കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊങ്ക-ചൈനയിലെ ഇതിഹാസം

  • By Staff
Google Oneindia Malayalam News

കൊങ്കയുടെ ഉല്പന്നങ്ങള്‍ ലോകമാകെ വെട്ടിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ വിപണി പോലും ചൈനീസ് ഉല്പന്നങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി. വില കുറഞ്ഞ ഉല്പന്നങ്ങള്‍ എന്നു പറഞ്ഞ് ആദ്യമൊക്കെ അമേരിക്കന്‍ ഉപഭോക്താക്കള്‍ ചൈനീസ് ഉല്പന്നങ്ങളെ തള്ളിക്കളഞ്ഞെങ്കിലും പിന്നീട് ചൈനീസ് ഉല്പാദകര്‍ ഗുണമേന്മയിലും കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ അമേരിക്കക്കാര്‍ കീഴടങ്ങുകയായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് കൊങ്ക ടിവികള്‍. ആദ്യമൊക്കെ അമേരിക്കന്‍ കൊങ്കയെ പാടെ അവഗണിച്ചിരുന്നു. എന്നാല്‍ കൊങ്ക തളര്‍ന്നില്ല. കമ്പനി കൂടുതല്‍ ഗുണമേന്മയുള്ള ടിവികള്‍ കുറഞ്ഞ വില കൂട്ടാതെ തന്നെ വില്ക്കാന്‍ തുടങ്ങി. ഇന്ന് അമേരിക്കയുടെ 25 ശതമാനം ടെലിവിഷന്‍ വിപണിയും കൊങ്ക കീഴടക്കിക്കഴിഞ്ഞു. ടെലിവിഷന്‍ നിര്‍മ്മാണ രംഗത്ത് 20 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കമ്പനിയാണ് കൊങ്ക. ചൈനയില്‍ നിന്നുള്ള ക്വാര്‍ട്ട്സ് ക്ലോക്കുകള്‍ക്ക് വില അമ്പത് രൂപ മാത്രമാണ്. ഇന്ത്യയില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ക്കാകട്ടെ 90 രൂപ വരെയുണ്ട്.

കമ്മ്യൂണിസ്റ് ഭരണത്തിന്റെ സ്വാഭാവികമായ തകര്‍ച്ചയുടെ ഫലമായുണ്ടായ തൊഴിലില്ലായ്മ ചൈനയുടെ ഏറ്റവും വലിയ മാരകരോഗമാണിന്ന്. ഈ മാരകവിപത്തില്‍ നിന്ന് ഏതു വിധേനെയും കരകയറാനുള്ള കഠിനാധ്വാനത്തിലാണ് ചൈന. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ പോരേ എന്ന ഡെംഗ് സിയാവോ പിംഗിന്റെ പ്രശസ്തമായ വാചകം ഈ പശ്ചാത്തലത്തില്‍ കൂട്ടിവായിച്ചാല്‍ അതിന്റെ പൊരുള്‍ പിടികിട്ടും. അതുകൊണ്ട് ചൈനയില്‍ ഇപ്പോള്‍ ഏറ്റവും വിലകുറച്ചുകിട്ടുന്ന ചരക്ക് തൊഴിലാളികളാണ്. അവിടെ കൂലി കുറവാണ്. പണിയെടുക്കാന്‍ സുലഭമായി കുട്ടികളെ പോലും കിട്ടും. ഇതു തന്നെയാണ് ചൈനീസ് ഉല്പന്നങ്ങള്‍ക്ക് വില കുറയാനുള്ള കാരണവും.

ഇതില്‍ ആകൃഷ്ടരായി ഇപ്പോള്‍ ഇന്ത്യയിലെ വ്യവസായികള്‍ പോലും തങ്ങളുടെ ഉല്പാദനയൂണിറ്റുകള്‍ ചൈനയിലേക്ക് കൊണ്ടു പോകാന്‍ വരെ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. വിദേശത്തു നിന്നുള്ള വ്യവസായികളെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുകയാണ് ചൈനയിലെ സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്ന് ആദ്യമായി ചൈനയിലേക്ക് പോകുന്നത് അജന്താ ക്ലോക്ക് കമ്പനിയാണ്. ഇന്ത്യയിലെ അജന്താക്ലോക്ക് കമ്പനി അവരുടെ പ്രധാന ക്ലോക്ക് ഉല്പാദന യൂണിറ്റ് ചൈനയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ അവര്‍ ചൈനയില്‍ നിന്നും ഉല്പാദനം തുടങ്ങും. എന്തിന് ലോകത്തെ പ്രമുഖ കളിപ്പാട്ടനിര്‍മ്മാണക്കമ്പനികളായ ഡിസ്നി,നാസ്ബ്രോ, മാറ്റല്‍ എന്നീ കമ്പനികളുടെ പ്രധാന ഉല്പാദനകേന്ദ്രം ഇന്ന് ചൈനയാണ്.

4

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X