Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപികയുടെ സ്തനങ്ങളും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കിട്ടിയ പണിയും

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ കാലമാണ് എന്നെങ്കിലും ഓര്‍ക്കണ്ടേ. പത്രത്തില്‍ അച്ചടിക്കുകയും സ്വന്തം സൈറ്റില്‍ പബ്ലിഷ് ചെയ്യുകയും ചെയ്യുന്നത് പോലെയാണ് ട്വിറ്ററില്‍ മറുപടി പറയാന്‍ നില്‍ക്കുമ്പോള്‍ എന്നാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയക്കാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് ചോദിക്കുന്നത്. സംഭവം ബോളിവുഡ് സുന്ദരി ദീപിക പദുക്കോണുമായി ബന്ധപ്പെട്ട വിവാദം തന്നെ.

ദീപിക പദുക്കോണിന്റെ ക്ലീവേജ് ഷോ എന്ന തലക്കെട്ടോടെ ടൈംസ് ഓഫ് ഇന്ത്യയുടെ വിനോദ സൈറ്റില്‍ വന്ന ഫോട്ടോയാണ് വിവാദങ്ങളുടെ തുടക്കം. ഇതിനെതിരെ ദീപിക പദുക്കോണ്‍ ട്വിറ്ററിലൂടെ രംഗത്ത് വന്നിരുന്നു. ഞാനൊര് സ്ത്രീയാണ്, എനിക്ക് സ്തനങ്ങളുണ്ട് അതിന് നിങ്ങള്‍ക്കെന്താണ് എന്നാണ് ദീപിക ട്വിറ്ററിലൂടെ ചോദിച്ചത്.

deepika-padukone

പത്രങ്ങളിലും സൈറ്റുകളിലും വരുന്ന ചിത്രങ്ങള്‍ക്കെതിരെ എതിരഭിപ്രായം ഉണ്ടാകുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യ ദീപികയുടെ മറുപടിയെയും കളിയാക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. ദീപിക, ഇതൊരു കോംപ്ലിമെന്റാണ്, യു ലുക്ക് സോ ഗ്രേറ്റ്, ഇത് ഞങ്ങള്‍ എല്ലാവരെയും കാണിച്ചു എന്നേയുള്ളൂ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഓഫീഷ്യല്‍ ഐ ഡിയിലൂടെ ട്വീറ്റ് ചെയ്തത്.

നാണമില്ലാത്തവന്റെ ആസനത്തില്‍ വാല് മുളച്ചാല്‍ അതും തണല്‍ എന്ന ഉപമ വെച്ചാണ് സോഷ്യല്‍ മീഡിയയിലെ ആളുകള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഈ ട്വീറ്റിനെ കളിയാക്കുന്നത്. സോഷ്യല്‍ മീഡിയ മാത്രമല്ല, മാധ്യമരംഗത്ത് നിന്നുള്ളവരും ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ ഇതോടെ രംഗത്തെത്തി. ബര്‍ഖ ദത്തും പൂജ തല്‍വാറും മറ്റും ട്വിറ്ററില്‍ ഇറങ്ങിയതോടെ സ്റ്റാന്‍ഡ് വിത് ദീപിക പദുക്കോണ്‍ എന്ന ഹാഷ് ടാഗും ഹിറ്റായി.

കോംപ്ലിമെന്റ് ആണ് എന്നും പറഞ്ഞ് ഇട്ട ട്വീറ്റ് ആകട്ടെ, കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഡിലീറ്റ് ചെയ്യേണ്ട സ്ഥിതിയിലായി ടൈംസ് ഓഫ് ഇന്ത്യ. പബ്ലിസിറ്റിക്ക് വേണ്ടി ഇട്ട പോസ്റ്റ് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ടൈംസ് ഓഫ് ഇന്ത്യയെ തിരിച്ചുകടിച്ചു എന്ന പറഞ്ഞത് പോലെയായി ഇതോടെ കാര്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+