നീതി വേണം; ആ എട്ടു വയസ്സിന്റെ നിഷ്കളങ്കതയ്ക്ക്..

  • Posted By: SHRUTHI S SURESH
Subscribe to Oneindia Malayalam

ശ്രുതി എസ് സുരേഷ്‌

ഫ്രീലാൻസ് വെബ് ജേർണലിസ്റ്റും എഴുത്തുകാരിയുമാണ്.

കശ്മീരിലെ രസാന ഗ്രാമത്തിലെ  ആ കൊച്ചുപെണ്‍കുട്ടിയെ കുറിച്ചു  കഴിഞ്ഞ ദിവസങ്ങള്‍ വരെ നമ്മളാരും അറിഞ്ഞിരുന്നില്ല. വിടര്‍ന്ന കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയുമുള്ള ആ എട്ടുവയസ്സുകാരിയെ ഇന്ന് നമ്മളറിയുന്നതു ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന ഹാഷ്ടാഗിലൂടെയാണ്. ഇന്ന് അവള്‍ ഈ ലോകത്തില്ല. കശ്മീരിലെ  ബേക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട ആ കൊച്ചു പെണ്‍കുട്ടി അതിക്രൂരമായി കൊലചെയ്യപെട്ടു. കൊടിയ പീഡനങ്ങള്‍ക്ക് വിധേയയായി ഒടുവില്‍ മരണത്തിനു കീഴടങ്ങും മുന്‍പ് ഒരിക്കലെങ്കിലും ആ കുഞ്ഞുഹൃദയം സ്വയം ചോദിച്ചിട്ടുണ്ടാകും, താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ?

വാടാമല്ലി നിറമുള്ള കുഞ്ഞുടുപ്പു അണിഞ്ഞു തലയോട്ടി തകര്‍ന്നു മരിച്ചു കിടക്കുന്ന അവളുടെ ചിത്രം ഒരായിരം ചോദ്യങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത്. കശ്മീരിലെ കത്വാ ജില്ലയിലെ നാടോടി മുസ്ലിം വിഭാഗക്കാരാണ് കുട്ടിയുടെ കുടുംബക്കാര്‍. ഏറെ കാലമായി ഈ പ്രദേശത്തു ഇവര്‍ക്കെതിരെ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ബക്കര്‍വാള്‍ മുസ്ലീം കുടുംബങ്ങളെ ഇവിടെ നിന്നും തുരത്താനും അവരെ ഭയപ്പെടുത്താനും അവിടുത്തെ മറ്റു സമുദായക്കാര്‍ കണ്ടെത്തിയ വഴിയായിരുന്നു ഈ കൊച്ചുപെണ്‍കുട്ടി അനുഭവിച്ചത്. 13 ബ്രാഹ്മണകുടുംബങ്ങള്‍ മാത്രമുള്ള ഒരിടത്തേക്ക് ഇരുപതോളം വരുന്ന നാടോടി മുസ്‌ലീം ബക്കര്‍വാള്‍ കുടുംബങ്ങള്‍ താമസത്തിന് എത്തിയതോടെയാണ്‌ ഇവിടെ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത്. ഇവരെ ഭയപ്പെടുത്തി ഓടിക്കാനാണ് ഒന്നുമറിയാത്ത ഒരു പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ഓര്‍ക്കണം. 

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ

ജനുവരി പത്തിനായിരുന്നു കുട്ടിയെ കാണാതായത്. അടുത്തുള്ള കാട്ടിലേക്ക് കുതിരകളെ മെയ്ക്കാനാണ് അവള്‍ പോയത്, കുതിരകളെ മേയ്ച്ചു കഴിയുന്നവരാണ് ബേക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട ആളുകളി അധികവും. എന്നാല്‍ അന്നവള്‍ മടങ്ങി വന്നില്ല. കാട് മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും കുട്ടി എവിടെയെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തനിക്ക് വേണ്ടി ഉറ്റവര്‍ തലങ്ങും വിലങ്ങും അന്വേഷണം നടത്തുമ്പോള്‍ അധികം അകലെയല്ലാതെ ഒരു ദേവസ്ഥാനില്‍(ക്ഷേത്രം) അവളുണ്ടായിരുന്നു. ഒരു കുഞ്ഞിനോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതകള്‍ നിശബ്ദം അവള്‍ സഹിച്ചു അവിടെ അബോധാവസ്ഥയില്‍ കിടപ്പുണ്ടായിരുന്നു.

ബേക്കര്‍വാല്‍ വിഭാഗത്തിനോടുള്ള പക തീര്‍ക്കാന്‍ റിട്ടയേര്‍ഡ് റവന്യു വകുപ്പ് ഉദ്യോഗസ്ഥനായ സഞ്ജി റാമിന്റെ നേതൃത്വത്തിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. എന്നാല്‍ മകളെ അന്വേഷിച്ചു പോയ ആസിഫയുടെ മാതാപിതാക്കള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. തട്ടികൊണ്ട് പോയ ശേഷം മയക്കു മരുന്ന് കുത്തിവച്ച് ബോധരഹിതയാക്കി സഞ്ജി റാമിന്റെ നേതൃത്വത്തിലൊരു സംഘം അവളെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടേയിരുന്നു.

ഒരുനേരത്തെ ആഹാരംപോലും ആ സമയങ്ങളില്‍ ആ കുഞ്ഞിനു അവര്‍ നല്കിയിട്ടുണ്ടാവില്ല. ഒരിറ്റു ജലം പോലും അവളുടെ കുഞ്ഞുവായിലേക്ക് ആ ദുഷ്ടന്മാര്‍ പകര്‍ന്നു നല്‍കിയില്ല. ഒടുവില്‍ ജനുവരി പത്താം തിയതി കുട്ടിയുടെ ജഡം കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അവളുടെ തലയില്‍ പാറകല്ല്‌ കൊണ്ടിടിച്ചു കൊലയാളികള്‍ അവളുടെ മരണം ഉറപ്പുവരുത്തിയിരുന്നു.

 കൊലയാളികള്‍ ഇവര്‍

കൊലയാളികള്‍ ഇവര്‍

സഞ്ജി റമിന്റെ കൂടെ അയാളുടെ അനന്തിരവനും ഉണ്ടായിരുന്നു. കേസില്‍ പ്രതിയാക്കുമ്പോള്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് ആദ്യം വാദം ഉയര്‍ന്നെങ്കിലും പിന്നെ അത് തെറ്റാണ് എന്ന് തെളിഞ്ഞു. നിരന്തരമായി മയക്കുമരുന്ന് കുത്തിവെച്ചായിരുന്നു ആ കുഞ്ഞിനെ ഈ കാമഭ്രാന്തന്മാര്‍ പീഡിപ്പിച്ചത്. കൂടാതെ സഞ്ജി റാമിന്റെ അനന്തിരവന്‍ മറ്റൊരു സുഹൃത്തിനെയും വിളിച്ചു വരുത്തി കുട്ടിയെ ഉപദ്രവിക്കാന്‍ ആവശ്യപെട്ടിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കാണാതായതായി വീട്ടുകാര്‍ ഇതിനോടകം പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ ഈ കേസില്‍ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ട് സ്‌പെഷ്യല്‍ പൊലീസ് ഓഫിസര്‍മാര്‍ എന്നിവരും പ്രതികളായിട്ടുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം. പ്രതികളില്‍ നിന്നും പണം വാങ്ങി ഇവര്‍ കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുന്ന വിവരം മറച്ചു വെച്ചു തങ്ങളുടെ നന്ദി കാട്ടി. ഇവര്‍ക്ക് പ്രതികള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും കുറ്റപത്രം പറയുന്നുണ്ട്.

 ഇതൊരു മുന്നറിയിപ്പ് മാത്രം

ഇതൊരു മുന്നറിയിപ്പ് മാത്രം

ജനുവരി പതിനേഴിന് കുട്ടിയുടെ മൃതദേഹം ലഭിച്ചിട്ടും എന്ത് കൊണ്ട് ഈ കൊടും ക്രൂരത പുറംലോകം അറിയാന്‍ വൈകി എന്നത് ഒരു ചോദ്യമാണ്. ചെറിയ പ്രതിഷേധങ്ങളിലൂടെ തുടങ്ങി ഒരു വലിയ പ്രതിഷേധമായി കഴിഞ്ഞ ദിവസമാണ് ഈ സംഭവം പുറം ലോകമറിയാന്‍ തുടങ്ങിയത്. പ്രതികളെ സംരക്ഷിക്കാന്‍ ഇതിനോടകം പലവഴികളില്‍ ശ്രമങ്ങളും ആരഭിച്ചു കഴിഞ്ഞു . ബക്കര്‍വാള്‍ സമുദായത്തിന്റെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഇപ്പോള്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇതിനിടെ ഹിന്ദുത്വ ഏകത മഞ്ച് എന്ന സംഘടന പ്രതികളെ വെറുതെ വിടണമെന്നും, അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്നുമുള്ള ആവശ്യവുമായി പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. കേസ് സി.ബി.ഐയ്ക്ക് വിടാനും അങ്ങനെ ദേശീയതലത്തില്‍ ഇടപെട്ട് പ്രതികളെ രക്ഷിക്കാനുമുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ഒന്ന് ചിന്തിച്ചാല്‍ തന്നെ മനസിലാക്കാം. ഈ കുഞ്ഞു ഒരു പ്രതീകമാണ്. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗക്കാരുടെ പ്രതീകം. തങ്ങളെ കൊന്നാലും തിന്നാലും സഹിച്ചു കൊള്ളണം എന്ന ഭൂരിപക്ഷധാര്‍ഷ്ട്യത്തിന്റെ ഒടുവിലത്തെ ഇര കുട്ടി , നിനക്ക് വേണ്ടി ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന മുറവിളികള്‍ ഹാഷ് ടാഗുകള്‍ക്കു അപ്പുറം നിനക്ക് നീതി ഉറപ്പുവരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

കത്വ സംഭവം: ക്രൂരതയുടെ മുഖം വെളിച്ചത്തുകൊണ്ടുവന്നത് ഈ ഉദ്യോഗസ്ഥൻ, നേരിടേണ്ടി വന്നത് വൻ പ്രതിസന്ധി!

ആസിഫ ആരുടേയും മകളല്ല.. ഹിന്ദു രാഷ്ട്രം പൂർത്തിയാക്കാൻ ഒഴുക്കപ്പെട്ട ചോര മാത്രമാണവൾ! വൈറലായി പോസ്റ്റ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kashmiri girl molested and murdered

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്