Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യറുമായി എങ്ങനെയാണ്; പടം തന്നിട്ട് സീരിയലില്‍ അവസരം കൊടുക്കണമെന്ന് പറഞ്ഞു: ശാന്തിവിള ദിനേശ്

സ്കൂള്‍ കലോത്സവ വേദികളില്‍ തിളങ്ങിയ മഞ്ജു വാര്യർ എന്ന കലാപ്രതിഭയെ സിനിമ മേഖലയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് സംവിധായകന്‍ മോഹനായിരുന്നുവെന്ന് പലർക്കും അറിയാവുന്ന കാര്യമാണ്. സാക്ഷ്യം എന്ന ആദ്യം ചിത്രം വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തൊട്ടുപിന്നാലെ ഇറങ്ങിയ സല്ലാപം സൂപ്പർ ഹിറ്റായതാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. എന്നാല്‍ ഇപ്പോഴിതാ സിനിമയിലേക്ക് വരുന്നതിന് മുമ്പ് മഞ്ജു വാര്യറെ സീരിയലില്‍ അഭിനയിപ്പിക്കണമെന്ന് തന്നോട് വേറെ ഒരാള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

ലൈഫ് ക്യാമറ ആക്ഷൻ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തനിക്ക് കഴിഞ്ഞ ദിവസം ഒരു ഫോണ്‍കോളിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വിഷയത്തിലേക്ക് കടക്കുന്നത്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ..

manju-warrier-santhivila

ഖത്തറില്‍ നിന്നും കഴിഞ്ഞ ദിവസം എനിക്കൊരു ഫോണ്‍കോള്‍ വന്നു. മലപ്പുറത്തുകാരനായ ഫവാസ് എന്ന ചെറുപ്പക്കാരനാണ്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് നേരം സംസാരിച്ചു. അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം ഒരു വർഷമേ നിലനിന്നുള്ളൂ. വലിയ കടമായതോടെ അതെല്ലാം തീർക്കാനായിട്ടാണ് ഖത്തറില്‍ വന്നത് എന്നതടക്കമുള്ള തന്റെ വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ ഫവാസ് എന്നോട് തുറന്ന് പറഞ്ഞു.

1.18 ലക്ഷം രൂപയുടെ കടം വന്നപ്പോള്‍ പോലും മദ്യപാനത്തിലേക്ക് തിരിയുകയോ കടം തന്നവർ വരുമ്പോള്‍ മാറി നില്‍ക്കുക പോലും ചെയ്യാത്ത വ്യക്തിയാണ് ഞാനെന്നായിരുന്നു ഫവാസിനോട് ഞാന്‍ പറഞ്ഞത്. അവസാനം കിടപ്പാടം വിറ്റ് എല്ലാവരുടേയും കടം തീർത്തു എന്നിട്ടും ഞാന്‍ ഇപ്പോള്‍ സന്തോഷമായി ജീവിക്കുന്നു. അതുകൊണ്ട് ഫവാസും നിരശാപ്പെടരുതെന്ന് നിർദേശിച്ചു.

ഫവാസിന് എല്ലാ ദിവസവും നൈറ്റ് ഡ്യൂട്ടിയാണ്. ഡ്യൂട്ടി കഴിഞ്ഞ് വന്ന് എന്റെ ഏതെങ്കിലും ഒരു എപ്പിസോഡ് കാണുമ്പോള്‍ തനിക്ക് മനസ്സിന് ഒരു ശാന്തതയുണ്ടെന്ന് ഫവാസ് എന്നോട് പറഞ്ഞു. നാട്ടില്‍ വരുമ്പോള്‍ തീർച്ചയായും എന്നെ കാണാനായി തിരുവനന്തപുരത്ത് വരുമെന്നും അറിയിച്ചു. കുറെ നേരത്തെ സംസാരത്തിന് ശേഷം ഫോണ്‍ വെക്കുമ്പോള്‍ ഫവാസ് എന്നോട് പറഞ്ഞത് 'എനിക്ക് മഞ്ജു വാര്യറേയും ദിനേശേട്ടനേയുമാണ് ഇഷ്ടം' എന്നായിരുന്നു. അതായത് എന്റെ പ്രോഗ്രാമും അവരുടെ സിനിമയും.

മഞ്ജുവാര്യറുമായിട്ട് എങ്ങനെയാണ് എന്ന് ചോദിച്ചപ്പോള്‍ 'എനിക്ക് നേരിട്ട് പരിചയമില്ലെങ്കില്‍ ബഹുമാനമുള്ള നടിയാണ്' എന്നായിരുന്നു എന്റെ മറുപടി. ഭാഗ്യവാന്‍ അല്ലാത്തതുകൊണ്ട് എനിക്ക് പറ്റിയ ഒരു അബന്ധം കൂടി ഞാന്‍ ഫവാസിനോട് പറഞ്ഞു. അതായത് മഞ്ജു വാര്യർ പത്താംക്ലാസില്‍ പഠിക്കുന്ന സമയമാണ്. തിരുവനന്തപുരത്ത് കലാകൌമുദി, മലയാളം വാരിക തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്ന നരായണ ഭട്ടതിരി ഒരു ദിവസം സ്കൂള്‍ യുവജനോത്സവത്തിന് വേദിയില്‍ ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടിയുടെ പടം തന്നിട്ട് ഈ കുട്ടിക്ക് സീരിയലിൽ എന്തെങ്കിലും ഒരു വേഷം കൊടുക്കണം, പാവപ്പെട്ട ഒരു കുട്ടിയാ എന്ന് പറഞ്ഞു.

ആ പടം വാങ്ങിയ ഞാന്‍ തീർച്ചയായിട്ടും പരിഗണിക്കാം എന്ന് പറഞ്ഞു. എന്റെ ഭാഗ്യക്കേട് കൊണ്ടോ മറ്റോ അവർക്ക് ഒരു വേഷവും കൊടുക്കാന്‍ കഴിഞ്ഞില്ല. ചിലപ്പോൾ സീരിയലിൽ വന്നിരുന്നെങ്കിൽ ഇന്നത്തെ മഞ്ജു ആവുകയില്ലായിരുന്നു. എന്നാൽ മഞ്ജുവിനെ ആദ്യമായിട്ട് അഭിനയിപ്പിച്ചത് ഞാനായിരുന്നു എന്ന് എനിക്ക് അഭിമാനത്തോടെ പറയാമായിരുന്നു.

ഈ കഥയും ഞാൻ ഫവാസിനോട് പറഞ്ഞു. ഞാനുമായി നല്ല ബന്ധമുണ്ടെന്ന് തന്റെ കൂട്ടുകാരോടൊക്കെ ഫവാസ് പറയുമെങ്കിലും അത് അവർ വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു പരാതി. അതുകൊണ്ട് ഏതെങ്കിലും ഒരു എപ്പിസോഡില്‍ തന്റെ പേര് പറയണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവെച്ചു. അതുകൊണ്ടാണ് ഈ എപ്പിസോഡില്‍ തന്നെ ഈ വിഷയം പറഞ്ഞതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+