Get Updates
Get notified of breaking news, exclusive insights, and must-see stories!

'പഴയ ഓണക്കാലം മിസ് ചെയ്യുന്നതിനൊപ്പം കുട്ടിക്കാലം കൂടിയാണ് മിസ് ചെയ്യുന്നത്'; മനസ്സുതുറന്ന് അരുൺ എളാട്ട്

സ്വപ്നമൊരു ചാക്ക് തലയിൽ താങ്ങിയൊരുപോക്ക്, മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടർ എന്ന സിനിമയിലെ ഈ പാട്ട് ഒരു സമയത്ത് ഓളംതീർത്ത പാട്ടായിരുന്നു. ബിജിബാൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ആ മനോഹര ശബ്ദത്തിന്റെ ഉടമ കാസർ​ഗോഡ് ജില്ലയിലെ അരുൺ എളാട്ട് എന്ന ​ഗായകന്റേതായിരുന്നു.

ഇന്ന് അദ്ദേഹം ​ഗായകൻ മാത്രമല്ല, ​ഗാനരചയിതാവ് എന്ന നിലയിൽ കൂടി തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഹൃദയം എന്ന സിനമയിലെ ദർശന എന്ന പാട്ട് എഴുതിയത് അരുൺ എളാട്ടാണ്. ഈ പാട്ടിന് ഫിലിംഫെയർ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. ഇപ്പോൾ‌ തന്റെ ഓണക്കാല ഓർമകളും പുതിയ വിശേഷങ്ങളും വൺഇന്ത്യ മലയാളത്തോട് പങ്കുവെയ്ക്കുകയാണ് അരുൺ എളാട്ട്.

arun

പഴയകാല ഓണം, കുട്ടിക്കാലം...

പഴയ ഓണക്കാലം മിസ് ചെയ്യുന്നതിനൊപ്പം കുട്ടിക്കാലം കൂടിയാണ് തനിക്ക് മിസ് ചെയ്യുന്നതെന്ന് അരുൺ എളാട്ട് പറയുന്നു. എന്ത് പറ‍ഞ്ഞാലും ഓണത്തിന് നമ്മൾ‌ സമയം കണ്ടെത്തും നമ്മൾ എത്ര സമയം കണ്ടെത്തിയാലും നമുക്ക് തിരിച്ച് നേടാൻ പറ്റാത്ത കാലമാണ് ബാല്യകാലം എന്ന് പറയുന്നത്. ആ സമയത്തെ ഓണാഘോഷം വേറെ തന്നെയാണ്. അത് തിരിച്ചുകിട്ടില്ല, മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഫിലിം ഫെയർ പുരസ്കാരം മാത്രമല്ല ഈ ഓണക്കാലത്തെ സന്തോഷം, തന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി വന്നെത്തിയ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് എനിക്ക് കുട്ടി ജനിച്ചശേഷമുള്ള ആദ്യത്തെ ഓണം ആണ്, അരുൺ എളാട്ട് പറയുന്നു. കുടുംബം സമേതം എറണാകുളത്ത് ആയതുകാെണ്ട് ഇത്തവണത്തെ ഓണവും എറണാകുളത്താണെന്നും അദ്ദേഹം പറഞ്ഞു.

ഫിലിംഫെയർ പുരസ്‌ക്കാരം

ഫിലിംഫെയർ പുരസ്‌ക്കാരം ലഭിച്ചത് ഭയങ്കര സന്തോഷമുള്ള കാര്യമാണെന്ന് അരുൺ എളാട്ട് പറയുന്നു. ദർശന എന്ന പാട്ടിനാണ് അവാർഡ് ലഭച്ചത്. സിനിമയിൽ താൻ പാട്ടുകാരനായിട്ടാണ് തുടങ്ങിയതെന്നും ആ ഒരു യാത്രയിൽ പാട്ട് പാടുന്നതിന് പുറമെ സിനിമയ്ക്ക് വേണ്ടി വരികൾ എഴുതുക എന്ന ചിന്ത എവിടെയും ഉണ്ടായിരുന്നില്ലെന്നും യാദൃശ്ചികമായി എത്തിപ്പെട്ട മേഖലായാണെന്നു അദ്ദേഹം പറയുന്നു.

' ഞാൻ എന്റെ ‌ സ്വന്തം പാട്ടുകൾ, ഇന്റിപെന്റന്റ്‌ സോംഗ്‌സൊക്കെ എഴുതാറുണ്ടായിരുന്നു. അത് കണ്ടിട്ടാണ് എന്റ് സുഹൃത്തുക്കൾ ഹോം എന്ന സിനിമയിൽ എത്തിക്കുന്നത്. വളരെ യാദൃശ്ചികമായി എത്തിപ്പെട്ട മേഖല അതിന് ഇത്രയും വലിയ അംഗീകാരം ലഭിച്ചതിൽ തീർച്ചയായും സന്തോഷമുണ്ട്, അരുൺ എളാട്ട് പറയുന്നു.

സിനിമയിൽ ആദ്യമായി പാടിയ ബെസ്റ്റ് ആക്ടർ എന്ന സിനിമയിലെ സ്വപ്‌നം ഒരു ചാക്ക് എന്ന് ഹിറ്റ് പാട്ടിലേത്ത് എത്തിപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം വൺഇന്ത്യയോട് മനസ്സുതുറന്നു. വളരെ യാദൃശ്ചികമായിട്ടാണ് ആ പാട്ടിലേക്ക് എത്തിയതെന്ന് അരുൺ എളാട്ട് പറയുന്നു. എറണാകുളത്താണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ആയിരുന്നു അരുൺ എളാട്ട് ബി ടെക് ചെയ്തത്. സം​ഗീതത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ആ​ഗ്രഹം കൊണ്ടാണ് എറണാകുളത്തേക്ക് എത്തിയത്.

2006 ൽ ആണ് ഞാൻ ഇവിടെ ചേരുന്നത്. അതിന് ശേഷം നാല് വർഷം കഴിഞ്ഞ്, കോളേജിലെ സം​ഗീത പരിപാടികളും കാര്യങ്ങളുമായി നടന്നു. അതിന്റെ ഇടയിൽ റേഡിയോ മാം​ഗോയുടെ നാട്ടിലെ സ്റ്റാർ എന്ന പരിപാടിയിൽ പാടിയിരുന്നു. അതിന്റെ ഓഡിഷൻ റൗണ്ടിൽ എന്റെ വോയ്സ് കേട്ടപ്പോൾ അതിലൊരു സ്പെഷ്യാലിറ്റി തോന്നുകയും അവിടെ നിന്ന് എന്റെ നമ്പർ വാങ്ങി ആറ് മാസം കഴിഞ്ഞപ്പോൾ പുതിയൊരു വോയ്സ് നോക്കുന്നുണ്ടെന്ന് വന്നപ്പോൾ ബിജിബാൽ സാർ എന്നെ ഓർത്ത് വിളിക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു.

അതിന് മുന്നെ ‍ഞാൻ ബിജിബാൽ സാറിനെ കാണുകയോ അവസരം തേടി പോവുകയോ ഒന്നും ഉണ്ടായിട്ടില്ല. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയാത്ത് കാെണ്ടാണ് ചെയ്യാതിരുന്നത്. അല്ലാതെ അവസരങ്ങൾ തേടി വരുമെന്ന് കരുതിയിരുന്നതല്ല, ഇതിന്റെയാെക്കെ തുടക്കം എങ്ങനെയാണ് എന്ന് അറിയാത്തൊരു പ്രശ്നം ഉണ്ടായിരുന്നു.

കാരണം എറണാകുളത്ത് ജനിച്ച് വളർന്നവർക്ക് ഈ മേഖലയിലുള്ള എക്സ്പോഷർ നോർത്ത് മലബാറിൽ നിന്ന് വരുന്ന നമുക്ക് ഉണ്ടാവില്ലല്ലോ. ആ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് കൊണ്ട് അവസരങ്ങൾ അന്വേഷിച്ച് പോകാൻ പറ്റിയിരുന്നില്ല. വളരെ സർപ്രൈസ് പോലെ ആയിരുന്നു ബിജിബാൽ സാർ സാറിന്റെ കോൾ വരുന്നത്, അരുൺ എളാട്ട് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+