'പ്രശ്‌നം വന്നാൽ ആന്റോ ജോസഫ് ഓടും, ആ സിനിമയുടെ വില മനസിലാക്കി അടിച്ചുമാറ്റാൻ ശ്രമിച്ചു'; സാന്ദ്ര തോമസ്
അടുത്തിടെ മലയാള സിനിമയിൽ ഉയർന്നുവന്ന വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു സാന്ദ്ര തോമസും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ഭിന്നത. ഇതിന് പിന്നാലെ സംഘടനയിലെ പ്രമുഖ അംഗങ്ങൾക്ക് എതിരെ സാന്ദ്ര തോമസ് കേസ് കൊടുക്കുകയും ചെയ്‌തിരുന്നു. വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഈ വിവാദം വഴിയൊരുക്കിയത്. ഇപ്പോഴിതാ ഈ വിവാദങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് സാന്ദ്ര തോമസ്.
'ഓം ഓശാന്തി ഓശാന' എന്ന ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതും പിന്നീട് സമാനമായി പല സിനിമകൾ നിർമ്മിക്കാൻ ശ്രമിക്കുമ്പോഴും ബുദ്ധിമുട്ടിച്ചതും ഒക്കെ സാന്ദ്ര എടുത്ത് പറയുന്നുണ്ട്. പല ചിത്രങ്ങളും തന്റെ അധ്വാനവും വിയർപ്പും കൊണ്ടുണ്ടായതാണെന്നും എന്നാൽ ഒരുപാട് സിനിമകളിൽ നിന്ന് തന്നെ അവസാന നിമിഷം ഒഴിവാക്കിയെന്നും സാന്ദ്ര തോമസ് പറയുന്നു.

സാന്ദ്ര തോമസിന്റെ വാക്കുകൾ
ഓം ശാന്തി ഓശാന ഞാൻ ചെയ്യാനിരുന്ന സിനിമയാണ്. അതിന്റെ സംവിധായകനും എഴുത്തുകാരനും പ്രധാന നടനും ഒക്കെ അഡ്വാൻസ് കൊടുത്ത സിനിമയായിരുന്നു. തട്ടത്തിൻ മറയത്ത് വൻ ഹിറ്റായ ശേഷം വരുന്ന സിനിമയാണ്. അതൊരു ടേബിൾ പ്രോഫിറ്റ് സിനിമയായിരുന്നു. ആ പ്രോജക്ടിന്റെ വാല്യൂ മനസിലാക്കി ഒരാൾ അത് അടിച്ചുമാറ്റാൻ ശ്രമിച്ചു. ആന്റോ ജോസഫ് ആയിരുന്നു അത്. എന്നാൽ പ്രശ്‌നം ആവുമെന്ന് കണ്ടപ്പോൾ ആന്റോ ജോസഫ് അത് വിട്ടു. പുള്ളി അങ്ങനെയാണ്, പ്രശ്‌നം വന്നാൽ പുള്ളി ഓടും.
അന്ന് ഞാൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ കൊണ്ടുപോയി പരാതി കൊടുത്തു. സംവിധായകനും എഴുത്തുകാരനും എനിക്കൊപ്പം സിനിമ ചെയ്യാൻ താൽപര്യമില്ലെന്നാണ് പറഞ്ഞത്. അന്നെനിക്ക് 7 ലക്ഷം രൂപ നഷ്‌ടപരിഹാരം തന്നിരുന്നു. ഓലക്കുടയും കുങ്ഫു പാണ്ഡെയും എന്നായിരുന്നു ആ ചിത്രത്തിന്റെ ആദ്യത്തെ പേര്.
അത്രയും അടുപ്പത്തോടെ കണ്ടിരുന്ന ആളുകളാണ് പെട്ടെന്ന് ഇങ്ങനെയായത്. അവർ വിളിച്ചിട്ട് ഞാൻ ചർച്ചയ്ക്ക് ചെല്ലുന്നു. കുറഞ്ഞത് 25 ലക്ഷമെങ്കിലും നഷ്‌ടപരിഹാരം കൊടുക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷേ അവർ എതിർത്തില്ല. വിജയ് ബാബു എന്നെ വിളിച്ചിട്ട് ഉണ്ണിയേട്ടൻ വിളിക്കുന്നെന്ന് പറഞ്ഞു. ഒരു ഹോട്ടലിൽ ആയിരുന്നു. എന്നെ ഇനി സിനിമ ചെയ്യിക്കില്ലെന്ന രീതിയിൽ പ്രഷർ ഇട്ടിരുന്നു. ഫെഫ്‌ക ഞാനുമായി സഹകരിച്ച് ഇനിയൊരു സിനിമ ചെയ്യില്ലെന്നായിരുന്നു ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞത്.
എന്നോട് ചെയ്‌ത തെറ്റിന് മാപ്പ് പറയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. അങ്ങനെ അവർ മാപ്പ് എഴുതി തന്നു. ആട് ശരിക്കും ഒരു ഷോർട്ട് ഫിലിം ആയിരുന്നു. വിജയ് ബാബു അഭിനയിക്കേണ്ടത്. അത് സിനിമയാക്കാമെന്ന് തീരുമാനിച്ചതായിരുന്നു. മനസില്ലാ മനസോടെയാണ് ഞാനതിന് സമ്മതിച്ചത്. അത് വലിയ ലാഭം തന്ന വിജയിച്ച സിനിമ ആണെങ്കിലും മാനസികമായി സന്തോഷം ഉണ്ടായിരുന്നില്ല.
പദ്‌മകുമാറിന്റെ സിനിമയിൽ സംഭവിച്ചതും അതുപോലെയാണ്. എല്ലാം ശരിയായി പ്രീ പ്രൊഡക്ഷൻ തുടങ്ങാൻ ഇരിക്കുകയായിരുന്നു. കോവിഡ് സമയം ആയിരുന്നു അത്. ഫ്ലാറ്റ് വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു. പിന്നെയാണ് ആ സിനിമ മറ്റൊരു പ്രൊഡ്യൂസർ ഏറ്റെടുത്തത് അറിഞ്ഞത്. അതും എന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു. പരാതി നൽകിയപ്പോൾ ഒരുപാട് എതിർപ്പ് ഉയർന്നിരുന്നു. ആന്റോ ജോസഫ് അടക്കമുള്ളവർ ഭീഷണിപ്പെടുത്തി.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications