പ്രതിസന്ധിയിലാവുന്ന റേഷന്‍ വ്യാപാരം
നയം മാറ്റം പൊതുവിതരണ ശൃംഖലയെ തകര്‍ക്കുന്നതോടൊപ്പം വിലക്കയറ്റത്തിനും പൂഴ്തിവെപ്പിനും വഴിയൊരുക്കും. റേഷന്‍ സമ്പ്രദായം ആശ്വാസമേകിയ ദരിദ്രര്‍ ഇനി വേറെ വഴി നോക്കേണ്ടി വരും. സംസ്ഥാനത്ത് ദാരിദ്യ്രരേഖയ്ക്ക് താഴെയുളളവരെയാണ് പ്രധാനമായും റേഷന്‍ സമ്പദായം തുണച്ചിരുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രം ഭക്ഷ്യ സബ്സിഡി പിന്‍വലിച്ചു. ഈ നടപടിയാണ് പൊതുവിതരണ സമ്പ്രദായത്തിന് ഇത്രവേഗം ശവക്കുഴിയൊരുക്കിയതെന്ന് കേരളാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സെക്രട്ടറി എം.വി.ബഷീര്‍ പറയുന്നു. ഈ മേഖലയില്‍ നിരവധി വര്‍ഷങ്ങളുടെ അനുഭവ പരിചയമുളള ബഷീര്‍ മറ്റൊന്നു കൂടി ചൂണ്ടിക്കാട്ടുന്നു. കേരളത്തിനു ലഭിച്ചിരുന്ന റേഷന്‍ വിഹിതത്തില്‍ വന്ന ഇടിവ്.
മുന്‍ വര്‍ഷങ്ങളില്‍ 1,85,000 മെട്രിക് ടണ്‍ അരിയും ഗോതമ്പും കിട്ടിയിരുന്ന സ്ഥാനത്ത് ഇന്നു ലഭിക്കുന്നത് വെറും 40,000 മെട്രിക് ടണ്‍ മാത്രമാണ്. കൂടാതെ റേഷന്‍ സാധനങ്ങളുടെ വിലയും കാര്യമായി വര്‍ദ്ധിച്ചു.
9. 60 രൂപയ്ക്കു വിറ്റിരുന്ന എ-ഗ്രേഡ് അരിയ്ക്ക് ഇപ്പോള്‍ 11.90 രൂപയാണ് . 2.30രൂപയുടെ വര്‍ദ്ധന. ദാരിദ്യ്ര രേഖയ്ക്കു താഴെയുളളവര്‍ക്ക് പ്രത്യേക ഇളവില്‍ നല്കിയ അരിയുടെ വില നാലില്‍ നിന്നും 6.20 രൂപയായി ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡിയോടെ വിറ്റ അരിയ്ക്ക് 8.60രൂപയായിരുന്നത് 10രൂപയായി. എന്നിട്ടും അരിയുടെ ഗുണനിലവാരത്തിന്റെ കാര്യം പരിതാപകരമാണ്.
റേഷന്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരരംഗത്തിറങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞു. 2001 ഡിസംബര്‍ 19 അവര്‍ കരിദിനമായി ആചരിക്കുകയാണ്. വില വര്‍ദ്ധനവും ലഭ്യമായ സാധനങ്ങളുടെ മോശപ്പെട്ട ഗുണനിലവാരവും കാരണം കടകളില്‍ കച്ചവടം നടക്കുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു.
ദാരിഗ്യ്രരേഖയ്ക്ക് വളരെ താഴെ നില്‍ക്കുന്നവര്‍ക്ക് വില കുറച്ച് അരി നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇതിനായി ഒരു പദ്ധതി നടപ്പാക്കണം. മൂന്നു രൂപയ്ക്കെങ്കിലും അവര്‍ക്ക് അരി വാങ്ങാന്‍ കഴിയണമെന്ന് കച്ചവടക്കാര്‍ ആവശ്യപ്പെടുന്നു.
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അന്ത്യയോജന-അന്നയോജന എന്ന പേരില്‍ ഒരു പദ്ധതി ഇപ്പോള്‍ നിലവിലുണ്ട്. ഈ പദ്ധതിയനുസരിച്ച് ഒരു കിലോ അരിയ്ക്ക് മൂന്നു രൂപയാണ് വില. എന്നാല്‍ ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വാങ്ങാവുന്നത് പരമാവധി 25 കിലോ അരിയാണ്. കേരളത്തിലെ ശരാശരി കുടുംബത്തിന്റെ പ്രതിമാസ ഉപഭോഗം 40 കിലോയാണ്. നിലവിലെ ആനുകൂല്യം തീരെ അപര്യാപ്തം.
നിലവിലെ ഭക്ഷ്യ നിയമം പരിഷ്കരിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ പ്രധാന ആവശ്യം. പൊതു മേഖലാ സമ്പ്രദായം നിലനിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എഫ്സിഐ സ്വകാര്യവത്കരിക്കാനുളള നീക്കം ഉപേക്ഷിക്കണം, അരിയുടെയും ഗോതമ്പിന്റെയും കുത്തക സംഭരണം എടുത്തു കളയണം എന്നിവയും വ്യാപാരികളുടെ പ്രധാനാവശ്യങ്ങളാണ്. മൂന്നു രൂപയ്ക്ക് അരി വാങ്ങാന്‍ അര്ഹയുളളവരുടെ പരിധിയും കൂട്ടണം.
സംസ്ഥാനത്താകെ 14,255 റേഷന്‍ കടകളാണുളളത്. മൊത്ത വ്യാപാരക്കാരുടെ എണ്ണം 329. പൊതു വിതരണ മേഖലയിലെ തകര്‍ച്ച ബാധിക്കുന്നത് ഇവരുടെ കുടുംബങ്ങളെ മാത്രമല്ല. ആശ്രയമില്ലാതെ സമൂഹത്തിന്റെ പുറമ്പോക്കില്‍ കഴിയുന്ന ആദിവാസികള്‍, ക്ലിപ്ത വരുമാനമില്ലാത്ത സാധാരണക്കാര്‍ ഇവരുടെയും ഉപജീവനമാണ് പ്രതിസന്ധിയിലാവുന്നത്. കാര്‍ഷിക പ്രതിസന്ധിയും ഉല്പന്നങ്ങളുടെ വിലയിടിവും കൊണ്ടു പൊറുതി മുട്ടുന്നവര്‍ക്ക് റേഷന്‍ സമ്പ്രദായം കൂടി തകരുന്നത് സഹിക്കാനാവില്ല തന്നെ.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications