കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ളാദേശ് തീവ്രവാദികള്‍ താവളമാക്കിയത് അസമിലെ ദന്തല്‍ക്ളിനിക്

  • By Meera Balan
Google Oneindia Malayalam News

ജമാത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശും(ജെഎംബി) അവരുടെ ഇസ്ലാമിക് രാഷ്ട്ര ആശയങ്ങളും അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ബര്‍ദ്വാന്‍ സ്‌ഫോടനത്തിന് പിന്നാലെയാണ് ജെഎംബി ഇന്ത്യയില്‍ നിലയുറപ്പിച്ചതിനെപ്പറ്റി ചില നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിയ്ക്കുന്നത്. അസമില്‍ മാത്രം 30 ഓളം കണ്ണികളാണ് ഈ തീവ്രവാദ സംഘടനയ്ക്കുള്ളത്.

അസമിലെ ബര്‍പേട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഒരു ദന്തല്‍ ക്ളിനിക്കിലാണ് തീവ്രവാദത്തിന്റെ ആസൂത്രണങ്ങള്‍ പലതും നടക്കുന്നത്. ക്ളിനിക്ക് നടത്തുന്ന ഷഹ്നൂര്‍ ആലവും ഭാര്യ സുഗുണയുമാണ് ജെഎംബിയ്ക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഊാീീദീഗേൂ

ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ഈ ദമ്പതിമാര്‍ക്ക് വളരെ അടുത്തബന്ധമുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ആലം നീക്കുമ്പോള്‍ ഭാര്യ സുഗുണയാകട്ടെ ഫണ്ടുകളുടെ വിതരണവും കൈമാറ്റവും വളരെ കൃത്യമായി നിറവേറ്റും. ദന്തല്‍ ക്ളിനിക്കിന്റെ മറവിലായിരുന്നു ഇവര്‍ ഗ്രേറ്റര്‍ ബംഗ്ളാദേശ് എന്ന രാഷ്ട്രത്തിന്‍റെ പിറവി സ്വപ്‌നം കണ്ടത് .അസമും പശ്ചി ബംഗാളും കൂട്ടി ചേര്‍ത്ത് ബംഗ്ളദേശ് പുനര്‍നിര്‍മ്മിയ്ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം

എന്‍ഐഎ കണ്ടെത്തുന്നു

ഒരു ചെറിയ ദന്തല്‍ ക്ളിനിക്കിന്‍റെ പേരില്‍ എത്തുന്ന വിദേശ സഹായം. അത് മദ്രസകള്‍ ഉള്‍പ്പടെയുള്ള പശ്ചിമ ബംഗാളിലെയും അസമിലെയും പല സ്ഥലങ്ങളിലേയ്ക്കും കൈമാറ്റം ചെയ്യുന്നതിനെപ്പറ്റി എന്‍ഐഎ വിശദമായി അന്വേഷണമാണ് നടത്തിയത്. ജമാത്ത് അംഗങ്ങളെ പരിശീലിപ്പിയ്ക്കുന്നതിന് വേണ്ടിയും ബോംബ് നിര്‍മ്മാണത്തിനും വേണ്ടിയാണ് പണം ഉപയോഗിച്ചത്. സംഘടനയിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ ആലത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ജെഎംബിയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളാണ് ആലം.

കലാപങ്ങള്‍

യുവാക്കളെ ആകര്‍ഷിയ്ക്കുന്നതിന് പുറെമ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുന്നതിനും ആലം ശ്രമിച്ചിരുന്നു. കലാപങ്ങളിലൂടെ ശ്രദ്ധ തിരിച്ച് വിടാനായിരുന്നു പദ്ധതി. ഇവരുമായി അടുപ്പമുണ്ടായിരുന്ന പാര്‍ട്ടി നേതാക്കളെയും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ഇതിലൂടെ മാത്രമേ സംഘടനയുടെ കൂടുതല്‍ കണ്ണികളെ കണ്ടെത്താന്‍ കഴിയൂ

അസം ഒളിത്താവളമാക്കി

പശ്ചിമ ബംഗാളില്‍ മാത്രം 55 കണ്ണികള്‍, അസമില്‍ 25 മുതല്‍ 30 വരെ തീവ്രവാദ കണ്ണികള്‍ ജെഎംബിയ്ക്കുണ്ട്. ഉള്‍ഫ, ഹുജി എന്നിവയുമായി ജെഎംബിയ്ക്ക് ബന്ധമുണ്ട്. ജെ എംബിയുടെ താവളങ്ങളില്‍ ഒന്നാക്കി അസമിനെ മാറ്റുന്നതില്‍ അവര്‍ ഏറെക്കുറെ വിജയിച്ചു. മറ്റ് സംസ്ഥാനങ്ങളിലും ജെഎംബിയ്ക്ക് കണ്ണികളുണ്ടോ എന്ന് അന്വേഷിയ്ക്കുകയാണ് എന്‍ഐഎ.

English summary
It was a joint operation by a husband and a wife and this deadly combination ensured that in Assam 30 modules of the Jamaat-ul-Mujahideen Bangladesh was set up. Shahnur Alam and his wife Suguna ran a dental camp in the Barpeta district of Assam and this had become a primary front for them to carry out this deadly operation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X