കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിപദം;മോഡി നേരിടുന്ന വെല്ലുവിളികള്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഒടുവില്‍ അത് സംഭവിച്ചു. 2014 ലോക് സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചു. പ്രതീക്ഷിയ്ക്കപ്പെട്ടിരുന്ന ഈ തീരുമാനത്തെ ഇത്രയേറെ വൈകിപ്പിച്ചത് പാര്‍ട്ടിയ്ക്കുള്ളിലെ പിണക്കങ്ങളാണെന്നത് പരസ്യമായ രഹസ്യമാണ്. എല്‍കെ അദ്വാനിയും സുഷ്മ സ്വരാജും പാര്‍ട്ടി തീരുമാനത്തെ ആംഗീകരിച്ചെങ്കിലും ഇവര്‍ അത്ര സന്തോഷത്തില്ല എന്നാണ് കേള്‍ക്കുന്നത്.

Modi

നരേന്ദ്ര മോഡി പ്രധാനമന്ത്രി പദത്തില്‍ എത്തണമെന്ന് ആഗ്രഹിയ്ക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. എന്നാല്‍ വളരെ എളുപ്പം മോഡിയ്ക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയില്ല എന്നതാണ് വാസ്തവം. വിജയത്തിലേയ്ക്ക് എത്തുമെന്ന് പ്രതീക്ഷിയ്ക്കുന്നുണ്ടെങ്കിലും മോഡിയ്ക്ക് തന്നെ വ്യക്തമായി അറിയാവുന്ന ചില വെല്ലുവിളികള്‍ ഉണ്ട്. ഈ വെല്ലുവിളികളെ അതിജീവിച്ചാല്‍ മാത്രമേ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിയൂ.

മോഡി നേരിടുന്ന ആദ്യ വെല്ലുവിളി സ്വന്തം പാര്‍ട്ടിയില്‍ നിന്നും തന്നെയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്നു എല്‍ കെ അദ്വാനിയുടെ സ്വപ്‌നങ്ങളാണ് മോഡി മാജിക്കിലൂടെ തകര്‍ന്നടിഞ്ഞത്. മോഡിയും അദ്വാനിയും തമ്മിലുള്ള ശത്രുത പാര്‍ട്ടിയ്ക്ക് തലവേദനയാകുന്നു. സുഷ്മ സ്വരാജും മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ പൂര്‍ണമായും അംഗീകരിയ്ക്കുന്നില്ല.ഇനി മോഡി പ്രധാനമന്ത്രി ആയെന്നിരിയ്ക്കട്ടെ. സമാധാനപരമായ ഭരണം നടത്താന്‍ അദ്ദേഹത്തെ ഇടഞ്ഞു നില്‍ക്കുന്ന ഈ പാര്‍ട്ടി അംഗങ്ങള്‍ അനുവദിയ്ക്കില്ലെന്ന് ഏറെക്കുറേ ഉറപ്പായി.

രണ്ടാമതായി മോഡിയ്ക്ക് വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ് . കോണ്‍ഗ്രസിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ പയറ്റുന്നിടത്ത് മോഡി പരാജയപ്പെട്ടാല്‍ പിന്നെ പ്രധാനമന്ത്രി സ്വപ്‌നം സഫലമാകാതെ പോകും.കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല. ഒരു അവസരം കൂടി മന്‍മോഹന്‍ സിങിന് നല്‍കുമോ അതോ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്നതിലെ അവ്യക്തത ഇത് വരെ നീങ്ങിയിട്ടില്ല.കോണ്‍ഗ്രസ് നേതാക്കള്‍ മോഡിയ്‌ക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുല്ല. മോഡിയ്ക്ക് നേരെ പ്രതികരിയ്ക്കാന്‍ കിട്ടുന്ന ഒരവസരവും ഇവര്‍ പാഴാക്കുന്നില്ല. മോഡിയ്ക്ക് ജനങ്ങളുടെ ഇടയില്‍ മോശപ്പെട്ട പ്രതിച്ഛായ ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ശരിയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നവയാണ്.

മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി ഉയര്‍ത്തുന്നത് കൂട്ടുകക്ഷികള കണ്ടെത്തുകയാണ്. പ്രതീക്ഷിയ്ക്കുന്ന അത്രയും സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റ് പ്രാദേശി പാര്‍ട്ടികളെ കൂട്ട് പിടിച്ച് മാത്രമേ മോഡിയ്ക്ക് അധികാരത്തില്‍ എത്താന്‍ കഴിയൂ. അവസരം നന്നായി മുതലെടുക്കാന്‍ അറിയുന്ന ഇത്തരം പാര്‍ട്ടികള അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ കഴിയുക എന്നത് മോഡിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്.

English summary
The BJP finally overcomes the strong resistance put up by party patriarch LK Advani and senior leader Sushma Swaraj (but not in a happy note for sure) to announce Narendra Modi as its prime ministerial candidate for the 2014 Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X