കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോ ലെഗ്ഗിങ്‌സ്, നോ ബോയ് ഫ്രണ്ട്‌സ്.. കോളേജ് സര്‍ക്കുലര്‍ വിവാദമാകുന്നു!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: പെണ്‍കുട്ടികള്‍ ലെഗ്ഗിങ്‌സ് ധരിക്കരുതെന്നും ആണ്‍കുട്ടികളോട് മിണ്ടരുതെന്നും പറയുന്നത് നമ്മുടെ രാജ്യത്ത് പുതുമയുള്ള കാര്യങ്ങളല്ല. ഖാപ് പഞ്ചായത്തുകളും ചില മതപുരോഹിതന്മാരും ഒക്കെ ഇക്കാര്യം സ്ഥിരം പറയുന്നതാണ്. എന്നാല്‍ ഒരു എഞ്ചിനീയറിങ് കോളേജ് പെണ്‍കുട്ടികള്‍ക്കായി ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ഒരു സര്‍ക്കുലര്‍ ഇറക്കുക എന്ന് വെച്ചാല്‍... എങ്ങോട്ടാണ് നമ്മള്‍ പോകുന്നത്?

മനുഷ്യാവകാശ പ്രവര്‍ത്തകയായ കവിത കൃഷ്ണനാണ് ചെന്നൈയിലെ ശ്രീ സായിറാം എഞ്ചിനീയറിങ് കോളേജിന്റെത് എന്ന പേരില്‍ ഈ സര്‍ക്കുലര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഇതോരു കോളേജാണോ അതോ ഖാപ് പഞ്ചായത്താണോ എന്നാണ് കവിത കൃഷ്ണന്റെ ചോദ്യം. സ്ത്രീപീഡനങ്ങള്‍ കുറക്കാന്‍ വേണ്ടി സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ തല ചുറ്റിപ്പോകും. ഇതാ കുറച്ച് സാംപിളുകള്‍.

ലെഗ്ഗിങ്‌സ് വേണ്ട

ലെഗ്ഗിങ്‌സ് വേണ്ട

ലെഗ്ഗിങ്‌സിന്റെ കാര്യത്തില്‍ ബാബു കുഴിമറ്റമാണ് ഈ സര്‍ക്കുലര്‍ അടിച്ചവര്‍ എന്ന് തോന്നുന്നു. ലെഗ്ഗിങ്‌സ് മാത്രമല്ല ടൈറ്റ് പാന്റും ടോപ്പും കാമ്പസില്‍ പാടില്ല എന്നാണ് പെണ്‍കുട്ടികള്‍ക്കുള്ള ഒന്നാമത്തെ നിര്‍ദ്ദേശം.

ഹൈ ഹീല്‍ വേണ്ട

ഹൈ ഹീല്‍ വേണ്ട

ഹൈ ഹീല്‍ ചെരിപ്പ് വേണ്ട. നീളം കുറഞ്ഞ കുര്‍ത്ത വേണ്ട. ചെവിയില്‍ വലിയ സ്റ്റെഡ് വേണ്ട. ഹെയര്‍സ്റ്റൈലില്‍ ആര്‍ഭാടം വേണ്ട.. പീഡനം ഒഴിവാക്കാന്‍ വേണ്ടി പെണ്‍കുട്ടികള്‍ എന്തൊക്കെ സഹിക്കണം...

ആണ്‍കുട്ടികളോട് മിണ്ടരുത്

ആണ്‍കുട്ടികളോട് മിണ്ടരുത്

സര്‍ക്കുലറിലെ അവസാനത്തെ പോയിന്റാണ് ഇത്. ആണ്‍കുട്ടികളോട് മിണ്ടരുത്. അനുവദിച്ചിട്ടുള്ള സ്‌റ്റെയര്‍കേസുകളും ഫുട്പാത്തുകളും മാത്രം ഉപയോഗിച്ചാല്‍ മതി. പിന്നെ വഴിതെറ്റി പോകും എന്ന പേടി വേണ്ടല്ലോ

ദുപ്പട്ട കെട്ടിയിടണം

ദുപ്പട്ട കെട്ടിയിടണം

ദുപ്പട്ടയുടെ രണ്ട് വശവും തമ്മില്‍ കെട്ടിയിട്ടിരിക്കണം. ഇല്ലെങ്കില്‍ എന്താണ് പ്രശ്‌നം എന്ന് ചോദിക്കരുത്. സര്‍ക്കുലറാണ്.

 വലപോലുള്ള ദുപ്പട്ട വേണ്ട

വലപോലുള്ള ദുപ്പട്ട വേണ്ട

ദുപ്പട്ടയാണ് വലിയ പ്രശ്‌നക്കാരന്‍ എന്ന് തോന്നും സര്‍ക്കുലര്‍ കണ്ടാല്‍. വല പോലുള്ള ദുപ്പട്ടയിട്ട് നടക്കരുത്, നീളം കുറഞ്ഞ ദുപ്പട്ട വേണ്ട തുടങ്ങിയ നിര്‍ദേശങ്ങളും ഉണ്ട്.

മൊബൈല്‍, പെന്‍ഡ്രൈവ്

മൊബൈല്‍, പെന്‍ഡ്രൈവ്

മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ്, സിം കാര്‍ഡ് തുടങ്ങിയവ കാമ്പസില്‍ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഞെട്ടരുത് ഒരു എഞ്ചിനീയറിങ് കോളേജിലെ കുട്ടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് നിങ്ങള്‍ വായിക്കുന്നത്.

ഫേസ്ബുക്ക് അക്കൗണ്ടേ പാടില്ല

ഫേസ്ബുക്ക് അക്കൗണ്ടേ പാടില്ല

പെണ്‍കുട്ടികള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് പാടില്ല, വാട്‌സ് ആപ്പ് നോക്കരുത്. കേളേജില്‍ മാത്രമല്ല വിലക്കുകള്‍. കഷ്ടം തന്നെ എന്നല്‌ലാതെ എന്ത് പറയാന്‍.

കേക്ക് മുറിക്കരുത്

കേക്ക് മുറിക്കരുത്

ബര്‍ത്ത് ഡേ ആയിക്കോട്ട, ന്യൂ ഇയര്‍ ആയിക്കോട്ടെ കാമ്പസില്‍ ആഘോഷങ്ങളൊന്നും പാടില്ല. കേക്ക് മുറിക്കുന്ന കാര്യം ചിന്തിക്കുകയേ വേണ്ട.

മറ്റ് ക്ലാസുകളില്‍ പോകരുത്

മറ്റ് ക്ലാസുകളില്‍ പോകരുത്

ബുക്ക് വാങ്ങാനോ മറ്റ് ആവശ്യങ്ങള്‍ക്കായോ മറ്റുള്ള ക്ലാസുകളില്‍ പോകരുത്. കോറിഡോറില്‍ ഉച്ചത്തില്‍ സംസാരിക്കരുത്.

സര്‍ക്കുലര്‍ വ്യാജമാണോ

സര്‍ക്കുലര്‍ വ്യാജമാണോ

സംഭവം വിവാദമായതോടെ സര്‍ക്കുലര്‍ തന്നെ വ്യാജമാണ് എന്ന മട്ടിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. സര്‍ക്കുലര്‍ വ്യാജമാണെങ്കില്‍ കോളേജിനെതിരെ ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ല. എന്നാല്‍ അത് സത്യമല്ലെങ്കില്‍ ഇതിലെ നിര്‍ദേശങ്ങള്‍ പലതും ചോദ്യം ചെയ്യപ്പെടേണ്ടതാണ് താനും.

English summary
In a circular, allegedly, released by Chennai's Sri Sairam Engineering College, the restrictions imposed on the girls is rather outrageous.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X