കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കുടുക്കിയ അഞ്ച് പ്രസ്താവനകള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളില്‍ അല്ലറചില്ലറ തെറ്റുകളൊക്കെം വരുത്താറുണ്ട്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ചിലപ്പോള്‍ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്നൊക്കെ വിളിച്ചെന്നിരിക്കും. പക്ഷേ അദ്ദേഹം സ്വയം വലിയ കുഴികളില്‍ ചെന്ന് ചാടാറില്ല.

എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ എല്ലാവരും അങ്ങനെയല്ല. ചിലപ്പോള്‍ അവര്‍ വിളിച്ച് പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത പോലും മോദിയില്‍ വന്ന് ചേരും. അദ്ദേഹമാണല്ലോ ബിജെപിയെ രാജ്യത്തിന് മുന്നില്‍ പ്രതിനിധീകരിക്കുന്നത്.

മോദിക്ക്പണികൊടുത്തവരില്‍ ഏറ്റവും അവസാനത്തെ ആളാണ് സാധ്വി നിരഞ്ജന്‍ ജ്യോതി. രാമന്റെ മക്കളും അല്ലാത്തവരും ഉണ്ടാക്കിയ ബഹളം ചില്ലറയല്ലല്ലോ... മോദിയെ കുടുക്കിയ ചില പ്രസ്താവനകള്‍ പരിശോധിക്കാം....

ബലാത്സംഗം: ചിലപ്പോള്‍ ശരി, ചിലപ്പോള്‍ തെറ്റ്

ബലാത്സംഗം: ചിലപ്പോള്‍ ശരി, ചിലപ്പോള്‍ തെറ്റ്

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച മോദി ഘോരഘോരം പ്രസംഗിക്കുമ്പോഴാണ് മധ്യപ്രദേശിലെ ബിജെപി ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ നല്ല പണികൊടുത്തത്. ബലാത്സംഗം ഒരു സാമൂഹിക കുറ്റകൃത്യമാണെന്നും, ചിലപ്പോള്‍ അത് ശരിയും ചിലപ്പോള്‍ അത് തെറ്റും ആകുമെന്നാണ് അദ്ദേഹം പറഞ്ഞത്.ഒ രു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടില്ലെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കാനാവില്ലെന്നും കൂടി അദ്ദേഹം പറഞ്ഞുകളഞ്ഞു.

പാകിസ്താനിലേക്ക് പോകൂ

പാകിസ്താനിലേക്ക് പോകൂ

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയെ അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. അവരുടെ സ്ഥലം പാകിസ്താനാണെന്ന് പറഞ്ഞത് ബിഹാറിലെ ബിജെപി നേതാവായ ഗിരിരാജ് സിങ് ആണ്. ഇതിന്റെ പേരില്‍ പഴി മുഴുവന്‍ കേട്ടത് നരേന്ദ്ര മോദിയും.

ഇന്ത്യക്കാര്‍ ഹിന്ദുക്കള്‍

ഇന്ത്യക്കാര്‍ ഹിന്ദുക്കള്‍

ഇന്ത്യ എന്നത് ഒരു ഹിന്ദു രാഷ്ട്രമാണെന്ന് പറഞ്ഞത് മറ്റാരുമല്ല, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആണ്. ഹിന്ദുത്വമാണ് ഇന്ത്യയുടെ അസ്തിത്വമെന്നും മറ്റ് മതങ്ങളെ അതിനോട് കൂട്ടിച്ചേര്‍ക്കാമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

ബിജെപിയേയും നരേന്ദ്ര മോദിയേയും ഏറെ പ്രതിരോധത്തിലാക്കിയ നേതാവാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇദ്ദേഹത്തിന് നോട്ടീസ് അയച്ചു. ചില സ്ഥലങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ കാരണം അവിടെ ഉള്ള പ്രത്യേക ന്യൂനപക്ഷ വിഭാഗമാണെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്.

സാധ്വി നിരഞ്ജന്‍ ജ്യോതി

സാധ്വി നിരഞ്ജന്‍ ജ്യോതി

രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും എല്ലാം രാമന്റെ മക്കാളെന്നാണ് കേന്ദ്ര മന്ത്രി സാധ്വി നിരഞജന്‍ ജ്യോതി പറഞ്ഞത്. ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. ദില്ലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു ഇത്. ഇതിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.

English summary
Five controversial comments that Narendra Modi govt found difficult to defend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X