Get Updates
Get notified of breaking news, exclusive insights, and must-see stories!

5.07 ലക്ഷം കോടി കടം, ഖജനാവ് കാലി! ഞെട്ടിക്കുന്ന കണക്കുകളുമായി വി.ഡി. സതീശന്റെ ധവളപത്രം സഭയിൽ

കേരളത്തിൽ നിലനിൽക്കുന്നത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക ധവളപത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയുടെ മേശപ്പുറത്തുവെച്ചു. ആസൂത്രണ കമ്മിഷൻ മുൻ ഉപാധ്യക്ഷൻ ഡോക്ടർ കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതി തയ്യാറാക്കിയ ഈ ധവളപത്രത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചയെക്കുറിച്ചുള്ള അതീവ ആശങ്കാജനകമായ കണക്കുകളാണ് നിരത്തിയിരിക്കുന്നത്.

റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം നിലവിൽ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുകയാണ്. ട്രഷറി പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ കുടിശിക ഇനത്തിൽ മാത്രം 48,733 കോടി രൂപയാണ് ഇനി വിതരണം ചെയ്യാനുള്ളത്. ഇതിന് പുറമെ കിഫ്ബിയുടെ വായ്പാബാധ്യത 21,000 കോടി രൂപയായും പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം 78,851 കോടി രൂപയായും രേഖപ്പെടുത്തിയിരിക്കുന്നു. നഷ്ടത്തിൽ കെ.എസ്.ആർ.ടി.സിയും ജല അതോറിറ്റിയുമാണ് മുൻപന്തിയിലുള്ളത്.

white-paper-1780550808 jpg

സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നതിനാൽ ദൈനംദിന ആവശ്യങ്ങൾക്ക് ആവശ്യമായ പണമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ മേയ് 16 വരെയുള്ള കണക്കനുസരിച്ച് ട്രഷറി നീക്കിയിരിപ്പ് കേവലം 2,211 കോടി രൂപ മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾ, ട്രഷറിയിലെ നീക്കിയിരിപ്പ്, നികുതി വിഹിതത്തിനു പുറമേ കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച അധിക വരുമാനവും കേന്ദ്രം വെട്ടിക്കുറച്ച ഫണ്ടുകളുടെ കൃത്യമായ കണക്കുകളും ഈ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ധനകാര്യസ്ഥിതി മെച്ചപ്പെടുത്താനുള്ള പരിഷ്കാര നടപടികൾക്കുള്ള കർശന ശുപാർശകളും റിപ്പോർട്ടിലുണ്ട്.

ധവളപത്രം സഭയിൽ സമർപ്പിച്ചതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ നിയമസഭയിൽ കടുത്ത വാക്കേറ്റവും രാഷ്ട്രീയപ്പോരും അരങ്ങേറി. നടപടിക്രമങ്ങൾ പാലിക്കാതെയാണ് മുഖ്യമന്ത്രി ധവളപത്രം സമർപ്പിച്ചതെന്നും ഇത് വലിയ രീതിയിലുള്ള സത്യപ്രതിജ്ഞാ ലംഘനമാണെന്നും ആരോപിച്ച് മുൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ വിയോജന പ്രമേയവുമായി അവർ രംഗത്തെത്തി. എന്നാൽ പ്രതിപക്ഷത്തിന്റെ ഈ ആരോപണങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പൂർണ്ണമായി തള്ളി. ധവളപത്രം തയാറാക്കിയത് ധനവകുപ്പിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണെന്നും ഒരു തരത്തിലുള്ള രഹസ്യരേഖയും ആർക്കും കൈമാറിയിട്ടില്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

കെട്ടിപ്പൊക്കിയ മിഥ്യകൾ ജനങ്ങൾ അറിയട്ടെയെന്നും ഇത് രാഷ്ട്രീയ രേഖയല്ല, മറിച്ച് ഭാവി കേരളത്തിനായുള്ള അടിസ്ഥാന വികസന രേഖയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷത്തെ ഭരണം കേരളത്തെ പൂർണ്ണമായും പാപ്പരാക്കിയെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, വലിയ തുക ഖജനാവിൽ ബാക്കി വെച്ചാണ് തങ്ങൾ പടിയിറങ്ങിയതെന്നാണ് മറുവിഭാഗം വാദിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിലുള്ള സാമ്പത്തിക രാഷ്ട്രീയ പോരാട്ടം സംസ്ഥാനത്ത് കൂടുതൽ ശക്തമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+