ബാബ്‌റി മസ്ജിദിന്റെ രാഷ്ട്രീയം
ഒരുകാലത്ത് ബി ജെ പിയുടെ പ്രധാന മുദ്രാവാക്യമായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. 1984 ലോക്‌സഭ തിരഞ്ഞെടുപ്പിലെ രണ്ട് സീറ്റില്‍ നിന്നും 89 ല്‍ 85 സീറ്റുകളാക്കി ബി ജെ പിയെ വളര്‍ത്തിയതില്‍ രാമക്ഷേത്രത്തിനുള്ള പങ്ക് ചെറുതല്ല. ബി ജെ പിയുടെ പ്രമുഖ നേതാക്കളടക്കം ഒന്നരലക്ഷത്തോളും കര്‍സേവകരാണ് അയോധ്യയില്‍ 1992 ഡിസംബര്‍ ആറിന് തടിച്ചുകൂടി മസ്ജിദ് തകര്‍ക്കാന്‍ ശ്രമം നടത്തിയത്.

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനും പങ്കുള്ളതായി നിരീക്ഷണങ്ങളുണ്ട്. അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ന്നാല്‍ ബി ജെ പിയുടെ പ്രചാരണായുധത്തിന്റെ പ്രസക്തി ഇല്ലാതാകുമെന്ന് കരുതി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു പള്ളി പൊളിക്കുന്നതിന് നിശബ്ദമായി അനുമതി നല്‍കി എന്ന് കോബ്ര പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്തേറ്റ ഏറ്റവും വലിയ നാണക്കേട് എന്നാണ് ബാബ്‌റി മസ്ജിദ് സംഭവം കരുതപ്പെടുന്നത്.












Click it and Unblock the Notifications