വീണ്ടും മമ്മൂട്ടിയും മോഹന്‍ലാലും, വരുന്നു ട്വന്റി-ട്വന്റി മോഡല്‍? വന്‍ പ്രോജക്ടുകള്‍ ഒരുങ്ങുന്നു
മറ്റൊരു സിനിമ മേഖലയ്ക്കും ഇതുവരെ സാധ്യമാകാത്ത, മലയാളത്തിന് മാത്രം സ്വന്തമായ ഒരു ചിത്രമാണ് ട്വന്റി-ട്വന്റി. ഒരു സിനിമാ വ്യവസായത്തിലെ പ്രധാന നടീ-നടന്മാരെല്ലാം പ്രധാന വേഷത്തില്‍ എത്തുന്ന ഒരു ചിത്രത്തെക്കുറിച്ച് ഇന്നും മറ്റ് പല ഭാഷകള്‍ക്കും ചിന്തിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള കളക്ഷന്‍ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ചു.
ട്വന്റി-ട്വന്റിക്ക് ശേഷം നിരവധി മള്‍ട്ടി സ്റ്റാർ ചിത്രങ്ങള്‍ മലയാളത്തിലും പുറത്തിറങ്ങിയെങ്കിലും മോഹന്‍ലാലും മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മറ്റൊരു ചിത്രവും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ മലയാളത്തിലെ പ്രധാന താരങ്ങളെ അണിനിരത്തിയുള്ള സംരഭത്തിന് താരസംഘടനയായ അമ്മ ഉള്‍പ്പെടെ ആലോചന തുടങ്ങിയിരിക്കുന്നുവെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

സിനിമയില്‍ അല്ല, വെബ്ബ് സീരീസുകളിലാണ് പുതിയ പരീക്ഷണം. ട്വന്റി-20 സിനിമയുടെ മാതൃകയിൽ മലയാളത്തിലെ എല്ലാ പ്രമുഖതാരങ്ങളെയും അണിനിരത്തി വെബ്സീരീസിനുള്ള ആലോചനയാണ് അമ്മയ്ക്കുള്ളത്. അജു വർഗീസ്, ലാല്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കേരള ക്രൈം ഫയല്‍സിന് വലിയ സ്വീകാര്യതയായിരുന്നു ഒടിടിയില്‍ ലഭിച്ചത്.
ഫാർമ എന്ന പുതിയ സീരീസില്‍ നിവിന്‍ പോളിയാണ് നായകന്‍. സുരാജ് വെഞ്ഞാരമൂട്, നരെയ്ൻ, സണ്ണി വെയ്ൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവരും വിവിധ സീരിസുകളില്‍ വേഷമിടുന്നുണ്ട്. പ്രമുഖ നടീ-നടന്മാർ മാത്രമല്ല, നിഥിന്‍ രണ്‍ജിപണിക്കർ മുതല്‍ നജീം കോയ വരേയുള്ള പ്രമുഖ സംവിധായകരും വെബ്ബ് സീരിസിന് പുറകേയാണ്.
പ്രമുഖരല്ലാത്ത സംവിധായകരുടെ സീരീസുകള്‍ക്ക് ഷോ റണ്ണർമാരായി ജിത്തു ജോസഫിനെപ്പോലെയുള്ള മുതിർന്ന സംവിധായകരെ അവതരിപ്പിക്കാനും ഹോട്ട്സ്റ്റാറിന് പദ്ധതിയുണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട് പറയുന്നത്. ഒരു എപ്പിസോഡിന് നിശ്ചിത തുക ഒ ടി ടി പ്ലാറ്റ്ഫോമുകൾ നിർമാണം ഏറ്റെടുത്ത കമ്പനിക്കു നൽകുന്ന തരത്തിലാണ് സീരിസുകള്‍ തയ്യാറാകുന്നത്. എപ്പിസോഡുകളുടെ മൊത്തം എണ്ണം എടുത്ത് തുക മൊത്തമായും നല്‍കും.
അമൽനീരദ്, മിഥുൻ മാനുവൽ തോമസ്, ആഷിഖ് അബു തുടങ്ങിയവരെല്ലാം വെബ്സീരീസ് പ്രോജക്ടുകൾ തയ്യാറാക്കി പല പ്ലാറ്റ്ഫോമുകൾക്കായി സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. കോവിഡ് കാലത്ത് ഉയർന്ന വന്ന ഒടിടി തംരഗം പല മലയാള സിനിമകള്‍ക്കും വലിയ തോതില്‍ ഗുണം ചെയ്തിട്ടുണ്ട്. ഒടിടി മാത്രം ലക്ഷ്യം വെച്ച് സിനിമ ചെയ്യുന്നവരുമുണ്ട്. ഇത് വർധിച്ചതോടെ ശക്തമായ ഗുണനിലവാര പരിശോധനയും ഒടിടി മേഖലയില്‍ ശക്തമാണ്.












Click it and Unblock the Notifications