• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഇന്ത്യന്‍ ജനാധിപത്യത്തില്‍ മത്സരം ആരൊക്കെ തമ്മില്‍

  • By Soorya Chandran

അടുത്ത വര്‍ഷം(2014) നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരം ആരൊക്കെ തമ്മിലാണ്. നരേന്ദ്ര മോഡി നയിക്കുന്ന ബിജെപിയും, രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസും തമ്മിലോ...

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം മൂന്നക്കം കടന്നവര്‍ എന്ന അര്‍ത്ഥത്തില്‍ കോണ്‍ഗ്രസും ബിജെയപിയും തമ്മിലാണ് മത്സരം എന്ന് പറയാം. പക്ഷേ ഇതില്‍ നിര്‍ണായകമാവുക ഓരോ സംസ്ഥാനത്തേയും പ്രാദേശിക പാര്‍ട്ടികളുടെ നിലപാടുകളും വിജയങ്ങളും ആയിരിക്കുമെന്നുറപ്പ്.

കോണ്‍ഗ്രസ് അല്ലാതെ ഒരു പാര്‍ട്ടിക്ക് പോലും കേന്ദ്രത്തില്‍ ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ദില്ലിയിലെ അധികാര കേന്ദ്രത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന് താഴെയിറങ്ങേണ്ടി വന്നത് നാല് തവണ മാത്രമായിരുന്നു. അതില്‍ ഒരു തവണ മാത്രമാണ് അഞ്ച് വര്‍ഷവും പുറത്തിരിക്കേണ്ട ഗതികേട് വന്നത്. 13-ാം ലോക് സഭയില്‍ ബിജെപിക്കായിരുന്നു ഭൂരിപക്ഷം. അന്നും ഒറ്റപ്പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ കക്ഷികള്‍ ബിജെപിയും കോണ്‍ഗ്രസും തന്നെ. പക്ഷേ എത്ര മണ്ഡലങ്ങളില്‍ ഇവര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നതാണ് പ്രശ്‌നം.

കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയിലും ബിജെപി നയിക്കുന്ന എന്‍ഡിഎയിലും എത്ര കക്ഷികള്‍ ദേശീയ കാഴ്ചപ്പാടുള്ളവയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ വേണ്ടി മാത്രം കൂടെക്കൂട്ടുന്നതാണ് പലരേയും . ഭൂരിപക്ഷം സീറ്റുകളിലേക്കുമുള്ള മത്സരങ്ങളില്‍ കോണ്‍ഗ്രസ്സോ ബിജെപിയോ പ്രധാന കക്ഷിയാകുന്നില്ല. ഇത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്. പ്രാദേശിക പാര്‍ട്ടികളെ അധികാരത്തിന് വേണ്ടി ക്ഷണിക്കുമ്പോള്‍ ദേശീയ കാഴ്ചപ്പാടിന് ക്ഷതം തട്ടുമെന്നുറപ്പ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കൂട്ടുകകഷി ഭരണങ്ങളുടെ പ്രതിഫലനം ദേശീയതയില്‍ നിന്ന് പ്രാദേശികതയിലേക്കുള്ള പിന്‍മാറ്റം മാത്രമെന്ന് സാരം.

ഒറ്റക്ക് ഭരിക്കാന്‍വേണ്ടത് 272 സീറ്റുകളാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിന് നേടാനായത് 203 സീറ്റുകള്‍. ബിജെപി സ്വന്തമാക്കിയത് 116 എണ്ണം. കോണ്‍ഗ്രസിനേയും ബിജെപിയേയും മാറ്റി നിര്‍ത്തിയാല്‍ സീറ്റുകളുടെ എണ്ണത്തില്‍ രണ്ടക്കം കടന്നത് 7 പാര്‍ട്ടികള്‍ മാത്രം. അതില്‍ തന്നെ മിക്ക പാര്‍ട്ടികളും പ്രാദേശിക നിലവാരം മാത്രം പുലര്‍ത്തുന്ന ദേശീയ പാര്‍ട്ടികളാണ്.

പ്രാദേശിക പാര്‍ട്ടികള്‍ ഭരണ കേന്ദ്രങ്ങളിലെത്തുന്നതിനെ ജനാധിപത്യത്തിന്റെ വികാസമെന്ന് രേഖപ്പെടുത്തുമ്പോഴും ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിന് അത് വലിയ ബാധ്യതയാണ് ഉണ്ടാക്കുക. മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായപ്പോള്‍ റെയില്‍ വികസനം ബംഗാളില്‍ മാത്രം ഒതുങ്ങിയതുപോലെയാകും പിന്നീടുള്ള കഥകള്‍.

വികസനത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയും കോണ്‍ഗ്രസിന്റെ അഴിമതിക്കഥകള്‍ പുറത്തിട്ടുമായിരിക്കും ബിജെപി ഇത്തവണ തിരഞ്ഞെടുപ്പിനിറങ്ങുക. മോഡി എന്ന 'മാജിക് മാന്‍' തന്നെയായിരിക്കും ബിജെപിയുടെ തുരുപ്പ് ചീട്ട്. പക്ഷേ ഇഷ്രത്ത് ജഹാന്‍ കേസും, പഴയ ഗുജറാത്ത് കലാപവുമൊക്കെ മോഡിയെ ഇപ്പോഴും വേട്ടയാടുന്നുണ്ട.

അഴിമതിയില്‍ മുങ്ങിയ ഒരു സര്‍ക്കാരുമായി തിരഞ്ഞെടുപ്പിലേക്കിറങ്ങുമ്പോള്‍ കോണ്‍ഗ്രസ്സിന് എടുത്ത് പറയാന്‍ കാര്യമായൊന്നും ഇല്ലാത്ത സ്ഥിതിയാണ്. വേഗത്തില്‍ ഭക്ഷ്യ സുരക്ഷ ബില്‍ നടപ്പാക്കി ജനങ്ങളെ കയ്യിലെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഉയര്‍ത്തിക്കാണിക്കാന്‍ ഒരു നേതാവുപോലും ഇല്ലാതെ കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന കാണാം.

ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഈ ന്യൂനതകള്‍ ഏറ്റവും അധികം ഗുണകരമാവുക പ്രാദേശിക പാര്‍ട്ടികള്‍ക്കായിരിക്കും. അവര്‍ക്ക് നല്‍കാനുള്ള വാഗ്ദാനങ്ങളും പ്രാദേശികം മാത്രമായിരിക്കും. കേന്ദ്രത്തില്‍ ആര് അധികാരത്തില്‍ വന്നാലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഇത്തരം കക്ഷികള്‍ തയ്യാറാകും. രാഷ്ട്രീയ കാഴ്ചപ്പാടോ നിലപാടുകളോ ഇവര്‍ക്ക് പ്രശ്‌നമേ ആകില്ല. ഒടുവില്‍ മന്ത്രി സ്ഥാനവും നേടി സ്വന്തം നാട്ടിലേക്ക് മാത്രം വികസനത്തിന്റെ വണ്ടികള്‍ ഓടിച്ചുപോകുന്ന കാഴ്ചയും കാണേണ്ടി വരും.

English summary
The political scenario of India show the power of local political parties in forming stable government in Centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more