ആ ദ്രോഹി മോഹന്‍ലാലിനെ നശിപ്പിച്ചു: ഇത്ര മണ്ടനായിരുന്നോ; മമ്മൂട്ടിക്ക് കാര്യങ്ങള്‍ അറിയാമെന്നും ശാന്തിവിള
വമ്പന്‍ പ്രൊജക്ടുകള്‍ക്ക് പകരം മോഹന്‍ലാല്‍ ജനപ്രിയവും ലളിതവുമായ സിനിമകള്‍ ചെയ്യണമെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഒരു മലൈക്കോട്ടെ വാലിബന്‍ വീണാലൊന്നും മോഹന്‍ലാലിന് ഒരു ചുക്കും സംഭവിക്കില്ല. കേരളത്തിലെ പ്രേക്ഷകരുടെ മനസ്സില്‍ മോഹന്‍ലാലിന് ഒരു സ്ഥാനമുണ്ട്. നല്ല പടങ്ങള്‍ ചെയ്താല്‍ അദ്ദേഹത്തിന് ശക്തമായി തിരിച്ച് വരാന്‍ സാധിക്കുമെന്നും ലൈറ്റ് ആക്ഷന്‍ ക്യാമറ എന്ന ചാനലിലൂടെ ശാന്തിവിള ദിനേശ് പറയുന്നു.
മമ്മൂട്ടി തുടർച്ചയായ പരാജയങ്ങള്‍ നേരിട്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഏതാണ്ട് കട്ടയും പടവും മടക്കേണ്ടി വരുമെന്ന് മമ്മൂട്ടിക്ക് തന്നെ മനസ്സിലായി. താന്‍ വീണ്ടും ആ കറുത്ത കുപ്പായം ഇടേണ്ടി വരുമെന്ന് അദ്ദേഹം തന്റെ സുഹൃത്തുക്കളോട് പറഞ്ഞ ഒരു കാലം.

ആ സമയത്ത് ജോഷി സർ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ പേര് ജനുവരി ഒരു ഓർമ്മയാണ്. മോഹന്‍ലാലാണ് നായകന്‍. അപ്പോള്‍ മമ്മൂട്ടി ജോഷി സാറോട് പറഞ്ഞു "നിങ്ങള്‍ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടി. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ ഹിറ്റ് ആയിരിക്കുന്ന സമയമാണ്. തീർച്ചയായും ഈ സിനിമയും ഓടും. നിങ്ങളുടെ കാര്യം സേഫാണ്. ഞാന്‍ എന്ത് ചെയ്യും". ഇങ്ങനെ പറഞ്ഞ ഒരു കാലവും മമ്മൂട്ടിക്കുണ്ട്.
തുടക്കം മുതല്‍ സ്വർണക്കരണ്ടിയുമായി വന്ന നടനല്ല മമ്മൂട്ടി. അദ്ദേഹത്തിന്റെ അധ്വാനവും ജോഷിയേയും ഡെന്നീസ് ജോസഫിനേയും കലൂർ ഡെന്നീസിനേയും പോലുള്ള കുറേയാളുകള്‍ ഉണ്ടായതുകൊണ്ടാണ് മമ്മൂട്ടിയുടെ സ്റ്റാർഡം രണ്ടാമതും ഉണ്ടായത്. ന്യൂഡല്‍ഹി പോലൊരു പടം ഇല്ലായിരുന്നെങ്കില്‍ മമ്മൂട്ടി എങ്ങോട്ട് പോകുമായിരുന്നുവെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
മോഹന്‍ലാല്‍ ഒരു പടത്തില്‍ വീണു പോയാല്‍ അതോടെ മോഹന്‍ലാല്‍ തീർന്നെന്നും, മമ്മൂട്ടി ഹിറ്റുകളിലൂടെ സർവജ്ഞപീഠം കയറുന്നുവെന്ന വർത്തമാനവും പറയാതിരിക്കുക. ഇതെല്ലാം അന്ധമായ ആരാധനയാണ്. ഇവരെ മോഹന്‍ലാലും മമ്മൂട്ടിയും നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. മോശം വർത്തമാനങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്.
മോഹന്‍ലാലിനെ ഇപ്പോഴും ആളുകള്‍ക്ക് വളരെ അധികം ഇഷ്ടമാണ്. ഒരു ദ്രോഹി കാരണം മോഹന്‍ലാല്‍ നിരന്തരം താടിവെക്കേണ്ടി വന്നതിലാണ് മലയാളി പ്രേക്ഷകർ ഹതഭാഗ്യരായി പോയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മോഹന്‍ലാല്‍ താടിവെച്ച് അഭിനയിക്കുന്നത് കാണുമ്പോള്‍ നിങ്ങളെക്കൊണ്ട് വേണ്ടത്ത ജോലി ചെയ്യിച്ച ആ എമ്പോക്കിയെ ഞാന്‍ പ്രാകാറുണ്ട്. അല്ലെങ്കില്‍ മോഹന്‍ലാല്‍ എത്ര നല്ലം വേഷങ്ങള്‍ ചെയ്യേണ്ടതാണ്. ഇപ്പോള്‍ ഒരു ടൈപ്പ് ആയിപ്പോയി. ഒരു ദ്രോഹി ഒരു നല്ല നടനെ ഇങ്ങനെ നശിപ്പിച്ചു. മോഹന്‍ലാലിന്റെ ബുദ്ധി ഇല്ലായ്മ എനിക്ക് അപ്പോഴാണ് മനസ്സിലായത്.
ആരാധകരും പൊലീസും ഒരു പോലെയാണെന്നാണ് മമ്മൂട്ടി പറയുന്നത്. മമ്മൂട്ടിക്ക് കാര്യങ്ങളൊക്കെ കൃത്യമായി അറിയാം. പിന്നെ ഫാന്‍സുകാരോട് എന്താണ് ഒരു സിമ്പതി കാണിക്കുന്നതെന്ന് അറിയില്ല. അതായത് പൊലീസുകാരേയും ആരാധകരേയും അധികം സ്നേഹിക്കാനും വെറുപ്പിക്കാനും പറ്റില്ല. വെറുപ്പിച്ചാല്‍ ഈ ആരാധകർ പാരവെക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
42 വർഷമായി താന്‍ സിനിമയില്‍ വന്നിട്ട്. സിനിമ എനിക്കൊരു ഭാരമായിരുന്നെങ്കില്‍ എന്നേ ഞാന്‍ ഇറക്കി വെച്ചേനെയെന്നും അദ്ദേഹം പറയുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും അഭിനയിക്കാനുള്ള ത്വര കൊണ്ട് നടക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. അല്ലെങ്കില്‍ കലൂർ ഡെന്നീസിന്റെ മകന്‍ അദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൊക്കെ അഭിനയിക്കുമോ? ആ പയ്യന്‍ തിരക്കഥയുമായി വന്നപ്പോള്‍ നീ അങ്ങ് സംവിധാനം ചെയ്യെന്ന് മമ്മൂട്ടി പറയുകയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ വേറെ ആരാണ് ഇങ്ങനെ പറയുകയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.












Click it and Unblock the Notifications