നാല് നേതാക്കളെ കാണാൻ മോദി നാല് തവണ വേഷം മാറിയോ? പ്രചാരണത്തിന് പിന്നിലെ സത്യം ഇങ്ങനെ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രങ്ങള്‍ സോഷ്യല്‍ മീഡിയ പലപ്പോഴും ചര്‍ച്ചയാക്കാറുണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് ആയിരിക്കെ ബരാക്ക് ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ നരേന്ദ്ര മോദി ധരിച്ച സ്വന്തം പേര് തുന്നിയ കോട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മോദിയുടെ വസ്ത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. നാല് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടി മോദി നാല് തവണ ഒരു ദിവസം വേഷം മാറി എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്താണ് സത്യാവവസ്ഥയെന്ന് പരിശോധിക്കാം
നാല് നേതാക്കള്‍ക്കൊപ്പം നരേന്ദ്ര മോദി വ്യത്യസ്ത വേഷങ്ങളില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുളള, അസം മുഖ്യമന്ത്രി ഹിമാന്ത വിശ്വാസ് ശര്‍മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് എന്നിവരാണ് ഈ ചിത്രങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പമുളളത്.

കെ സുരേന്ദ്രനെ വേട്ടയാടുന്നു, സത്യാഗ്രഹവുമായി ബിജെപി നേതാക്കൾ- ചിത്രങ്ങൾ
എന്നാല്‍ ഒരു ദിവസം ഈ നേതാക്കളെ കാണാന്‍ മോദി നാല് വേഷങ്ങള്‍ മാറി എന്നുളള വാദം തെറ്റാണ്. കാരണം ഈ ചിത്രങ്ങള്‍ വ്യത്യസ്ത ദിവസങ്ങളിലുളളതാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍ 2നും ജൂണ്‍ 11നും ഇടയിലാണ് ഈ നാല് നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തിയത്. നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും തമ്മിലുളള കൂടിക്കാഴ്ച നടന്നത് ജൂണ്‍ 11ന് ആണ്. നജ്മ ഹെപ്തുളളയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത് ജൂണ്‍ 10ന് ആണ്. ഹിമന്ത് വിശ്വാസ് ശര്‍മ്മയുമായുളള മോദിയുടെ കൂടിക്കാഴ്ച ജൂണ്‍ 2നും റാവത്തുമായുളള കൂടിക്കാഴ്ച ജൂണ്‍ 7നുമായിരുന്നു. ഈ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലടക്കം പങ്കുവെച്ചിട്ടുളളതാണ്.
Chief Minister of Uttar Pradesh, Shri @myogiadityanath met PM @narendramodi. pic.twitter.com/RMyYKf0BlR
— PMO India (@PMOIndia) June 11, 2021
Manipur Governor @nheptulla Ji called on PM @narendramodi. pic.twitter.com/NumZx89gpe
— PMO India (@PMOIndia) June 10, 2021
Recommended Video
Gratitude 💐
— Himanta Biswa Sarma (@himantabiswa) June 2, 2021
His towering vision has taken India to glorious heights of prosperity. Assam has especially been a beneficiary of Prime Minister Sri @narendramodi’s generosity. It’s a great pride to be serving under him as CM of Assam.
Met Adarniya PM & took his blessings today. pic.twitter.com/RJccUij03q
Uttarakhand CM Shri @TIRATHSRAWAT called on PM @narendramodi. pic.twitter.com/Cuue9PXTFJ
— PMO India (@PMOIndia) June 7, 2021
മന്നാര ചോപ്രയുടെ കിടലന്‍ ചിത്രങ്ങള്‍ കാണാം

Fact Check
വാദം
നാല് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടി മോദി നാല് തവണ ഒരു ദിവസം വേഷം മാറി എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം
നിജസ്ഥിതി
നേതാക്കളുമായുളള കൂടിക്കാഴ്ചയുടെ ഈ ചിത്രങ്ങള്‍ വ്യത്യസ്ത ദിവസങ്ങളിലുളളതാണ്












Click it and Unblock the Notifications