'ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു കാരണം; കുറിപ്പുമായി സലിം കുമാർ
അമ്മ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. എറണാകുളത്ത് നടന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിനിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. സിദ്ദിഖിനൊപ്പം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടി കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും മത്സരരംഗത്തുണ്ടായിരുന്നു. അതേ സമയം ഇടവേള ബാബു സെക്രട്ടറി സ്ഥാനത്ത് നിന്ന് പിന്മാറുന്നതിലുള്ള വിഷമം നേരത്തെ തന്നെ പലരും അറിയിച്ചിരുന്നു. ഇപ്പോൾ ഇടവേള ബാബു പിന്മാറിയതിലുള്ള വിഷമം വ്യക്തമാക്കിയിരിക്കുകയാണ് നടൻ സലിം കുമാർ.
കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേള യാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് പക്ഷേ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് സലിം കുമാർ പറയുന്നു. ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സലിം കുമാർ പങ്കുവെച്ച കുറിപ്പ്:
ഇടവേള ബാബു,
കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേള യാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് പക്ഷേ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു കാരണം " ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു" സലിം കുമാർ കുറിച്ചു.
അതേ സമയം വിഷമം പററഞ്ഞു ഇടവേള ബാബു സ്ഥാനത്ത് നിന്ന് പിന്മാറി. ജനറൽ സെക്രട്ടറി കസേരയിൽ ഇരുന്നത് എല്ലാവർക്കും വേണ്ടിയായരുന്നുവെന്നും സ്വന്തം സന്തോഷത്തിന് അല്ലായിരുന്നെന്നും സമൂഹ മാധ്യമങ്ങളിൽ തന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചെന്നും അന്ന് ഒപ്പമുണ്ടാവർ നിശബ്ദരായി നിന്നുവെന്നും ആരിൽ നിന്നും സഹായം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഭരണ സമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാവരുത്.ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ 'പെയ്ഡ് സെക്രട്ടറി' ആണെന്ന് ചിലർ പ്രചരിപ്പിച്ചുവെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ഇടവേള ബാബു പറഞ്ഞു.
വൈസ് പ്രസിഡൻ്റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരെ തിരഞ്ഞെടുത്തു. മോഹൻലാൽ പ്രസിഡൻ്റായി ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എതിർപ്പില്ലാതെ ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനം നേടി. വിദേശത്തായതിനാൽ മമ്മൂട്ടിക്ക് യോഗത്തിൽ പങ്കെടുക്കാനായില്ല.












Click it and Unblock the Notifications