കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ കറുത്ത കുതിരകള്‍

  • By Soorya Chandran
Google Oneindia Malayalam News

ലോകത്തില്‍ ഏറ്റവും അധികം കാഴ്ചക്കാരുടെ കളികളില്‍ ഒന്നാണ് ടെന്നീസ്. മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ ലാലും ഉള്ളതുപോലെയാണ് പലപ്പോഴും ടെന്നീസിലേയും താര സാന്നിധ്യം. വര്‍ഷങ്ങളോളം ചിലര്‍ ചിലതൊക്കെ കുത്തകയാക്കിവക്കും. പക്ഷേ ഒരുനാള്‍..., എല്ലാ കോട്ട കൊത്തളങ്ങളും തകര്‍ത്ത് ചില കറുത്ത കുതിരകള്‍ അതുവഴി വരിക തന്നെ ചെയ്യും.

2014 ലെ ആദ്യ ഗ്രാന്‍സ്ലാം പോരാട്ടമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. നാ ലീ എന്ന ചൈനക്കാരി അങ്ങനെ ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി. അപ്പുറത്ത് പുരുഷ സിംഗിള്‍സില്‍ സ്റ്റാനിസ്ലാസ് വാവ്റിങ്കയെന്ന താരോദയത്തിനും വഴി തെളിഞ്ഞു.

Australian Open

നാ ലീക്ക് ഇത് രണ്ടാം സ്വര്‍ഗമാണ്. ഒരിക്കല്‍ കൂടി ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിടാന്‍ കിട്ടിയ അവസരം. 2011 ആയിരുന്നു നാ ലീ ആദ്യമായി ഒരു ഗ്രാന്‍സ്ലാം കിരീടം ഒറ്റക്ക് പൊരുതി നേടിയത്. ഫ്രഞ്ച് ഓപ്പണില്‍. ഒരു ഏഷ്യക്കാരി ആദ്യമായി നേടുന്ന ഗ്രാന്‍സ്ലാം കിരീടമായിരുന്നു അത്. വര്‍ഷം മൂന്ന് കടന്നെങ്കിലും ഇത്തവണ ലീക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണിലും കരുത്ത് തെളിയിക്കാനായി.

നാ ലീയെ സംബന്ധിച്ച് വളരെയേറെ പ്രത്യേകതകളുള്ള ഒരു വര്‍ഷമായിരുന്നു 2011 . ആ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു ലീ. ചരിത്രത്തില്‍ ആദ്യമായി ഗ്രാന്‍സ്‌ലാം ഫൈനലിലെത്തുന്ന ആദ്യത്തെ ഏഷ്യക്കാരിയെന്ന ഖ്യാതി അന്ന് നേടിയതാണ്. അതേ ഓസ്‌ട്രേലിന്‍ ഓപ്പണില്‍ മൂന്ന് വര്‍ഷത്തിന് ശേഷം കിരീടം സ്വന്തമാക്കാനും നാ ലീ എന്ന ചൈനക്കാരിക്ക് കഴിഞ്ഞിരിക്കുന്നു.

ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ അട്ടിമറിച്ചാണ് വാവ്‌റിങ്ക തന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്. എന്നെങ്കിലും ഒരു ദിവസം പോലും ഗ്രാന്‍സ്ലാം കിരീടം നേടാമെന്ന പ്രതീക്ഷ പോലും തനിക്കുണ്ടായിരുന്നില്ല എന്നായിരുന്നു മത്സരത്തിന് ശേഷം വാവ്‌റിങ്ക പറഞ്ഞത്.

അപ്രതീക്ഷിതമായി ഒരു ഗ്രാന്‍സ്ലാം കിരീടം നേടിയതിന്റെ അങ്കലാപ്പിലായിരുന്നു സ്വിറ്റ്‌സര്‍ലാന്റുകാരനായ വാവ്‌റിങ്ക അപ്പോള്‍. ഗ്രാന്‍സ്ലാം പോരാട്ടങ്ങളില്‍ ഇതിന് മുമ്പ് നേടിയ മികച്ച പ്രകടനം കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണിലേതായിരുന്നു. അന്നാദ്യമായി വാവ്‌റിങ്ക സെമിയിലെത്തി. പക്ഷേ നൊവാക് ജോകോവിക് എന്ന പരിചയ സമ്പന്നന്റെ മുന്നില്‍ കാലിടറി വീണു. എന്നാല്‍ ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈ കണക്ക് ശരിക്കും തീര്‍ത്തു. ജോകോവികിനെ വാവറിങ്ക അട്ടിമറിച്ചു.

പുരുഷ സിംഗിള്‍സില്‍ ആദ്യ പത്ത് റാങ്കിലുള്ളവര്‍ മാത്രമേ സെമി ഫൈനല്‍ കളിച്ചുള്ളു. എന്നാല്‍ വനിത സിംഗിള്‍സില്‍ കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല. ഫൈനലില്‍ നാലാം നമ്പര്‍കാരി നാ ലീയുടെ എതിരാളി 20-ാം നമ്പര്‍കാരി സിബുല്‍കോവയായിരുന്നു. 30-ാം നമ്പര്‍ താരം ഇ ബൗച്ചാര്‍ഡും ഇത്തവണ സെമിഫൈനല്‍ ബെര്‍ത്ത് നേടിയിരുന്നു.

എന്തായാലും ഇനി കാത്തിരിക്കാം, ലോക ടെന്നീസിലെ കറുത്ത കുതിരകളാകാന്‍ ആര്‍ക്കൊക്കെ കഴിയുമെന്ന്, ആരൊക്കെ കിരീടം ഉറപ്പിച്ച് പിടിക്കുമെന്ന്....

English summary
Stanislas Wawrinka and Na Li, the black horses of Australian Open Tennis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X