കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് മണ്ഡലങ്ങളില്‍ ആം ആദ്മി നിര്‍ണായകമാകും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളില്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനം നിര്‍ണായകമായേക്കും. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് ഫലവും നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ഇവിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയാകും മുഖ്യ കക്ഷികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുക എന്ന് ഉറപ്പ്.

വടകര, കോഴിക്കോട്, പത്തനംതിട്ട മണ്ഡലങ്ങളിലായിരിക്കും ആം ആദ്മി കാറ്റ് ആഞ്ഞ് വീശാന്‍ സാധ്യതയുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് നഷ്ടപ്പെട്ട സീറ്റുകളാണ് വടകരയും കോഴിക്കോടും. പത്തനംതിട്ടയാണെങ്കില്‍ കന്നി മത്സരത്തില്‍ നിന്നത് യുഡിഎഫിനൊപ്പം. ഇടത് പക്ഷത്തിന്, അല്ലെങ്കില്‍ സിപിഎമ്മിന് നേരിട്ട് തന്നെയായിരിക്കും ആം ആദ്മി പാര്‍ട്ടി ഇത്തവണ നഷ്ടം ഉണ്ടാക്കുക.

AAP Kerala

സിപിഎമ്മിന്റെ ഉറച്ച മണഡലമായിരുന്ന വടകര കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഒഞ്ചിയത്ത് പാര്‍ട്ടി പിളര്‍ന്നതും സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു.56,186 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സിറ്റിങ് എംപി പി സതീദേവിയെ മുല്ലപ്പളളി തോല്‍പിച്ചത്. ടിപി ചന്ദ്രശേഖരന്‍ അന്ന് 21, 833 വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സിപിഎമ്മിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലില്‍ ആണ്. വടകര, ഒഞ്ചിയം പ്രദേശങ്ങളെ കൂടാതെ മണ്ഡലത്തിലെ കൊയിലാണ്ടി മേഖലയിലും പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണ്. ഈ സാഹചര്യത്തെ ആം ആദ്മി പാര്‍ട്ടി-ആര്‍എംപി സഖ്യത്തെക്കൂടി ചേര്‍ത്ത് വായിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത വരും.

ആര്‍എംപി ആം ആദ്മി പാര്‍ട്ടിയില്‍ ലയിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. അതിനുള്ള സാധ്യത തള്ളിക്കളയാനും ആകില്ല. അതോടെ വടകര മണ്ഡലത്തില്‍ സിപിഎമ്മിന്റെ സാധ്യത വീണ്ടും മങ്ങും.

കോഴിക്കോട് മണ്ഡലത്തിലേയും സ്ഥിതി വ്യത്യസ്തമല്ല. ഇടതിനേയും വലതിനേയും മാറി മാറി വിജയപ്പിച്ച ചരിത്രമാണ് കോഴിക്കോടിനുള്ളത്. ഏറെ നാളായി എംപി വീരേന്ദ്ര കുമാര്‍ ആയിരുന്നു കോഴിക്കോട്ടെ ഇടത് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ കോഴിക്കോട് സീറ്റ് കിട്ടാത്തതിന്റെ പേരില്‍ വീരേന്ദ്ര കുമാര്‍ മുന്നണി വിടുകയും ചെയ്തിരുന്നു. അതോടെ മണ്ഡലം കോണ്‍ഗ്രസിനൊപ്പമായി. ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വെറും 838 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് മുഹമ്മദ് നിയാസിനെതിരെ എംകെ രാഘവന് നേടാനായത്.

ഇത്തവണ കോഴിക്കോട് മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് സിപിഎം. എന്നാല്‍ ആം ആദ്മി- ആര്‍എംപി ലയനം സംഭവിച്ചാല്‍ അത് അത്ര എളുപ്പമാകില്ല. ആം ആദ്മിക്ക് വോട്ട് ലഭിക്കുക എന്നാല്‍, സിപിഎമ്മിന്റെ വോട്ട് ചോരുക എന്ന് തന്നെയായിരുക്കും അര്‍ത്ഥം.

പത്തനംതിട്ടയില്‍ എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊന്നും ആകില്ലെന്നാണ് സൂചന. ആറന്മുള വിമാനത്താവളം തന്നെയായിരിക്കും ഇവിടത്തെ പ്രധാന വിഷയം. എല്‍ഡിഎഫിനേയും യുഡിഎഫിനേയും വിശ്വാസത്തിലെടുക്കാന്‍ ആറന്മുളയിലെ നാട്ടുകാര്‍ ഇനി തയ്യാറാകില്ല. അപ്പോള്‍ ഏക സാധ്യത ആം ആദ്മി പാര്‍ട്ടിക്കാണ്.

എറണാകുളം, തിരുവനന്തപുരം മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യത്തെ തള്ളിക്കളയാനാകില്ല. തിരുവനന്തപുരത്തെ മാലിന്യപ്രശ്‌നം ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കുകയാണെങ്കില്‍ അത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പ്. എറണാകുളത്തെ ന്യൂ ജനറേഷന്‍ വോട്ടര്‍മാരേയും തള്ളിക്കളയാന്‍ കഴിയില്ല.

English summary
AAP will be crucial in Three Loksabha Constituencies in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X