കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാർ വലിച്ചുകൊണ്ടുപോകുന്ന വയോധിക: സോഷ്യൽ മീഡിയിലെ ചിത്രത്തിന്റെ സത്യാവസ്ഥയെന്ത്?

Google Oneindia Malayalam News

ദില്ലി: ഒരു വയോധികയെ ആറ് പോലീസുകാർ ചേർന്ന് ബലംപ്രയോഗിച്ച് വലിച്ചുകൊണ്ടുപോകുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അതേ സമയം ചണ്ഡിഗഡ് പോലീസ് കർഷക വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ജനങ്ങളോട് മനുഷ്വത്വരഹിതമായി പെരുമാറുന്നുവെന്നും കുറ്റപ്പെടുത്തിക്കൊണ്ടാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രതികരണം.

സൈക്കോവ്-ഡി യുടെ ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡിലസൈക്കോവ്-ഡി യുടെ ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില

സാധാരണ ജനങ്ങളിൽ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്ന നിങ്ങൾക്ക് ലജ്ജയില്ലേ. ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട പോലീസ് ഇത്തരത്തിൽ പെരുമാറുന്നത് ശരിയാണോ എന്ന തരത്തിലുള്ള കമന്റുകളാണ് ഈ ഫോട്ടോയ്ക്കൊപ്പം വരുന്നത്. ജൂൺ 26ന് കർഷകരും ചണ്ഡീഗഡ് പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായപ്പോൾ പകർത്തിയ ചിത്രമാണ് ഇതെന്നും അവകാശപ്പെടുന്നുണ്ട്.

 xfake-news43-1

ജൂൺ 26ന് ചണ്ഡിഗഡ് പോലീസും കർഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ബാരിക്കേഡുകൾ തകർത്തെത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നാൽ വൺ ഇന്ത്യ നടത്തിയ പരിശോധനയിൽ ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം 2015ൽ പഞ്ചാബിലെ പട്യാലയിൽ നടന്ന കർഷക പ്രതിഷേധത്തിനിടെ പകർത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ ടൈംസ് ഈ വാർത്ത കർഷകർക്ക് നേരെയുള്ള പോലീസ് ലാത്തിച്ചാർജ് എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരുന്നു.

Recommended Video

cmsvideo
Terrori$t$ choose Kerala as their recruitment base: Outgoing DGP Loknath Behera

"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ

വ്യാഴാഴ്ച പാട്യാലയിലെ ഹരിയാവ്വ ഗ്രാമത്തിന് അടുത്ത് നടന്ന ലാത്തിച്ചാർജിനിടെ 11 കർഷകർക്കും മൂന്ന് പോലീസുകാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ പഞ്ചായത്ത് ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെയായിരുന്നു കർഷകരുടെ പ്രതിഷേധമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ നടക്കുന്ന കർഷക പ്രതിഷേധത്തിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം ആറ് വർഷം മുമ്പുള്ളതാണെന്നും സ്ഥിരീകരിക്കപ്പട്ടിട്ടുണ്ട്.

ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Fact Check

വാദം

Inhumane behaviour by the Chandigarh police during ongoing farmer agitation

നിജസ്ഥിതി

The image shared is from August 2015 and incident took place in Patial

റേറ്റിങ്

Half True
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
The reality behind misleading image goes viral of police action linked to ongoing farmers’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X