കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തൃത്താല ഗാന്ധി' ... ബല്‍റാമിന് കിട്ടിയത് ഉഗ്രന്‍ പണി

Google Oneindia Malayalam News

സിപിഎമ്മിന്റെ കൊലപാതകങ്ങളെ കുറിച്ച് വിവരം ശേഖരിച്ച് എല്ലാവരും സ്റ്റാറ്റസ് ഇടണം എന്ന് വിടി ബല്‍റാം ആവശ്യപ്പെട്ടത് ഫേസ്ബുക്കിലെ ഒരു സ്വകാര്യ ഗ്രൂപ്പിലാണ്. എന്നാല്‍ അതെങ്ങനെയോ പുറത്തെത്തി. സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആയി നിന്നിരുന്നു വിടി ബല്‍റാം ഇതോടെ 'വില്ലന്‍' ആയി.

ആ പോസ്റ്റ് ബല്‍റാമിന്റേതാണോ എന്ന് ചര്‍ച്ച നടക്കുമ്പോള്‍ ബല്‍റാം തന്നെ അതിന് സ്ഥിരീകരണവും നല്‍കി. ഇതോടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പൊങ്കാല ബല്‍റിന് മേലായി.

സ്വന്തം പാര്‍ട്ടിയിലെ ഒരാള്‍ കൊല്ലപ്പെട്ടതിന്റെ നാണക്കേട് തീര്‍ക്കാന്‍ വേണ്ടിയാണ് ബല്‍റാം ഇത്തരത്തില്‍ രംഗത്തെത്തിയതെന്നാണ് ആരോപണം. അത് അദ്ദേഹം നിഷേധിയ്ക്കുന്നും ഇല്ല.

കൂടെ നിന്നവര്‍

കൂടെ നിന്നവര്‍

ഇത്രനാളും ബല്‍റാം നടത്തിയ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചുപോന്നിരുന്നത്. അവരെല്ലാവരും തന്നെ കോണ്‍ഗ്രസ്സുകാര്‍ ആയിരുന്നില്ല.

സംഘി വിമര്‍ശനം

സംഘി വിമര്‍ശനം

സംഘപരിവാര്‍ സംഘടനകളേയും ബിജെപിയേയും കടന്നാക്രമിയ്ക്കുന്നതായിരുന്നു പലപ്പോഴും ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍

സുരേന്ദ്രനുമായി

സുരേന്ദ്രനുമായി

കെ സുരേന്ദ്രനുമായി ദിവസങ്ങള്‍ നീണ്ട ഫേസ്ബുക്ക് സ്റ്റാറ്റസ് യുദ്ധമായിരുന്നു ബല്‍റാം നടത്തിയത്. ഇതില്‍ അദ്ദേഹത്തിന് ഏറെ പിന്തുണ നല്‍കിയത് ആരായിരുന്നു.

ഇടത് അനുഭാവികള്‍

ഇടത് അനുഭാവികള്‍

ഇടത് അനുകൂലികളായിരുന്നു പല വിഷയങ്ങളിലും വിടി ബല്‍റാമിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ നല്‍കിയിരുന്നത്. പ്രത്യേകിച്ച് സുരേന്ദ്രനുമായുള്ള തര്‍ക്കത്തില്‍.

പിണറായിയെ തൊട്ടപ്പോള്‍

പിണറായിയെ തൊട്ടപ്പോള്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് പിണറായി വിജയന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ ഹിസ്‌റ്റോറിക്കല്‍ ഓഡിറ്റിംഗ് നടത്തിയതോടെയാണ് ബല്‍റാം പലര്‍ക്കും അനഭിമതനായത്.

മറുപടിയില്ലാതെ ബല്‍റാം

മറുപടിയില്ലാതെ ബല്‍റാം

പിണറായിയെ ഹിസ്റ്റോറിക്കല്‍ ഓഡിറ്റിംഗിന് വിധേയനാക്കിയ ബല്‍റാം പക്ഷേ ഉയര്‍ന്നുവന്ന മറുചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസിനെ ഹിസ്‌റ്റോറിക്കല്‍ ഓഡിറ്റിംഗിന് വിധേയമാക്കിക്കൊണ്ടായിരുന്നു ഇടതു അനുകൂലികള്‍ ബല്‍റാമിനെ ചോദ്യം ചെയ്തത്.

പ്രചാരണം കൊഴുത്തപ്പോള്‍

പ്രചാരണം കൊഴുത്തപ്പോള്‍

ഹിസ്‌റ്റോറിക്കല്‍ ഓഡിറ്റിംഗ് കൊഴുത്തുന്ന വന്ന സാഹചര്യത്തിലാണ് ബല്‍റാം കൂടുതല്‍ ശക്തമായ പ്രചാരണങ്ങള്‍ക്ക് മുതിര്‍ന്നത്. അതിന് വേണ്ടിയായിരുന്നു ഐഎന്‍സി ഓണ്‍ലൈന്‍ ന്നെ ഗ്രൂപ്പില്‍ ബല്‍റാം ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടതെന്നാണ് ആരോപണം.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

ബല്‍റാം പൊളിറ്റിക്കലി കറക്ട് ആയ ഉമ്മന്‍ ചാണ്ടിയാണ് എന്നാണ് ഓണ്‍ലൈനിലെ ഇടതു പ്രവര്‍ത്തകര്‍ പറയുന്നത്.

തൃത്താല ഗാന്ധി

തൃത്താല ഗാന്ധി

ബല്‍റാമിന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പല പേരുകളാണ് വീണ് കിട്ടിയിരിയ്ക്കുന്നത്. അതിലൊന്നാണ് 'തൃത്താല ഗാന്ധി'

വിലയിടിഞ്ഞോ...

വിലയിടിഞ്ഞോ...

എന്തായാലും ഈ സംഭവത്തോടെ സോഷ്യല്‍ മീഡിയയില്‍ ബല്‍റാമിന്റെ വില അല്‍പം ഇടിഞ്ഞിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

English summary
Balram's Facebook acceptability declined? Left activist against Balram on his private post on a Facebook closed group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X