഞ റേഷൻ കാർഡും, കുടുംബം തകർക്കുന്നു', മറുപടിയുമായി രേണു
സഹതാരമായ പ്രതീഷിനേയും രേണു സുധിയേയും ചേർത്ത് സോഷ്യൽ മീഡിയയിൽ പല അപവാദ പ്രചാരണങ്ങളും നടക്കാറുണ്ട്. പ്രതീഷിന്റെ ഭാര്യയും പലപ്പോഴും ഇതിന് ഇരയാകാറുണ്ട്. പ്രതീഷും രേണുവുമൊത്തുളള ആൽബങ്ങൾക്ക് താഴെയും ലൊക്കേഷൻ വീഡിയോകൾക്ക് താഴെയുമെല്ലാം വളരെ മോശം കമന്റുകൾ കാണാം. രേണു കുടുംബം തകർക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലാണ് കമന്റുകൾ.
ഇത്തരക്കാർ മറുപടി നൽകുകയാണ് രേണു സുധി. മാത്രമല്ല നിരവധി ആൽബങ്ങളും മറ്റും ചെയ്യുന്ന രേണു പണം വാരുകയാണ് എന്നുളള പറച്ചിലുകൾക്കും രേണുവിന് മറുപടിയുണ്ട്.
രേണുവിന്റെ വാക്കുകൾ: '' മഞ്ഞപ്പിത്തം ഉളളവര്‍ക്ക് മഞ്ഞയായി മാത്രമേ എല്ലാം തോന്നുകയുളളു. അവരുടെ മനസ്സിലെ ദുഷിച്ച ചിന്തകളാണ് കമന്റുകളിലൂടെ പുറത്ത് വിടുന്നത്. അവര്‍ക്കാണ് കുഴപ്പം. തങ്ങള്‍ മൂന്ന് പേര്‍ക്കും ഒരു കുഴപ്പവും ഇല്ല. പ്രതീഷ് തനിക്ക് അനിയനും അമ്മു അനിയത്തിയുമാണ്. അതീ മണ്ടന്മാരായ ജനങ്ങള്‍ക്ക് മനസ്സിലാകണ്ടേ. അഭിനയം വേറെ ജീവിതം വേറെ. സൗഹൃദം വേറെ ഭാര്യാഭര്‍തൃബന്ധം വേറെ. ഇത്രയും മനസ്സിലാക്കാനുളള കഴിവ് ഇല്ലാത്തവരോട് എന്ത് പറയാനാണ്. മനസ്സിലാകാത്തവര്‍ പറഞ്ഞ് കൊണ്ടിരിക്കട്ടെ.

ഞങ്ങള്‍ വര്‍ക്കുമായി മുന്നോട്ട് പോകും. പ്രതീഷിന്റെ ഭാഗ്യം അമ്മുവും അമ്മുവിന്റെ ഭാഗ്യം പ്രതീഷുമാണ്. കാരണം ഇത്രയും സപ്പോര്‍ട്ട് ഉളള ഒരു ഭാര്യ ഉളളപ്പോള്‍ അവന്‍ ഈ മേഖലയില്‍ ഉയരത്തില്‍ എത്തും. ഇവരുടെ ബോണ്ട് കാണുന്നത് സന്തോഷമാണ്.. താന്‍ ആരുടേയും കുടുംബത്തില്‍ കയറി കളിക്കില്ല. ഒരാളുടേയും കുടുംബജീവിതം തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. താന്‍ അങ്ങനത്തെ ഒരാളല്ല.
95 ശതമാനം ആളുകളും തങ്ങളെ പിന്തുണയ്ക്കുന്നു, ബാക്കി 5 ശതമാനം പേരാണ് നെഗറ്റീവ് പറയുന്നത്. അമ്മുവിന്റെ തടിയെ കുറിച്ച് പറയുന്നവരോട് രേണു പറയുന്നത്, വണ്ണമാണ് അമ്മുവിന്റെ സൗന്ദര്യം. ഓരോരുത്തര്‍ക്കും ഓരോ സൗന്ദര്യമുണ്ട്. പ്രസവശേഷം താനും തടി വെച്ചിരുന്നു. പിന്നെ യോഗയൊക്കെ ചെയ്ത് തടി കുറച്ചു. നീളക്കുറവ് ഉളളത് കൊണ്ട് തടി വെച്ചാല്‍ ഉരുണ്ട് പോകുമെന്ന് കരുതിയാണ് ബോഡി മെയിന്റൈന്‍ ചെയ്യുന്നത്.
സുധിച്ചേട്ടന്‍ തന്നോട് വഴക്കിട്ടിരുന്നത് ഒരേയൊരു കാര്യത്തിന്റെ പേരിലാണ്, ഭക്ഷണം കഴിക്കാത്തതിനാണത്. അന്ന് സന്തോഷമുണ്ടായിരുന്നു. അത് കൊണ്ട് അറിയാതെ ആഹാരം കഴിക്കും. സുധിച്ചേട്ടനെ അലാറം വെച്ച് വിളിച്ചോണ്ടിരുന്ന ആളായിരുന്നു താന്‍. സ്റ്റാര്‍ മാജികിന്റെ ഷൂട്ടിനിടയിലൊക്കെ 1 മണിക്കൂര്‍ ഇടവിട്ട് വിളിക്കും. ഷോയില്‍ നോക്കിയാല്‍ സുധിച്ചേട്ടന്റെ ഫോണ്‍ ബെല്ലടിക്കുന്നത് കേള്‍ക്കാം.
അങ്ങനെയുളള മനുഷ്യനാണ് പെട്ടെന്ന് ജീവിതത്തില്‍ നിന്ന് ഇല്ലാതായത്. നമ്മുടെ ശരീരവും മനസ്സും ഒക്കെ റിയാക്ട് ചെയ്യും. ഭക്ഷണത്തിനോടും എല്ലാത്തിനോടും മടുപ്പ് തോന്നും. ചില കാര്യങ്ങളോട് ദേഷ്യം തോന്നും. അമിതമായി സങ്കടം തോന്നും. സുധിച്ചേട്ടന്റെ മരണം വലിയൊരു വഴിത്തിരിവ് ആയിരുന്നു ജീവിതത്തില്‍.
തങ്ങള്‍ക്ക് ആര്‍ക്കും ജോലി ഇല്ലായിരുന്നു. രോഗിയായ പപ്പയ്ക്ക് ജോലിക്ക് പോകാനാകില്ല. പിന്നെ ആകെയുളള വരുമാനം തനിക്ക് ലഭിച്ചിരുന്ന വിധവാ പെന്‍ഷന്‍ ആയിരുന്നു. അത് വാങ്ങുന്നവര്‍ക്ക് അറിയാം, 1600 രൂപയാണ്. അത് കൂടാതെ അമ്മയ്ക്ക് വാര്‍ധക്യ പെന്‍ഷനുണ്ട്. ഇതുകൊണ്ട് ഒരു കുടുംബം എങ്ങനെ കഴിയാനാണ്. മഞ്ഞക്കാര്‍ഡ് ആയത് കൊണ്ട് അരി കിട്ടും. അങ്ങനെയാണ് കഴിഞ്ഞ് കൊണ്ടിരുന്നത്.
അതിന് ശേഷമാണ് ചെറിയ വര്‍ക്കുകള്‍ കിട്ടിത്തുടങ്ങിയത്. മൂവായിരത്തിനും അയ്യായിരത്തിനുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നോക്കാം, മൂത്ത മകന് പോക്കറ്റ് മണി അയച്ച് കൊടുക്കാം. അതൊക്കെ സന്തോഷമുളള കാര്യങ്ങളാണ്''.












Click it and Unblock the Notifications