കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ രാജിയും ആപ്പിന്‌ അനുഗ്രഹം!

  • By Aswathi
Google Oneindia Malayalam News

സൂര്യപ്രഭാവത്തോടെ ദില്ലിയില്‍ അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി 49 ദിവസത്തെ ഭരണം കൊണ്ട് നിറം മങ്ങി പോകുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്. എന്നാല്‍ ഇതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുറ്റിച്ചൂല്‍ വിപ്ലവം അവസാനിച്ചു കഴിഞ്ഞുവെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ഒരു വര്‍ഷം മാത്രം പ്രായമുള്ള പാര്‍ട്ടിയുടെ രാഷ്ട്രീയപരമായ പക്വതയില്ലായ്മയെ ചൂഷണം ചെയ്യാന്‍ ബിജെപിയും കോണ്‍ഗ്രസും മത്സരിക്കുകയായിരുന്നു. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടി പ്രഭാവമുണ്ടാകുമെന്നതിന് 10 കാരണങ്ങള്‍.

ഒന്നിച്ചുള്ള ആക്രമണം

ഒന്നിച്ചുള്ള ആക്രമണം

കെജ്രിവാളിനെയും പാര്‍ട്ടിയെയും ആക്രമിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കാണിച്ച ഐക്യം തന്നെയാണ് ഒന്നാമത്തെ മെച്ചം. തിന്മകളെല്ലാം കൂടി ചേര്‍ന്ന് നന്മയെ അടിച്ചമര്‍ത്തുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണ്. മുകേഷ് അംബാനിയെ പോലുള്ളവര്‍ക്കെതിരേ തിരിഞ്ഞതോടെ അവര്‍ക്കു പൊള്ളാന്‍ തുടങ്ങി.

ദൗര്‍ബല്യം അനുഗ്രഹമാക്കുന്നു

ദൗര്‍ബല്യം അനുഗ്രഹമാക്കുന്നു

കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചതാണ് ആം ആദ്മിക്കെതിരേ ഉയര്‍ന്ന ആരോപണം. എന്നാല്‍ ഈ ദൗര്‍ബല്യം തന്നെയാണ് കെജ്രിവാളിന്റെ കരുത്താന്‍ പോകുന്നതും. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് തെളിയ്ക്കാന്‍ ജന്‍ ലോക് പാല്‍ ബില്‍ സംഭവം ഇടയാക്കും.

പതനം കോണ്‍ഗ്രസിനെതിരേയുള്ള ആയുധം

പതനം കോണ്‍ഗ്രസിനെതിരേയുള്ള ആയുധം

ശക്തമായ ജന്‍ ലോക് പാല്‍ ബില്‍ നടപ്പാക്കാനുള്ള പിന്തുണ നല്‍കുമെന്ന ഉറപ്പോടെയാണ് എഎപി കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചത്. ശക്തമായ ജന്‍ ലോക് പാല്‍ ബില്ലിന് പിന്തുണ നല്‍കുമെന്ന് ബിജെപിയും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബില്‍ പാസ്സാക്കാനുള്ള സാഹചര്യം വന്നപ്പോള്‍ ഇരു പാര്‍ട്ടികളും തനി നിറം കാട്ടി.

ജനലോക്പാല്‍ അനുഗ്രഹമാകും

ജനലോക്പാല്‍ അനുഗ്രഹമാകും

ബില്ലിനെതിരേ കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തിയ സാങ്കേതിക കാര്യങ്ങളൊന്നും സാധാരണ ജനങ്ങള്‍ക്ക് അറിയില്ല. ജനലോക് പാല്‍ ബില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനുവേണ്ടി ആം ആദ്മി അധികാരം വലിച്ചെറിയുകയായിരുന്നുവെന്ന ഇമേജാണ് ഉണ്ടാകാന്‍ പോകുന്നത്.

ബിജെപിയുടെ പരിഹാസം

ബിജെപിയുടെ പരിഹാസം

അഴിമതിരക്കെതിരെ സമരം നടത്തിയാണ് ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ഭരണത്തിലെത്തിയതിന് ശേഷമുള്ള പ്രതിപക്ഷത്തിന്റെ പരിഹാസ്യവും വിമര്‍ശനവും കെജ്രിവാളിന് ആയുധമായി. അഴിമതിക്കെതിരെ സമരം നടത്തിയതിന് അരാജകത്വവാദി എന്നാണ് ബിജെപി കെജ്രിവാളിനെ വിശേഷിപ്പിച്ചത്. കെജ്രിവാളിന്റെ നടപടി ജനാധിപത്യവിരുദ്ധമണെന്നും ആക്ഷേപിച്ചു

 തിരഞ്ഞെടുപ്പ് ഫലം തന്ന സൂചന

തിരഞ്ഞെടുപ്പ് ഫലം തന്ന സൂചന

ദില്ലിയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെയും ബിജെപിയെയും വേണ്ടെന്നത് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തന്നെ വ്യക്തമായതാണ്. ഇരുപാര്‍ട്ടികളുടെയും ഭരണത്തില്‍ പൊറുതി മുട്ടിയണ് പുതിയൊരു പാര്‍ട്ടിയെ പരീക്ഷിക്കാന്‍ ദില്ലി ജനങ്ങള്‍ തയ്യാറായത്. അത് മനസ്സിലാക്കിയ കെജ്രിവാള്‍ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് 49 ദിവസം ഭരണം നടത്തിയത്. ജനലോക്പാല്‍ ബില്ലിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ രാജി ജനങ്ങളെ കൂടുതല്‍ ആകൃഷ്ടരാക്കുന്നു.

 സിംപതി എന്ന ആയുധം

സിംപതി എന്ന ആയുധം

ഇന്ത്യക്കാര്‍ പൊതുവെ സിംപതിക്ക് അടിമപ്പെട്ടിരിക്കുന്നവരാണ്. 1980ല്‍ ഇന്ധിരാ ഗാന്ധിക്ക് ലഭിച്ചതും 1984ല്‍ രാജീവ് ഗാന്ധിക്ക് ലഭിച്ചതും 1992ല്‍ അഡല്‍ ബിഹാരി വാജ്‌പേയ്ക്ക് ലഭിച്ചതും ഈ സിപംതിക്ക് പുറത്തുള്ള വിജയമാണ്. എന്നാല്‍ 2013ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മി നേടിയത് പബ്ലിക് സിംപതിയാണ്. ഈപ്പോഴുള്ള രാജിയും ആ സിംപതിക്ക് കൂടുതല്‍ ആക്കം നല്‍കുന്നു.

കോണ്‍ഗ്രസ് മുക്ത ദില്ലി

കോണ്‍ഗ്രസ് മുക്ത ദില്ലി

കോണ്‍ഗ്രസിനെ ദില്ലിക്ക് മതിയായെന്നാണ് അവസാന തിരഞ്ഞെടുപ്പും തെളിയിച്ചത്. ദില്ലിയില്‍ കോണ്‍ഗ്രസിന്റെ മരണം ഏതാണ്ട് ഉറപ്പിച്ചതാണ്. ബിജെപിയുടെ താമരയും കെജ്രിവാളിന്റെ ചൂലും അതിന് വഴിയൊരുക്കുന്നു.

കെജ്രിവാളിന് തെരുവിലേക്ക്

കെജ്രിവാളിന് തെരുവിലേക്ക്

ഭരണം പോയതോടെ കെജ്രിവാള്‍ തെരുവിലെ സാധരണക്കാരിലേക്ക് ഇറങ്ങുകയാണ്. ഇത് കോണ്‍ഗ്രസിനെയും ബിജെപിയെയും പ്രതിരോധിക്കാനുള്ള ആയുധമായാണ് എഎപി കാണുന്നത്. രാജിയ്ക്ക് ശേഷമുള്ള കെജ്രിവാളിന്റെ പ്രസംഗവും രണ്ട് പാര്‍ട്ടികളെയും ആഞ്ഞടിച്ചുകൊണ്ടായിരുന്നു. ഇതും ആപിന് തുണയാകും.

കെജ്രിവാള്‍ ജനങ്ങളുടെ പ്രതീക്ഷ

കെജ്രിവാള്‍ ജനങ്ങളുടെ പ്രതീക്ഷ

ജനപക്ഷത്തു നിന്ന് ഭരണം നടത്തിയതോടെ കെജ്രിവാളള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയും വിശ്വാസവുമുണ്ട്. 49 എന്ന് കുറഞ്ഞ ദിവസം കൊണ്ട് അത് കൂടുതല്‍ ദൃഢമാക്കാനും ആപിന് സാധിച്ചു. ഇത് തന്നെ മതി കെജ്രിവാളിന്റെ വിജയത്തിന്

English summary
The BJP-Congress combine can gloat that they have managed to hound Arvind Kejriwal out of power. But many factors can help Kejriwal become a martyr and trigger a tsunami of support in his favour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X