Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂസഫ് അലിയെ മോഹന്‍ലാലും വിളിച്ചു? ഒറ്റ ഫോണ്‍ കോളില്‍ പരിഹാരം കണ്ടു, അംബാസിഡറാക്കണമെന്ന് ശാന്തിവിള

ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം എ യൂസഫലിയുടെ നേതൃത്വത്തില്‍ നടത്തിയ സമവായ ചർച്ചയെ തുടർന്നായിരുന്നു പിവിആർ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നില നിന്ന തർക്കം ഒത്തുതീർന്നത്. വിഷയത്തില്‍ ഇടപെടണം എന്ന് ഫെഫ്ക യൂസഫലിയോട് ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് പിവിആര്‍ ബഹിഷ്‌കരിച്ചത് ആടുജീവിതവും ആവേശവും അടക്കമുള്ള ചിത്രങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരുന്നും. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് യൂസഫലിയെ പ്രശ്ന പരിഹാരത്തിനായി സിനിമാ ലോകം സമീപിച്ചത്. ആവശ്യപ്രകാരം അദ്ദേഹം വിഷയത്തില്‍ ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയ യൂസഫ് അലിയെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത് എത്തിയിരിക്കുകയാണ്.

mohanlal-ma-youseff-ali-

വിദേശത്ത് എവിടെയോ ആയിരുന്ന യൂസഫ് അലി ബി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടത് പ്രകാരം ഒറ്റ ഫോണ്‍കോളിലൂടെയാണ് പ്രശ്നം പരിഹരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ബി ഉണ്ണികൃഷ്ണന്‍ സംസാരിച്ചിരുന്നു. മലയാള സിനിമകള്‍ നിർത്തിവെപ്പിച്ചത് കാരണമുണ്ടായ നഷ്ടപരിഹാരം വേണമെന്ന കാര്യത്തിലും അദ്ദേഹം കർശനമായ നിലപാട് സ്വീകരിച്ചിരുന്നു. ബി ഉണ്ണികൃഷ്ണന്‍ മറ്റ് ഭാഷകളിലെ നിർമ്മാതാക്കളുമായും ബന്ധപ്പെട്ടിരുന്നു.

പിവിആർ മലയാള സിനിമകള്‍ പ്രദർശിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ലുലുവിന്റെ മുന്നില്‍ ഫെഫ്ക സമരം നടത്തുമെന്ന് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു. ഫെഫ്കയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രിയും സിനിമാ മന്ത്രിയും ഉറപ്പ് നല്‍കുകയും ചെയ്തു. പിവിആറിന് വിതരണ പങ്കാളിത്തമുള്ള ബഡേ മിയാന്‍ ചോട്ടാ മിയാന്‍ പരാജയമാതും മലയാളത്തിലെ വിഷ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചതും പിവിആറിന് തിരിച്ചടിയായി. മാളുകളൊക്കെ അവർക്ക് എതിരായി മാറി.

തിയേറ്ററുകളിലേക്ക് ആളുകള്‍ എത്താതിരുന്നത് മാളുകളുടേയും കച്ചവടത്തേയും ബാധിച്ചു. ഈ സമയത്താണ് യൂസഫ് അലിയുടെ ഇടപെടല്‍ ഉണ്ടാകുന്നതും പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നതും. ബി ഉണ്ണികൃഷ്ണന്‍ യൂസഫ് അലിയെ വിളിച്ചതുകൊണ്ടാണ് പ്രശ്ന പരിഹാരം ഉണ്ടാകുന്നത്. യൂസഫ് അലി ഭായിയെ മലയാള സിനിമയുടേയും അംബാസിഡറക്കാണം. വർഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രവും ഉള്ളതിനാല്‍ യൂസഫ് അലിയെ മോഹന്‍ലാല്‍ തന്നെ വിളിച്ചെന്ന റിപ്പോർട്ടും ഉണ്ട്. അതിന് യാഥൊരു സ്ഥിരീകരണവും ഇല്ല. അങ്ങനെ വിളിച്ചെങ്കിലും തെറ്റില്ലെന്നാണ് എനിക്ക് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

സംസ്ഥാന സർക്കാറിന്റേയും കേന്ദ്ര സർക്കാറിന്റേയും അനൌദ്യോഗിക അംബാസിഡർ കൂടിയാണല്ലോ യൂസഫ് അലി ഭായി, അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ മലയാള സിനിമയുടേയും അംബാസിഡർ ആക്കണമെന്ന് ഈ സാഹചര്യത്തില്‍ ഞാന്‍ പറയുന്നത്. ഒരു ഫോണ്‍ കോളിന് വിലയുള്ളതിനാല്‍ അദ്ദേഹത്തേയും തങ്ങളുടെ ഭാഗമാക്കാന്‍ സിനിമാക്കാർ ശ്രമിക്കണമെന്നും ശാന്തിവിള കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+