വടകരയിലെ സ്ക്രീന്‍ഷോർട്ടുകള്‍ സിപിഎം നിർദേശപ്രകാരമെന്ന് മാധ്യമപ്രവർത്തക പറഞ്ഞോ? എന്താണ് സത്യാവസ്ഥ
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും അധികം വാശിയേറിയ മത്സരം നടന്ന മണ്ഡലമാണ് വടകര. തിരഞ്ഞെടുപ്പിന് ശേഷവും വടകരയില്‍ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തുമായി നടന്ന വ്യാജ ആരോപണങ്ങളേയും പോസ്റ്ററുകളുയുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികള്‍ തന്നെ പരാതികള്‍ നല്‍കിയിട്ടുണ്ട്.
പരാതികളുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ പൊലീസ് തുടരുമ്പോഴും വ്യാജ പ്രചരണങ്ങള്‍ തുടരുന്നുവെന്നതാണ് ശ്രദ്ധേയം. മാധ്യമപ്രവർത്തകയായ ലിനിഷ മാങ്ങാടിന്റെ പേരിലാണ് ഇപ്പോള്‍ നടക്കുന്ന വ്യാജ പ്രചരണം. സോഷ്യല്‍ മീഡിയയിലെ യു ഡി എഫ് അണികളാണ് ഇതിന് പിന്നില്‍. 'വടകരയില്‍ ഷാഫി പറമ്പിലിനെതിരെ രണ്ട് വ്യാജ വാട്സാപ്പ് സ്ക്രീന്‍ഷോട്ട് ഉണ്ടാക്കിയത് ശൈലജ ടീച്ചറുടേയും സി പി എം നേതാക്കളുടേയും നിർദേശപ്രകാരം' എന്ന് ലിനിഷ പറഞ്ഞതായിട്ടുള്ള പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നാണ് ലിനിഷ തന്നെ വ്യക്തമാക്കുന്നത്. ഏതാനും ദിവസം മുമ്പ് കാസർകോട് മണ്ഡലത്തിലെ സി പി എം സ്ഥാനാർത്ഥിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് മാധ്യമപ്രവർത്തക പങ്കുവെച്ചിരുന്നു. പ്രമോഷന് വേണ്ടി സി പി എം ഏർപ്പെടുത്തിയ ഏജന്‍സിയുടെ ഭാഗമായിട്ടായിരുന്നു മാധ്യമ പ്രവർത്തക ജോലി ചെയ്തത്. ഈ ഏജന്‍സി വേതനം നല്‍കാന്‍ തയ്യാറാകാത്തതുമായി ബന്ധപ്പെട്ടായിരുന്നു ലിനിഷയുടെ പോസ്റ്റ്.
യഥാർത്ഥത്തില്‍ കാസർകോട്ടെ വിഷയവുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് വടകരയിലേതെന്ന രീതിയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. 'ഞാൻ തൊഴിലിടത്തിൽ നേരിട്ട പ്രശ്നങ്ങൾ കാസർഗോഡ് മണ്ഡലത്തെ പറ്റി മാത്രമുള്ളതാണ്. വടകരയിൽ കെ കെ ശൈലജ ടീച്ചർക്കെതിരെ കോൺഗ്രസ് - ലീഗ് ടീം ഉണ്ടാക്കി വിട്ട തോന്ന്യവാസങ്ങളൊക്കെ അപർണയുടെ ടീമിന്റെ മേലിൽ ചാരി രക്ഷപ്പെടാൻ ഒന്നും പറ്റില്ല. സോഷ്യൽ മീഡിയയിൽ അങ്ങനൊരു നിലപാടോ പറച്ചിലോ ഞാൻ ഉണ്ടാക്കിയിട്ടില്ല. അതൊക്കെ ഷാഫി പറമ്പിൽ ടീമിന്റെ പ്രൊഡക്ട് മാത്രമാണെന്ന് എനിക്കും നല്ല ഉറപ്പാണ്' എന്നാണ് ലിനിഷ അഭിപ്രായപ്പെടുന്നത്.
കാസർഗോഡ് മണ്ഡലത്തിലെ എന്റെ സാലറി പ്രശ്നം എടുത്ത് വടകരയിൽ ടീച്ചർക്കെതിരെ വലത്, തീവ്ര വലത് പക്ഷങ്ങൾ ചെയ്ത സ്ത്രീ വിരുദ്ധ പ്രവർത്തനങ്ങളെ കൂട്ടിക്കെട്ടുകയോ ടീച്ചർക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുകയോ ചെയ്യണ്ടെന്നും ലിനിഷ കൂട്ടിച്ചേർക്കുന്നു.

Fact Check
വാദം
വടകരയില്‍ ഷാഫി പറമ്പിലിനെതിരെ രണ്ട് വ്യാജ വാട്സാപ്പ് സ്ക്രീന്‍ഷോട്ട് ഉണ്ടാക്കിയത് ശൈലജ ടീച്ചറുടേയും സിപിഎം നേതാക്കളുടേയും നിർദേശപ്രകാരമെന്ന് മാധ്യമപ്രവർത്തക സമ്മതിച്ചു
നിജസ്ഥിതി
മാധ്യമപ്രവർത്തക പറഞ്ഞത് കാസർകോട് മണ്ഡലവുമായി ബന്ധപ്പെട്ട കാര്യം. വടകരയിലെ വാട്സാപ്പ് സ്ക്രീന്‍ഷോട്ട് സിപിഎം നിർദേശത്തില്‍ എന്നത് വ്യാജ പ്രചരണം
റേറ്റിങ്
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications