കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളി അരിവാള്‍ ചുറ്റികയ്ക്ക് പിന്നാലെ....

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ ക്രൈസ്തവസഭാ സമൂഹം ഇടതുപക്ഷപ്രസ്ഥാനങ്ങളുമായുള്ള അകല്‍ച്ച അവസാനിപ്പിയ്ക്കുന്നതായി സൂചന.

നായനാരും പിണറായി വിജയനും മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചതെല്ലാം പഴയ കഥ. ഇപ്പോള്‍ കേരളത്തില്‍ പല പ്രധാനപ്പെട്ട ക്രൈസ്തവസഭാച്ചടങ്ങുകളിലേക്ക് സിപിഎം നേതാക്കള്‍ ക്ഷണിക്കപ്പെടുന്നത് പതിവായിട്ടുണ്ട്. ഇത്തരം ചടങ്ങുകളില്‍ മുടക്കമില്ലാതെ പങ്കെടുക്കുന്നതിന് കമ്മ്യൂണിസ്റ് നേതാക്കള്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുകയും ചെയ്യുന്നു. ഈയിടെ സ്ഥാനക്കയറ്റം ലഭിച്ച മാര്‍ വര്‍ക്കി വിതയത്തിലിനെ കാണാന്‍ വിഎസ് ചെന്നത് ശ്രദ്ധേയമായ നീക്കമായിരുന്നു.

പൊതുവേ ഹിന്ദുവര്‍ഗ്ഗീയ വര്‍ഗ്ഗവാദത്തെ ഫലപ്രദമായി ചെറുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ശക്തികള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികളാണെന്ന് ക്രൈസ്തവസഭ മനസ്സിലാക്കിയിരിക്കുന്നുവെന്നതാണ് സത്യം.

കമ്യൂണിസ്റ് പാര്‍ട്ടികളോടുള്ള ക്രൈസ്തവരുടെ മനോഭാവത്തില്‍ സാരമായ മാറ്റം വന്നുവെന്ന് വ്യക്തമാക്കുന്നതാണ് സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ഫാ. പോള്‍ തേലക്കാട്ടിന്റെ ലേഖനം. കമ്യൂണിസ്റുകളും സഭയും തമ്മിലുള്ള അകലം ഏറെ കുറഞ്ഞിരിക്കുന്നുവെന്ന് ലേഖനം വിലയിരുത്തുന്നു.

നല്ല ആളുകള്‍ ദൈവത്തിന്റെ വലതുഭാഗത്തായിരിക്കുമെന്ന ക്രിസ്തുവചനം കണക്കിലെടുക്കുമ്പോള്‍ കമ്യൂണിസ്റുകളെ ഇപ്പോഴും ഇടതുപക്ഷക്കാരെന്ന് മുദ്രകുത്തണോ?- ലേഖനത്തില്‍ ഫാദര്‍ പോള്‍ തേലക്കാട്ട് ചോദിക്കുന്നു.

കമ്യൂണിസ്റ് പാര്‍ട്ടികളില്‍ വിശ്വാസികളുടെ എണ്ണം കൂടിവരികയാണെന്നും മതാചാരങ്ങള്‍ നിര്‍വഹിയ്ക്കുന്നതില്‍ ആശ്വാസം കണ്ടെത്തുന്ന പാര്‍ട്ടി സഖാക്കള്‍ നാസ്തികരായ സഖാക്കളേക്കാള്‍ കൂടിവരികയാണെന്നും ലേഖനത്തില്‍ പറയുന്നു. മാറിയിരിക്കുന്നു. ജോണ്‍ പോള്‍ രണ്ടാമനെ മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സന്ദര്‍ശിച്ചതും നായനാരുടെ അന്ത്യകര്‍മങ്ങള്‍ ഹിന്ദുമതാചാരപ്രകാരം നിര്‍വഹിച്ചതും കമ്യൂണിസ്റ് പാര്‍ട്ടികള്‍ മതങ്ങളോടും മതാചാരങ്ങളോടും കൈകൊണ്ടിരുന്ന സമീപനത്തിലെ മാറ്റത്തിന് ഉദാഹരണമാണെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ആദ്യമായി രണ്ട് ഇടത് എംപിമാര്‍ പാര്‍ലമെന്റില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഈ വിപ്ലവത്തെ സിപിഎം നിശബ്ദമായി അംഗീകരിക്കുന്നുണ്ട്.

വൈരുധ്യാത്മക ഭൗതികവാദം പുസ്തകത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു. ചില രാജ്യങ്ങളില്‍ കമ്യൂണിസ്റ് പാര്‍ട്ടികള്‍ പല രാജ്യങ്ങളിലും സോഷ്യലിസ്റ് പാര്‍ട്ടികളായി പരിവര്‍ത്തനം ചെയ്യുകയാണ്. ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടികളും ഈ മാറ്റത്തെയാണ് പിന്തുടരുന്നത്. എങ്കിലും ചില പാര്‍ട്ടി നേതാക്കളെ ഇപ്പോഴും പ്രത്യയശാസ്ത്രത്തിന്റെ പ്രേതം വേട്ടയാടുന്നുണ്ട്.

ക്രൈസ്തവരും കമ്യൂണിസ്റുകളുമായി ഏറെ അടുത്തിരിക്കുന്നു. സഭാനേതൃത്വത്തിലും ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്. ഈ അടുപ്പം എങ്ങനെയുള്ളതാണെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. ഈയിടെയുണ്ടായ തിരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവര്‍ കൂട്ടത്തോടെ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തുവെന്നത് സത്യമാണ്. എന്നാല്‍ ഇതുകൊണ്ട് അവരെല്ലാം കമ്യൂണിസ്റുകളായെന്ന് അര്‍ഥമുണ്ടോ? കോണ്‍ഗ്രസിലെയും യുഡിഎഫിലെയും അസംബന്ധനാടകം കണ്ടുമടുത്ത് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനായി അവര്‍ ഇടതുപാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുകയായിരുന്നോ?

എന്തായാലും ഒരു കാര്യം വ്യക്തമാണ്. ക്രൈസ്തവ സമൂഹങ്ങളില്‍ കമ്യൂണിസ്റുകളോടുണ്ടായിരുന്ന മനോഭാവത്തില്‍ മാറ്റം വന്നിരിക്കുന്നു. അരിവാള്‍ ചുറ്റികയോട് ക്രൈസ്തവര്‍ പുലര്‍ത്തിയിരുന്ന പരമ്പരാഗതമായ വെറുപ്പ് അലിഞ്ഞുതുടങ്ങിയിരിക്കുന്നു. കമ്യൂണിസ്റ് പാര്‍ട്ടികളില്‍ മാറ്റത്തിന്റെ കാറ്റ് വീശിക്കഴിഞ്ഞു.

ഹിന്ദു മതമൗലികവാദത്തോടുള്ള കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് പാര്‍ട്ടിയെ ക്രൈസ്തവസമുദായത്തോടടുപ്പിയ്ക്കുന്നതെന്ന് കരുതുന്നു. കമ്യൂണിസ്റ്-ക്രൈസ്തവ ബന്ധം ഇപ്പോള്‍ ഒരു സമാധാനപരമായ ഘട്ടത്തിലെത്തിയിട്ടുണ്ട്. ഈ യാത്ര തുടരട്ടെ. നല്ല ആളുകള്‍ ദൈവത്തിന്റെ വലതുഭാഗത്തായിരിക്കുമെന്ന ക്രിസ്തുവചനം കണക്കിലെടുക്കുമ്പോള്‍ കമ്യൂണിസ്റുകളെ ഇപ്പോഴും ഇടതുപക്ഷക്കാരെന്ന് മുദ്രകുത്തണോ?- തേലക്കാട്ട് ചോദിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X