കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

90 വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളം ഇങ്ങനെയായിരുന്നു

  • By Aswathi
Google Oneindia Malayalam News

കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് രേഖകള്‍ കുറവാണ്. സംഘകാലം മുതലുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസയോഗ്യമായ തെളിവുകള്‍ വച്ച് നമ്മള്‍ കേരളത്തിന് ഒരു ചരിത്രം രചിച്ചിട്ടുണ്ട്. പുരാതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്‌കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായാണ് ആധുനികയുഗത്തില്‍ കാണുന്നതുപോലെ ആയിത്തീര്‍ന്നത് എന്ന് അറിഞ്ഞുകൂട.

പക്ഷെ ഇന്ന് നാം മാറിയെന്നത് യാതാര്‍ത്ഥ്യമാണ്. എത്രമാത്രം എന്നറിയാന്‍ താഴെയുള്ള ചിത്രങ്ങള്‍ ഒന്ന് പരിശോധിച്ചാല്‍ മാത്രം മതി. തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തിട്ടുള്ള ചിത്രങ്ങളാണിവ. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ബ്രാഹ്മണ കുടുംബം

ബ്രാഹ്മണ കുടുംബം

ഇതൊരു ബ്രാഹ്മണ കുടുംബത്തിന്റെ ഗ്രൂപ്പ് ഫോട്ടായാണ്. ഇതില്‍ നിന്ന അവരുടെ ആഭരണങ്ങളുടെയും വസ്ത്രധാരണ രീതികളെയും കുറിച്ച് പഠിക്കാനുന്നാണ്.

ചെറുമയുവതി

ചെറുമയുവതി

അന്നത്തെ സമൂഹ്യസ്ഥിതി അറിയാന്‍ ഈ രണ്ട് ചിത്രങ്ങള്‍ താരമ്യം ചെയ്താല്‍ മാത്രം മതി. തൊട്ടുമുമ്പ് കണ്ടത് സമൂഹത്തിലെ ഉന്നതകുല ജാതരെയാണ്. ഇത് താഴെത്തട്ടിലുള്ളവരും

ക്രിസ്ത്യാനികള്‍

ക്രിസ്ത്യാനികള്‍

ഇതാണ് 90 വര്‍ഷം മുമ്പുള്ള ക്രിസ്ത്യാനി സ്ത്രീകളുടെ വേഷം

 കോഴിക്കോട് പള്ളി

കോഴിക്കോട് പള്ളി

1913ലുള്ള കോഴിക്കോടെ ക്രിസ്ത്യന്‍ പള്ളിയാണിത്

എണ്ണയാട്ട്

എണ്ണയാട്ട്

ഇങ്ങനെയൊരു സാധനത്തെ കുറിച്ച് പുതുതലമുറയ്ക്ക് കേട്ട് കേള്‍വികൂടെയുണ്ടാവില്ല. 1908ല്‍

കവലകള്‍

കവലകള്‍

കോണ്‍ഗ്രീറ്റ് ബില്‍ഡിങുകളും ടവറുകളുമുള്ള ഈ കാലത്ത് ഇങ്ങനെ കുറെ കവലകള്‍ നമ്മുടെ കോരളത്തിലുണ്ടായിരുന്നെന്ന് കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നിയേക്കാം

നമുക്കന്യമായത്

നമുക്കന്യമായത്

വയലും വരമ്പും ഇന്ന് ഫോട്ടോകളില്‍ മാത്രം കാണുന്ന ഒരു യുഗത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ഇങ്ങനെയൊരുപാട് വലും വരമ്പും ഇവിടെയുണ്ടായിരുന്നു

കടത്തു വഞ്ചി

കടത്തു വഞ്ചി

യന്ത്രത്തില്‍ സഞ്ചരിക്കുന്ന ഹൈട്ടെക് ബോട്ടുകളുണ്ടാകുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് ഇങ്ങനെയൊരു കടത്ത് വഞ്ചിയെകുറിച്ച് ചിന്തിക്കേണ്ട കാര്യമേ ഉദിക്കുന്നില്ല

അന്നത്തെ ഒരു സ്ത്രീ

അന്നത്തെ ഒരു സ്ത്രീ

വേഷവിധാനങ്ങള്‍ കണ്ടിട്ട് ഒറു നായര്‍ സ്ത്രീയാണെന്ന് അനുമാനിക്കാം. കാതിലെ തോടയും മറ്റ് ആഭരണങ്ങളും നോക്കൂ

ഇത് പള്ളിക്കൂടമാണോ

ഇത് പള്ളിക്കൂടമാണോ

ഒരു കുട്ടിപ്പട്ടാളത്തിന്‍ കൂട്ടം. പള്ളിക്കൂടത്തിലെ ഗ്രൂപ്പ് ഫോട്ടോയാകുമോ

ഓലയുടെ ഉപയോഗമെന്താ?

ഓലയുടെ ഉപയോഗമെന്താ?

പുതിയ തലമുറയ്ക്കറിവുണ്ടാകില്ല. ഓല എന്തിനൊക്കെ ഉപയോഗിക്കുമായിരുന്നു എന്ന്. ഓലമെടഞ്ഞാണ് അക്കാലത്ത് വീടുകള്‍ നിര്‍മിച്ചിരുന്നത്. വീട് ഓടായപ്പോള്‍ ഓല വിറക്‌പൊര നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു. ഇപ്പോള്‍ വീട് വാര്‍പ്പായി, വിറകുപുര ഓടായി. ഓല കാണാതെയുമായി. (തെങ്ങും)

കടലിലേക്കൊരു യാത്ര

കടലിലേക്കൊരു യാത്ര

കടലില്‍ പോകാന്‍ തയ്യാറെടുക്കുന്ന തൊഴിലാളികള്‍ വല തുന്നുന്നു

ആശാരിപ്പണി

ആശാരിപ്പണി

ആശാരിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികല്‍. അവരുടെ വേഷവിധാനങ്ങള്‍ ശ്രദ്ധിക്കൂ

ഉരളും ഉലക്കയും മുറവും

ഉരളും ഉലക്കയും മുറവും

ഇന്ന് ഗ്രേന്റും മിക്‌സിയുമെല്ലാം വന്നില്ലെ. ആര്‍ക്കറിയാം ഈ ഉരളും ഉലക്കയും മുറവുമൊക്കെ

നിലമുഴുതുമറിക്കാന്‍

നിലമുഴുതുമറിക്കാന്‍

ട്രക്കറുകളും മറ്റുമുള്ള ഈ കാലത്ത് കാളയെ ഉപയോഗിച്ചുള്ള ഈ നിലമുഴല്‍ ആര്‍ക്ക് വേണം...

തെയ്യം കാണാറുണ്ടോ

തെയ്യം കാണാറുണ്ടോ

ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളില്‍ ഒന്നാണു തെയ്യം.

മണ്‍കലങ്ങള്‍

മണ്‍കലങ്ങള്‍

ചന്തയില്‍ മണ്‍കലങ്ങള്‍ വില്‍ക്കുന്നവര്‍

നേര്‍ച്ചയും കൊണ്ട് പോകുന്നവര്‍

നേര്‍ച്ചയും കൊണ്ട് പോകുന്നവര്‍

കണ്ണാടിപ്പറമ്പിലെ ക്ഷേത്രത്തിലേക്ക് നേര്‍ച്ചയും കൊണ്ട് പോവുന്നവര്‍.

ഇതാണ് അന്നെത്ത മന്ത്, ഇന്നും എന്ത് മാറ്റം

ഇതാണ് അന്നെത്ത മന്ത്, ഇന്നും എന്ത് മാറ്റം

കാലിക്കറ്റ് മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച മന്ത് രോഗം ബാധിച്ച യുവാവ്.

അന്നത്തെ കടകള്‍

അന്നത്തെ കടകള്‍

അന്നത്തെ കവലകളിലെ കടകളാണിത്. ഷട്ടറൊന്നുമല്ല. തടികൊണ്ടുള്ള എടുത്തുമാറാവുന്ന വാതിലുകള്‍. കുപ്പികളില്‍ അപ്പവും നുറുക്കും മറ്റും

തേങ്ങ കച്ചവട കേന്ദ്രം

തേങ്ങ കച്ചവട കേന്ദ്രം

കേരളത്തിന്റെ പേരിനോട് ചേര്‍ത്തുവച്ചത് കേരം. ഇത് 1930ലുള്ള ഒരു തേങ്ങ കച്ചവട കേന്ദ്രം

ഇന്ത്യന്‍ മിഷന്‍ സ്‌റ്റേഷന്‍

ഇന്ത്യന്‍ മിഷന്‍ സ്‌റ്റേഷന്‍

വാണിയങ്കുളത്തുള്ള ഇന്ത്യന്‍ മിഷന്‍ സ്‌റ്റേഷന്‍- 1888

 തൊളിലാളി സ്ത്രീകള്‍

തൊളിലാളി സ്ത്രീകള്‍

ഓടുഫാക്ടറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളി സ്ത്രീകള്‍

ഇതാണ് കോഴിക്കോട് റെയ്ല്‍വെ സ്‌റ്റേഷന്‍

ഇതാണ് കോഴിക്കോട് റെയ്ല്‍വെ സ്‌റ്റേഷന്‍

1908ലുള്ള കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനാണിത്. ഇന്ന് ഒന്ന് താരതമ്യം ചെയ്തു നോക്കൂ

ലൈറ്റ് ഹൗസ്

ലൈറ്റ് ഹൗസ്

1914ലെ കോഴിക്കോട് ലൈറ്റ് ഹൗസ്

മലബാര്‍ മുസ്ലീം

മലബാര്‍ മുസ്ലീം

മലബാറിലെ മുസ്ലീം സ്ത്രീകള്‍

മാനാഞ്ചിറ

മാനാഞ്ചിറ

മിഷന്‍ ട്രേഡ് ഹൗസും മാനാഞ്ചിറയും,1850ല്‍

തലശ്ശേരി മിഷന്‍ സ്‌കൂള്‍

തലശ്ശേരി മിഷന്‍ സ്‌കൂള്‍

1911 ലെ തലശ്ശേലി മിഷന്‍ ഹൈ സ്‌കൂള്‍

 മുസ്ലീം പള്ളി

മുസ്ലീം പള്ളി

കണ്ണൂര്‍ ചിറക്കലിലുള്ള മുസ്ലീം പള്ളി

നായര്‍ പെണ്‍കുട്ടി

നായര്‍ പെണ്‍കുട്ടി

ഒരു നായര്‍ പെണ്‍കുട്ടിയെയും അവരുടെ വേഷവും ആഭരണവും ശ്രദ്ധിക്കൂ

നായര്‍ സ്ത്രീകള്‍

നായര്‍ സ്ത്രീകള്‍

കാതിലെ തോടയും ആഭരണങ്ങളും. അവയ്‌ക്കോരോന്നിനും ഏരോ ചരിത്രം പറയാനുണ്ട്.

ക്രിസ്ത്യന്‍സ്

ക്രിസ്ത്യന്‍സ്

ചട്ടയും മുണ്ടും ധരിച്ച ക്രിസ്ത്യന്‍ സ്ത്രീകളെ കാണൂ

കോഴിക്കോട് തളി ശിവക്ഷേത്രം

കോഴിക്കോട് തളി ശിവക്ഷേത്രം

കോഴിക്കോട് തളി ശിവക്ഷേത്രം. തളിയമ്പലം എന്നും അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ ശിവനാണ്. കോഴിക്കോട്ട് സാമൂതിരിപ്പാടിന്റെ മുഖ്യ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്ഘര്‍ഷതകൊണ്ടും നിത്യ നിദാനങ്ങളില്‍ അന്യൂനമായ ചിട്ടകള്‍ കൊണ്ടും പ്രസിദ്ധമാണ് തളിമഹാക്ഷേത്രം. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന നാലു തളിക്ഷേത്രങ്ങളില്‍ ഒരു തളിയാണ് ഈ ക്ഷേത്രം.

 തിയ്യ യുവതി

തിയ്യ യുവതി

താണ ജാതികാര്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശം അന്നില്ലെന്നത് ചരിത്രത്തില്‍ നിന്ന് പഠിച്ചവര്‍ മാത്രമാണ് നാം. ഈ ദൃശ്യം അതിന് തെളിവ് തരുന്നു

English summary
How was Kerala culture 90 years ago. Just check out the pictures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X