കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടി ഹറാം ആയതാണോ പ്രശ്‌നം, യുഎഇയിലെ പോലെ കേരളത്തിലും വേണോ?

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: തെരുവ് നായ പ്രശ്നത്തിന്‍റെ അടിസ്ഥാന കാരണം മലയാളിയുടെ 'മാനസികാരോഗമാണെന്ന' ആരോപണം ശക്തമാകുന്നു. ഗള്‍ഫ് അടക്കമുള്ള മുസ്ലീം രാജ്യങ്ങളില്‍ നായകളോട് വിരോധമുണ്ടെന്നത് വാസ്തവമാണ്. ഇത് മതപരമായി നിലനില്‍ക്കുന്ന ഒരു തെറ്റായ വിശ്വാസം മൂലമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരു മതഗ്രന്ഥവും ഒരു ജീവിയോട് മോശമായി പെരുമാറാന്‍ നിര്‍ദ്ദേശിക്കുന്നില്ല.

വിശ്വാസത്തിന്‍റെ കാര്യം പോകട്ടെ, കേരളത്തിലെ അവസ്ഥ അങ്ങനെയല്ല. തെരുവ് പട്ടികളില്‍ അക്രമണ സ്വഭാവം വളര്‍ന്നിട്ടുണ്ടെങ്കില്‍ മലയാളികള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഉറപ്പിച്ചു പറയാനാകും. അടിസ്ഥാനപരമായ ഒറ്റ ചോദ്യം മതി അതിന് ഉത്തരം കിട്ടാന്‍. തെരുവില്‍ കഴിയുന്ന പട്ടിയ്ക്കുമുണ്ട് വിശപ്പും ദാഹവും എന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

തെരുവിലൂടെ പോകുന്ന പട്ടിയ്ക്ക് വിശപ്പടക്കാന്‍ മനുഷ്യന്റെ കയ്യില്‍ നിന്നും തട്ടിപറിയ്‌ക്കേണ്ടതോ മാലിന്യകൂമ്പാരത്തില്‍ പോയി തലയിടേണ്ടതോ വന്നതിന് കാരണക്കാര്‍ നമ്മള്‍ തന്നെയല്ലേ. ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമാക്കി തെരുവ് നായ്ക്കളെ കാണാന്‍ തുടങ്ങിയാല്‍ അവസാനിക്കുന്ന പ്രശ്‌നമേയുള്ളൂ ഇതൊക്കെ. മുറ്റത്ത് ഭക്ഷണവും വെള്ളവും തെരുവ് പട്ടികള്‍ക്ക് വെച്ച് കൊടുക്കുന്ന മെട്രോ നഗരങ്ങള്‍ നിങ്ങള്‍ കണ്ടിട്ടില്ല. കൊന്ന് തള്ളുന്നതിന് മുന്‍പ് ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

നായകളെ കണ്ടാല്‍

നായകളെ കണ്ടാല്‍

നായകളെ കണ്ടാല്‍ കല്ലോ വടിയോ എടുക്കുന്നവന്‍ മലയാളി മാത്രമാണ്... നാട്ടുകാരുടെ സ്വഭാവത്തില്‍ നിന്നും മൃഗങ്ങളും ചില ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. വാസ്തവത്തില്‍ ഈ ശീലത്തിന്റെ അടിസ്ഥാനത്തിലാണ് നായകള്‍ പലപ്പോഴും ആക്രമണം നടത്തുന്നത്.

വൈരുദ്ധ്യ മനോഭാവം

വൈരുദ്ധ്യ മനോഭാവം

തെരുവ് നായകളെ മലയാളികളാരും വീടിനടുത്തേക്ക് അടുപ്പിക്കില്ല. വരുന്നതു കണ്ടാല്‍ തന്നെ ഓടിയ്ക്കും. അതേ സമയം കൂട്ടിലടച്ചു വളര്‍ത്തുന്നതിന് പാലും തേനും ഒഴുക്കും. ഈ വൈരുദ്ധ്യ മനോഭാവം പുലര്‍ത്തുന്നവര്‍ മലയാളികള്‍ മാത്രമാണ്.

ജീവനുള്ളവയാണ്

ജീവനുള്ളവയാണ്

നായകളും ജീവനുള്ളവയാണ്... അവര്‍ക്കും വിശക്കും. ഭക്ഷണത്തിനായി അവര്‍ ആശ്രയിക്കുന്നത് പലപ്പോഴും മത്സ്യ-മാംസ മാര്‍ക്കറ്റുകളെയും മാലിന്യ കൂമ്പാരങ്ങളെയുമാണ്. പാതിവിശപ്പിലാണ് ഇവരുടെ നടത്തം

ചോരയൂറുന്ന മാംസം

ചോരയൂറുന്ന മാംസം

സംസ്‌കരിക്കുന്നതിന് മടിച്ച് ഇറച്ചി മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്തോ നദിയിലോ തള്ളുന്ന ശീലം മലയാളികള്‍ക്കിടയില്‍ വ്യാപകമായുണ്ട്...ദിവസവും ചോരയൂറുന്ന മാംസം തിന്നുന്ന നായകള്‍ക്ക് മനുഷ്യന്റെ ശരീരം കടിച്ചുകീറാന്‍ എളുപ്പത്തില്‍ കഴിയും. ഏറ്റവും നന്ദിയുള്ള മൃഗത്തിന് ആരോടും നന്ദി കാണിയ്‌ക്കേണ്ട കാര്യമില്ലല്ലോ? കാരണം അവനോടുള്ള സമീപനം..

 അകറ്റി നിര്‍ത്തണമെന്ന് പറയുന്നില്ല

അകറ്റി നിര്‍ത്തണമെന്ന് പറയുന്നില്ല


നായകളെ ഹറാമായി കാണുന്ന ഒരു വലിയ വിഭാഗം ആളുകള്‍ കേരളത്തിലുണ്ട്.. എന്നാല്‍ ഒരു വിശുദ്ധ ഗ്രന്ഥത്തിലും വളര്‍ത്തു മൃഗങ്ങളെ അകറ്റി നിര്‍ത്തണമെന്ന് പറയുന്നില്ല.

മാലിന്യ കൂമ്പാരത്തിനും ചുറ്റും

മാലിന്യ കൂമ്പാരത്തിനും ചുറ്റും

തെരുവ് നായകളെ കൊന്നൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. അവയും നമ്മുടെ ആവാസ വ്യവസ്ഥയുടെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ തയ്യാറാകണം. മാലിന്യ കൂമ്പാരത്തിനും ചുറ്റും കൂടി നില്‍ക്കുന്ന നായകളെ നമ്മുടെ വീടിന്റെ പരിസരത്തിലേക്ക് കൊണ്ടു വരാന്‍ സാധിക്കണം.

ആക്രമണ സ്വഭാവം മനുഷ്യനുണ്ടാക്കിയതാണ്

ആക്രമണ സ്വഭാവം മനുഷ്യനുണ്ടാക്കിയതാണ്

ആവശ്യത്തിലേറെ ഭക്ഷണം ഉണ്ടാക്കുന്നവനാണ് മലയാളി. അത് വെറുതെ വേസ്റ്റാക്കി കളയും. ഇതില്‍ കുറച്ച് വീടിനടുത്തുള്ള നായകള്‍ക്ക് കൊടുക്കാന്‍ സാധിച്ചാല്‍ അവ തീര്‍ച്ചയായും നിങ്ങളുടെ വീടിനെ ചുറ്റിപ്പറ്റിയായിരിക്കും താമസിക്കുക. ഈ രീതിയില്‍ വികേന്ദ്രീകരണം സംഭവിക്കുമ്പോള്‍ മനുഷ്യനോട് ഏറെ ഇണങ്ങിയ സ്വഭാവം നായകള്‍ക്കും വരും. നിലവിലുള്ള ആക്രമണ സ്വഭാവം മനുഷ്യനുണ്ടാക്കിയതാണ്.

പരിഹാരമേ അല്ല

പരിഹാരമേ അല്ല

പതിറ്റാണ്ടുകളായി മലയാളികള്‍ പുലര്‍ത്തി പോരുന്ന ഈ ശീലം ഒരു സുപ്രഭാതത്തില്‍ നടത്താന്‍ സാധിക്കില്ല. നിലവില്‍ അത്യന്തം അക്രമ സ്വഭാവം കാണിയ്ക്കുന്ന നായകളെ ഇല്ലാതാക്കാമെന്നത് പ്രായോഗികമായി അംഗീകരിക്കാം. പക്ഷേ, ഇത് ഒരു പരിഹാരമേ അല്ല.

ആന്റി റാബിസ് ഇഞ്ചക്ഷനും വന്ധ്യകരണവും

ആന്റി റാബിസ് ഇഞ്ചക്ഷനും വന്ധ്യകരണവും

ആന്റി റാബിസ് ഇഞ്ചക്ഷനും വന്ധ്യകരണവും ചെയ്യിക്കണം. കാണുന്നതിനെയെല്ലാം വന്ധ്യകരണം ചെയ്യിക്കണമെന്നല്ല പറയുന്നത്.. നായകള്‍ വീടിനോട് ചേര്‍ന്നുള്ള ആവാസ വ്യവസ്ഥയുടെ ഭാഗമാകുന്നതോടെ ഏതിനെ ചെയ്യിക്കണമെന്ന കാര്യം നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.

സ്ഥാപനങ്ങള്‍ തയ്യാറാകണം

സ്ഥാപനങ്ങള്‍ തയ്യാറാകണം

വീട്ടിലെ നായകള്‍ക്കു മാത്രമല്ല, നമ്മുടെ വീടിനോട് ചേര്‍ന്നു ജീവിക്കുന്ന നായകള്‍ക്കും ബെല്‍റ്റ് ഇട്ടു കൊടുക്കണം. ബെല്‍റ്റില്ലാത്ത നായകളെ പിടിച്ചുകൊണ്ടു പോകേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ജോലിയാക്കി മാറ്റണം.. പേപ്പട്ടി ആക്രമണം ഉണ്ടായാല്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പോരാ..സ്ഥിരമായി ഇതു ചെയ്യാന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണം.

കള്ളന്മാര്‍ക്ക്

കള്ളന്മാര്‍ക്ക്

വീട്ടിനുള്ളില്‍ വളര്‍ത്തുന്ന അമുല്‍ ബേബി ടൈപ്പ് നായകളെ കീഴടക്കാന്‍ ഒരു കള്ളന് എളുപ്പത്തില്‍ സാധിക്കും.. എന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിങ്ങളുടെ വീടിനു ചുറ്റും കറങ്ങി നടക്കുന്ന ഈ കാവല്‍ക്കാരെ മറികടക്കാന്‍ കള്ളന്മാര്‍ ഇത്തിരി വിയര്‍പ്പൊഴുക്കേണ്ടി വരും.. ഓരോ തെരുവിലും നായകള്‍ വളരെ ഐക്യത്തോടെയാണ് താമസിക്കുന്നത്. കൂട്ടായ ആക്രമണത്തിനു മുന്നില്‍ മുട്ടുമടക്കുക മാത്രമേ കള്ളന്മാര്‍ക്ക് മാര്‍ഗ്ഗമുണ്ടാകൂ...

ഉചിതമായ നടപടികള്‍ സ്വീകരിക്കുക

ഉചിതമായ നടപടികള്‍ സ്വീകരിക്കുക


പട്ടിയെ കൊന്നുതള്ളുന്നതിന് മുന്‍പ് മനുഷ്യന്റെ ക്രൂരതയ്ക്ക് അതിരിടുക. മനുഷ്യനെ പോലെ ഭൂമിയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളവരാണ് ഇവരും എന്ന് അംഗീകരിക്കു. തെരുവ് പട്ടികളുടെ നിയന്ത്രണത്തിന് വേണ്ടി ഉചിതമായ നടപടികള്‍ സ്വീകരിക്കുക. മാറ്റങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നതിന് സമയമെടുക്കും. എങ്കിലും നടപ്പാക്കാന്‍ സാധിക്കും.

English summary
In the wake of recent repeated attacks by street dogs on people and livestock here in Ras Al Khaimah, these questions are on top of everyone's minds. A pack of stray dogs attacked the animal barn of an Emirati national in the Ghalilah area, leaving eight cows dead and nine others badly hurt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X