• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വരും തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ പ്രചാരണത്തിന്റേതോ

  • By Soorya Chandran

തിരഞ്ഞെടുപ്പുകള്‍ പലത് കടന്നുപോയി. മതിലുകളില്‍ പോസ്റ്റര്‍ പതിച്ചും, കാളവണ്ടികളില്‍ ഉച്ചഭാഷിണി വെച്ച് അനൗണ്‍സ്‌മെന്റുകള്‍ നടത്തിയും നോട്ടീസുകള്‍ വിതരണം ചെയ്തും വീടുകള്‍തോറും കയറിയിറങ്ങിയും പ്രചാരണങ്ങള്‍ പൊടിപൊടിച്ചിരുന്ന തിരഞ്ഞെടുപ്പ് കാലം. ഓരോ തിരഞ്ഞെടുപ്പുകളിലും പ്രചാരണത്തിന്റെ പുത്തന്‍ വിദ്യകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങും. എതിര്‍പക്ഷത്തെ ചെളിവാരിത്തേക്കുന്ന പാരഡി ഗാനങ്ങള്‍ ഇപ്പോഴും നമ്മുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ ഐറ്റമാണ്.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാങ്കേതിക വിദ്യയായിരുന്നു പ്രചാരണത്തിന്റെ പുത്തന്‍ വഴി തീര്‍ത്തത്. എസ്എംഎസും ഓണ്‍ലൈന്‍ പ്രചാരണവും കൊഴുത്തു. അതില്‍ ആരൊക്കെ ജയിച്ചു ആരൊക്കെ തോറ്റു എന്ന് പരിശോധിക്കേണ്ടതില്ല. പക്ഷേ എസ്എംഎസുകളും ഓണ്‍ലൈന്‍ പ്രചാരണങ്ങളും ശരിക്കും ചര്‍ച്ചയായിരുന്നു.

2009 ല്‍ നിന്ന് 2014 ലേക്കുവരുമ്പോള്‍ സാങ്കേതിക വിദ്യതന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. മൊബൈല്‍ ഫോണിലെ എസ്എംഎസിന് ചെവികൊടുക്കാതെ ഫേസ്ബുക്കിലും ട്വിറ്ററിലും ഗൂഗിള്‍പ്ലസ്സിലും ഒക്കെ പാറി നടക്കുകയാണ് യുവത്വം. മധ്യവയസ്‌കര്‍ പോലും സോഷ്യല്‍ മീഡിയകളുടെ ആരാധകരായി തീര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്രചാരണം തന്നെയായിരിക്കും അടുത്ത പൊതു തിരഞ്ഞെടുപ്പിലെ പ്രധാന സംഭവം എന്ന് നമുക്ക് വിലയിരുത്താം.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഫേസ്ബുക്കിന്റേയും ട്വിറ്ററിന്റേയും ഒക്കെ ഉപയോക്താക്കള്‍ പതിന്‍മടങ്ങ് കൂടിയിട്ടുണ്ട്. രാഷ്ട്രീയം ഒരു മുഖ്യവിഷയമല്ലെങ്കിലും ഏത് വിഷയത്തിലും അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം സോഷ്യല്‍ മീഡിയ യുവത്വത്തിന് അല്‍പം രാഷ്ട്രീയ മുഖംകൂടി നല്‍കിയിട്ടുണ്ട് എന്ന് പറയാം.

സോഷ്യല്‍ മീ‍ഡിയയെ എങ്ങനെ വരുതിയിലാക്കാം എന്നാണ് ബിജെപിയും കോണ്‍ഗ്രസ്സും അടക്കമുള്ള പാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ ശക്തി ആദ്യ തിരിച്ചറിഞ്ഞത് ബിജെപിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതല്‍ അവര്‍ സോഷ്യല്‍ മീഡിയയുടെ ശക്തി തിരിച്ചറിഞ്ഞിരുന്നു. ബിജെപിയില്‍ നരേന്ദ്ര മോഡി തന്നെയാണ് സോഷ്യല്‍ മീഡിയയെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത്. ട്വിറ്ററില്‍ ഫോളോവേഴ്‌സിനെകൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ചും സൈബര്‍ ലോകത്തെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാവായുമൊക്കെ മോഡി സ്ഥാനം പിടിച്ചു കഴിഞ്ഞു.

കോണ്‍ഗ്രസ്സില്‍ നിന്ന് രാഹുല്‍ ഗാന്ധിയല്ലാതെ എടുത്തുപറയത്തക്ക മറ്റാരും സൈബര്‍ ലോകത്ത് വിഹരിക്കുന്നില്ല.പക്ഷേ സൈബര്‍ സ്‌പേസില്‍ രാഹുലിന്റെ റേറ്റിങ് മോഡിയെ അപേക്ഷിച്ച് വളരെ താഴെയാണ്. ബിജെപിയാണെങ്കില്‍ സൈബര്‍ പ്രചാരണത്തിന് പ്രത്യേക സംഘത്തെ തന്നെ നിയമിച്ചിട്ട് നാളുകള്‍ ഏറെയായി.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയും ഐറിസ് നോളജ് ഫൗണ്ടേഷനും ചേര്‍ന്ന് സൈബര്‍ സമൂഹത്തേയും ഇന്ത്യയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളേയും ചേര്‍ത്ത് ഒരു പഠനം നടത്തി. 543 മണ്ഡലങ്ങളെ സോഷ്യല്‍ മീഡിയകളുടെ സ്വാധീനമനുസരിച്ച് മൂന്നായി തിരിച്ചു. ശക്തമായ സ്വാധീനമുള്ളവ, കുറച്ച് സ്വാധീനമുള്ളവ, വളരെ കുറച്ച് സ്വാധീനമുള്ളവ എന്ന രീതിയിലായിരുന്നു വേര്‍തിരിച്ചത്.

ഏറ്റവും രസകരമായ വസ്തുത 160 മണ്ഡലങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങള്‍ ആണെന്നതാണ്. 67 മണ്ഡലങ്ങള്‍ കുറച്ച് സ്വാധീനമുള്ളവയും 60 എണ്ണം വളരെ കുറച്ച് സ്വാധീനമുള്ളവയും ആണ്. 256 മണ്ഡലങ്ങളില്‍ സോഷ്യല്‍ മീഡിയക്ക് ഒരു സ്വാധീനവുമില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയിയുടെ ഭൂരിപക്ഷത്തിനൊപ്പമോ , മണ്ഡലത്തിലെ വോട്ടര്‍മാരുട 10 ശതമാനമോ സോഷ്യല്‍നെറ്റ് വര്‍ക്ക് ഉപഭോക്താക്കളുള്ള മണ്ഡലങ്ങളെയാണ് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. 160 മണ്ഡലങ്ങളില്‍ സൈബര്‍ ലോകത്തിന് ഇത്രയും സ്വാധീനമുണ്ടെങ്കില്‍ പിന്നെ പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയയെ ഉപേക്ഷിക്കുമോ.

പക്ഷേ ഈ കണക്കുകളൊക്കെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന കാര്യം കണ്ടുതന്നെ അറിയേണ്ടി വരും. കാരണം മിക്ക ഇന്റര്‍നെറ്റ് ജീവികളും രാഷ്ട്രീയ പാര്‍ട്ടികളേയും രാഷ്ട്രീയക്കാരേയും അത്രയൊന്നും ഇഷ്ടപ്പെടുന്നവരല്ല. എന്നാല്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇത്തരക്കാന്‍ ഇടപെടുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റിലെ പ്രചാരണം കൊണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാനാകുമെന്ന് ഉറപ്പിക്കാനാവില്ല. പകരം ഓരോ പാര്‍ട്ടിക്കും പറയാനുള്ളത്, അല്ലെങ്കില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും പറയാനുള്ളത് പൊതു ചര്‍ച്ചക്ക് വെക്കാനുള്ള ഒരു വേദിയായി സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ മാറുമെന്നുറപ്പ്.

English summary
The impact of the social networks and online media will be the core thing in 2014 LokSabha election campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more