കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരെ പിറക്കാന്‍ അനുവദിക്കുന്നില്ല...

  • By Staff
Google Oneindia Malayalam News

അവരെ പിറക്കാന്‍ അനുവദിക്കുന്നില്ല...

1991 ലെ രജിസ്ട്രാര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ശിശുമരണനിരക്ക് ആണകുട്ടികളുടേത് 1000 ന് 11.5, പെണ്‍കുട്ടികളുടേത് 1000 ന് 12.9. ഇത് സൂചിപ്പിക്കുന്നത് പെണ്‍കുട്ടികളുടെ മരണനിരക്കാണ് കൂടുതലെന്നാണ്.

മറ്റൊരു ഞെട്ടിപ്പിക്കുന്ന അവസ്ഥ കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന പെണ്‍ഭ്രൂണഹത്യയാണ്. കേരളവും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും പെണ്‍ഭ്രൂണഹത്യയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ അതേ പാതയിലാണ് ചലിക്കുന്നതെന്ന് ജനസംഖ്യാ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദേശീയ കുടുംബാരോഗ്യ കണക്കുകള്‍ പ്രകാരം ഭ്രൂണഹത്യയില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. 100 ന് 88.5 എന്നതാണ് കേരളത്തിലെ ഭ്രൂണഹത്യാ നിരക്ക്. കേരളത്തിനു മുന്നില്‍ തമിഴ്നാടും (1000 ന് 131.4), ഹരിയാനയും (1000 ന് 89.4) മാത്രമാണുള്ളത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 1976 നും 1995 നും ഇടയില്‍ നടന്ന ഭ്രൂണഹത്യകളെക്കുറിച്ചുള്ള പഠനം തരുന്ന വിവരവും ഞെട്ടിപ്പിക്കുന്നതാണ്. 20-24 പ്രായപരിധിയില്‍പെടുന്നവര്‍ 1976 ല്‍ നടത്തിയ ഭ്രൂണഹത്യ 1000 ന് 22.4 ആയിരുന്നുവെങ്കില്‍ 1995 ല്‍ ഇത് 1000 ന് 32.8 ആയി ഉയര്‍ന്നു. കേരളത്തില്‍ കുടുംബത്തില്‍ രണ്ട് കുട്ടികള്‍ എന്ന കുടുംബാസൂത്രണ തത്വം മുസ്ലീം കുടുംബങ്ങളിലൊഴിച്ച് കര്‍ശനമായി പാലിക്കപ്പെടുന്നുണ്ട്. അപ്പോള്‍ ഉയര്‍ന്നു വരുന്ന ഭ്രൂണഹത്യകളും വര്‍ദ്ധിച്ചു വരുന്ന ആണ്‍കുട്ടികളുടെ ജനനനിരക്കും സൂചിപ്പിക്കുന്നതെന്താണ്...? പെണ്‍ഭ്രൂണഹത്യകളാണ് കേരളത്തില്‍ നടക്കുന്നതേറെയും!!!..

കേരളത്തിലെ ജലസംഖ്യാ അനുപാതത്തെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നുവെങ്കിലും ചില കാര്യങ്ങള്‍ വ്യക്തമാണ്. 2021 ഓടെ കേരളത്തിലെ അന്യദേശവാസികളായ പുരുഷന്മാര്‍ ജന്മനാട്ടില്‍ തിരിച്ചെത്തും. ഇതോടൊപ്പം പെണ്‍കുട്ടികളുടെ ജനനത്തിലുണ്ടാകുന്ന കുറവും കൂടിയാകുമ്പോള്‍ വിവാഹപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് കേരളത്തില്‍ ദൗര്‍ലഭ്യമുണ്ടാകും. ഇനി സ്ത്രീധനത്തിനു പകരം കല്യാണം കഴിക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടിക്കു പുരുഷന്‍ പുരുഷധനം നല്‍കേണ്ട കാലം വരുമോ..? കാത്തിരുന്നു കാണുക...

4

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X