കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 2 ലക്ഷം ഐടി പ്രൊഫഷണലുകളുടെ കുറവ്

  • By Staff
Google Oneindia Malayalam News

ഇന്ത്യയില്‍ ഐടി-ഐടി അനുബന്ധ മേഖലയില്‍ രണ്ട് ലക്ഷത്തിലേറെ പ്രൊഫണഷണലുകളുടെ കുറവുണ്ടെന്ന് നാസ്കോം-മകിന്‍സി പഠനത്തില്‍ പറയുന്നു. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ഈ കുറവ് 36 ലക്ഷമായി വര്‍ധിക്കുമെന്ന് പഠനം പ്രവചിക്കുന്നു.

2004ല്‍ 63,000 പുതിയ ഐടി പ്രൊഷഫണലുകളുടെ ആവശ്യം ഇന്ത്യക്കുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. അതേ സമയം ഇപ്പോള്‍ തന്നെ മാനുഷികശേഷിയില്‍ 1,75,00 പ്രൊഫഷണലുകളുടെ കുറവ് ഇന്ത്യയിലുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 2006ഓടെ 4,30,000 പുതിയ പ്രൊഫണലുകളെ ആവശ്യമായിവരും. 2009ല്‍ 9.90 ലക്ഷം പുതിയ പ്രൊഫണഷണലുകളെയായിരിക്കും ഇന്ത്യയില്‍ ആവശ്യമായി വരിക. 2012ല്‍ ആവശ്യമുള്ള പുതിയ പ്രൊഫഷണലുകളുടെ എണ്ണം 36 ലക്ഷമായി ഉയരും.

നാസ്കോം-മാകിന്‍സി പഠനം അനുസരിച്ച് ഇന്ത്യയിലെ ഐടി വ്യവസായത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നിരട്ടി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്- ഇപ്പോഴുള്ള എട്ട് ശതമാനത്തില്‍ നിന്നും 24 ശതമാനമായി. ഈ വളര്‍ച്ച അനുസരിച്ചുള്ള മാനുഷികശേഷി പ്രദാനം ചെയ്യുക എന്നതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി.

ഐടി-ഐടി അനുബന്ധിത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നതിലൂടെ ആവശ്യമായ പ്രൊഫഷണലുകളെ പരിശീലിപ്പിച്ചെടുക്കുകയാണ് വേണ്ടത്. ഐടി പരിശീലന ഇന്‍സ്റിറ്റ്യൂട്ടുകള്‍ ബിപിഒ വ്യവസായരംഗത്തെ പുതിയ അന്തരീക്ഷം തിരിച്ചറിഞ്ഞ് പുതിയ പരിശീലനരീതികള്‍ പരിചയപ്പെടുത്തുന്നുണ്ട്. ബിപിഒ വ്യവസായരംഗത്ത് 54 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

എന്‍ഐഐടിയും സീ ഗ്രൂപ്പിന്റെ ഐടി വിംഗും ഐടി അനുബന്ധിത-ബിപിഒ പരിശീലനത്തില്‍ പുതിയ പരിപാടികള്‍ കൊണ്ടുവന്നിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടകം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ബിപിഒ മേഖലയിലേക്ക് യുവാക്കളെ പരിശീലിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നുണ്ട്.

യോഗ്യരായ ഐടി പ്രൊഫഷണലുകളുടെ അഭാവം നികത്തുന്നിന് ഐടി പരിശീലന ഇന്‍സ്റിറ്റ്യൂട്ടെന്ന നിലയില്‍ എന്‍ഐഐടി ഐടി വ്യവസായവുമായി സഹകരിച്ച് ശ്രമം നടത്തുന്നുണ്ടെന്ന് എന്‍ഐഐടി പ്രസിഡന്റ് ഡോ. സ്മരജിത് ഡേ പറഞ്ഞു.

പുതിയ ആവശ്യങ്ങള്‍ അനുസരിച്ച് ഐടി പരിശീലന പരിപാടികളില്‍ സാരമായ മാറ്റം വരുന്നുണ്ട്. പാഠ്യപദ്ധതികളില്‍ ഐടി വ്യവസായ രംഗത്തെ പ്രമുഖ കമ്പനികള്‍ ഇടപെടുന്നതാണ് പുതിയ പ്രവണത. ഐടി കമ്പനികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ച് ഐടി ഇന്‍സ്റിറ്റ്യൂട്ടുകളുമായി ബന്ധപ്പെടുന്നു. ആവശ്യമായ പ്രൊഫഷണലുകളുടെ എണ്ണത്തെ കുറിച്ച് കമ്പനികളില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിന് ശേഷം കമ്പനികള്‍ക്ക് വേണ്ട തരത്തില്‍ ഇന്‍സ്റിറ്റ്യൂട്ടുകള്‍ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നത് സാധാരണമായിട്ടുണ്ട്.

ഈ പുതിയ പ്രവണത ശക്തമായതോടെ ഇന്‍സ്റിറ്റ്യൂട്ടുകള്‍ക്ക് ഐടി വ്യവസായവുമായുള്ളബന്ധം പുനര്‍നിര്‍വചിക്കപ്പെട്ടുകഴിഞ്ഞു. നേരത്തെ പരിശീലന രംഗത്ത് കമ്പനികളുടെ പങ്കാളിത്തം കുറവായിുന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. പാഠ്യപദ്ധതി തീരുമാനിക്കുന്നതിലും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിലും പ്രമുഖ തൊഴിലുടമകള്‍ക്ക് ഇപ്പോള്‍ അവസരം ലഭിക്കുന്നു.

തങ്ങളുടെ ആവശ്യമെന്തെന്ന് കമ്പനികള്‍ വ്യക്തമായ വിവരം നല്‍കുന്നതിനാല്‍ നേരത്തേതിനേക്കാള്‍ മികച്ച പരിശീലനം നല്‍കിയ പ്രൊഫഷണലുകളെ തങ്ങള്‍ക്ക് നല്‍കാനാവുന്നുണ്ടെന്ന് ഡേ പറഞ്ഞു. പരിശീലകരും കമ്പനികളും തമ്മില്‍ മുമ്പില്ലാത്ത സഹകരണമാണ് ഇപ്പോഴുള്ളത്. കമ്പനികള്‍ക്ക് സാമ്പത്തികമായ മെച്ചവും ഇതുമൂലമുണ്ട്. പുതിയ ജീവനക്കാരെ നിയമിച്ചതിന് ശേഷം പരിശീലനം നല്‍കേണ്ട സ്ഥിതി ഇതുമൂലം പല കമ്പനികള്‍ക്കും ഒഴിവാക്കാനാവുന്നു. പല പ്രമുഖ കമ്പനികളും ചെയ്തുവന്നിരുന്നത് മതിയായ യോഗ്യതയുള്ള പുതിയ ജീവനക്കാരെ നിയമിച്ചതിന് ശേഷം വേണ്ട പരിശീലനം നല്‍കുകയാണ് .

ബിപിഒ വ്യവസായം വന്‍വളര്‍ച്ച കൈവരിച്ചതോടെ കമ്പനികള്‍ റിക്രൂട്ട്മെന്റിനായി ചെറിയ നഗരങ്ങളിലേക്ക് പോലും നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ബിപിഒ വ്യവസായരംഗം വികസിച്ചതോടെ പരിശീലന ഇന്‍സ്റിറ്റ്യൂട്ടുകള്‍ ബിപിഒ പാഠ്യപദ്ധതിയില്‍ കാര്യമായ അഴിച്ചുപണി നടത്തി.

അതേ സമയം ഐടി വ്യവസായ രംഗത്തെ ഇന്ത്യയുടെ വന്‍സാധ്യത കണക്കിലെടുത്ത് വേണ്ട മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഇന്ത്യക്ക് ലഭിക്കുന്ന അവസരം മറ്റ് രാജ്യങ്ങള്‍ കൈയടക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഐടി പരീശീലനത്തില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ വരുത്തി വേണ്ടത്ര പ്രൊഫണലുകളെ നല്‍കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X