മാർച്ച് 15 മുതൽ 30 വരെ കോളേജുകള്‍ക്ക് അവധിയെന്ന് പ്രചാരണം; വിശദീകരിച്ച് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്
ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന്‍റെ പശ്ചാത്തലത്തില്‍ മാർച്ച് 15 മുതൽ മാർച്ച് 30 വരെ കർണാടകയിൽ കോളജുകൾക്ക് അവധി പ്രഖ്യാപിച്ചെന്ന രീതിയില്‍ വ്യാജപ്രചാരണം. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാനങ്ങളിലേക്ക് സത്യാവസ്ഥ ആരാഞ്ഞുകൊണ്ടുള്ള അന്വേഷണങ്ങള്‍ ശക്തമാവുകയും ചെയ്തു. എന്നാല്‍ തികച്ചും അടിസ്ഥാന രഹിതമായ പ്രചരണമാണ് ഇതെന്നാണ് കര്‍ണാടക വിദ്യാഭാസ വകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്.
'മാർച്ച് 15 നും 30 നും ഇടയിൽ കർണാടക സർക്കാർ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. മുന്‍ നിശ്ചയപ്രകാരമുള്ള ഷെഡ്യൂളില്‍ മാറ്റമുണ്ടാവില്ല. മറ്റ് തരത്തിലുള്ള എല്ലാ പ്രചാരണങ്ങളും അടിസ്ഥാന രഹിതമാണ്'-ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഡി അശ്വന്ത് നാരായണന്‍ വ്യക്തമാക്കി. വ്യാജ സർക്കുലർ മാതാപിതാക്കളിലും വിദ്യാർത്ഥികളിലും പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിച്ചു. വ്യാജ സർക്കുലറിന്റെ ഉത്ഭവം കണ്ടെത്താനും അതിന് പിന്നിലുള്ളവർക്കെതിരെ നടപടിയെടുക്കാനും ഞങ്ങൾ സൈബർ ക്രൈം പോലീസിനോട് ആവശ്യപ്പെടും. കുട്ടികളുടെ ഭാവിയുമായി ആരും വീണ്ടും കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

വിദ്യാർത്ഥികളിലും കോളേജ് മാനേജ്‌മെന്റിലും ആശയക്കുഴപ്പം സൃഷ്ടിച്ചതിന് സൈബർ കുറ്റകൃത്യ പരാതി നൽകണമെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന അശ്വന്ത് നാരായണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം പുറത്തിറക്കിയ യഥാർത്ഥ സർക്കുലറിന്റെ തീയതികൾ മാറ്റിയിട്ടാണ് വ്യാജ സര്‍ക്കുലര്‍ ഓൺലൈനിൽ പ്രചരിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം
Recommended Video

Fact Check
വാദം
കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന്‍റെ പശ്ചാത്തലത്തില്‍ മാർച്ച് 15 മുതൽ മാർച്ച് 30 വരെ കർണാടകയിൽ കോളജുകൾക്ക് അവധി പ്രഖ്യാപിച്ചെന്ന രീതിയില്‍ വ്യാജപ്രചാരണം
നിജസ്ഥിതി
വ്യാജ പ്രചാരണമെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്












Click it and Unblock the Notifications