കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ ജനസംഖ്യ കുറയുന്നു

  • By Staff
Google Oneindia Malayalam News

2051വരെ ഇന്ത്യയിലെ ജനസംഖ്യ ക്രമമായി ഉയരുമെന്ന കണക്കുകൂട്ടലുകളെ പുതിയ കണ്ടെത്തല്‍ ചോദ്യം ചെയ്യുന്നു. 2041 മുതല്‍ കര്‍ണാടകയിലെയും ആന്ധ്രയിലെയും ജനസംഖ്യയും ക്രമമായി കുറയുമെന്നും ജനസംഖ്യാ പഠനത്തിനുള്ള ദേശീയസംഘടനയുടെ(ഐഎഎസ്പി) പ്രസിഡന്റ് ഡോ. കെ. ശ്രീനിവാസന്‍ പറഞ്ഞു.

2001ലെ സെന്‍സസ് കണക്ക് പ്രകാരം 2051ല്‍ ഇന്ത്യയിലെ ജനസംഖ്യ 162.8 കോടിയായി ഉയരുമെന്നാണ് കണക്ക്. 1971 മുതല്‍ 1996 വരെയുള്ള മരണസംഖ്യാതോത്, ഫലഭൂയിഷ്ഠത , പ്രായ വിഭജനം എന്നിവ കണക്കിലെടുക്കുമ്പോഴാണ് ഇത്.

എന്നാല്‍ കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ 2021 മുതല്‍ മരണനിരക്കിനേക്കാള്‍ ജനനനിരക്ക് കുറയുമെന്നാണ് കാണുന്നത്. എച്ച്ഐവി ബാധയുടെ കാര്യത്തില്‍ തമിഴ്നാട് മറ്റ ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. എങ്കിലും അവിടുത്തെ മരണനിരക്ക് കൂട്ടുന്നതില്‍ എച്ച്ഐവിയ്ക്ക് മാരകമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ശരാശരി ആയുസ്സ് 2051 ആകുമ്പോഴേക്കും പുരുഷന്മാര്‍ക്ക് 70 മുതല്‍ 75 വരെയും സ്ത്രീകളുടേത് 75 മുതല്‍ 80 വരെയും ആയിരിക്കും.

പുതിയ തലമുറയുടെ ജനസംഖ്യവര്‍ധനത്തോതില്‍ കാര്യമായി കുറവ് വരും. 14 വയസ്സുവരെയുള്ള കുട്ടികളുടെ ജനസംഖ്യാത്തോത് മൊത്തം ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ 2001ല്‍ 26.6 ശതമാനമായിരുന്നെങ്കില്‍ 2051ല്‍ 13.9 ശതമാനമായി താഴും.

അതേ സമയം 65നും അതിന് മുകളിലുമുള്ള പ്രായമേറിയവരുടെ അനുപാതം 2001ലെ 5.4 ശതമാനത്തില്‍ നിന്ന് 2051ലെത്തുമ്പോള്‍ 23.2 ശതമാനത്തിലേക്ക് ഉയരും. 2051ല്‍ കേരളത്തിലെ ജനസംഖ്യ 3.5 കോടിയായിരിക്കും. ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇത് യഥാക്രമം 8.3കോടി, 6.5, 6.7 എന്നീ തോതിലായിരിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആകെ ജനസംഖ്യ 2051ല്‍ 25 കോടിയായിരിക്കും. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം മാത്രം.

ഈ മൂന്ന് സംസ്ഥാനങ്ങളിലെയും 2001 ലെ മൊത്തം ജനസംഖ്യ 22.22 കോടിയായിരുന്നു. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 21.6 ശതമാനം വരും ഇത്.

ഉയര്‍ന്ന സാക്ഷരതയും ആരോഗ്യരംഗത്തെ മുന്നേറ്റവും ജനസംഖ്യാ ബോധവല്ക്കരണവും കേരളത്തിലെ ജനസംഖ്യാനിരക്ക് കുറയ്ക്കുന്നതില്‍ ഏറെ പങ്ക് വഹിക്കുന്നുണ്ട്. ജനനനിരക്ക് മരണനിരക്കിനേക്കാള്‍ കുറയ്ക്കാന്‍ കഴിയുക എന്നത് വികസിത രാജ്യങ്ങളില്‍ മാത്രം സാധ്യമായ കാര്യമാണ്. ഈ നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X