Get Updates
Get notified of breaking news, exclusive insights, and must-see stories!

പരന്പരാഗത ഐ ഗ്രൂപ്പിനെ പൊടിതട്ടിയെടുക്കാന്‍ മുരളീധരന്‍, എല്ലാത്തിനും ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ

യൂത്ത് കോൺഗ്രസിലേയും കെ എസ് യു വിലേയും രണ്ട് വീതം ജില്ലാതല നേതാക്കൾക്കാവും പുനരുജ്ജീവന നടപടികളുടെ സംസ്ഥാനതല ചുമതല

എസ് വി പ്രദീപ്

മംഗളം ടെലിവിഷനിലെ ന്യൂസ് എഡിറ്റർ ആണ് എസ് വി പ്രദീപ്

പരമ്പരാഗത ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാൻ തീരുമാനം. കെ മുരളീധരൻ ഐ ഗ്രൂപ്പിനെ ഏകോപിപ്പിക്കും. രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന വിശാല ഐ ഗ്രൂപ്പിൽ തന്നോട് ഏറെ അടുപ്പം പുലർത്തുന്ന നേതാക്കളുമായി കെ മുരളീധരൻ ആശയവിനിമയം നടത്തി കഴിഞ്ഞു.

യൂത്ത് കോൺഗ്രസിലേയും കെ എസ് യു വിലേയും രണ്ട് വീതം ജില്ലാതല നേതാക്കൾക്കാവും പുനരുജ്ജീവന നടപടികളുടെ സംസ്ഥാനതല ചുമതല. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുരളീധരൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ടുവട്ടവും ചുക്കാൻ പിടിച്ച വിവിധ ജില്ലകളിൽ നിന്നുള്ള മേൽ സൂചിപ്പിച്ച നേതാക്കൾ തന്നെയാകും മുരളീധരൻറെ പുതിയ ദൗത്യം ഏറ്റെടുക്കുക.

K Muraleedharan

തുടർന്ന് ഓരോ ജില്ലയിലും 15 അംഗ കോർ ഗ്രൂപ്പ് ഉടൻ നിലവിൽ വരും. പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരമ്പരാഗത ഐ ഗ്രൂപ്പിനെ രണ്ട് മാസം കൊണ്ട് പൂർണ്ണ സജ്ജമാക്കുകയാണ് മുരളീധരൻറെ ലക്ഷ്യം. ഇതിനായി കെ മുരളീധരൻ ഓരോ ജില്ലയിലും രണ്ട് ദിവസം വീതം ക്യാമ്പ് ചെയ്യും. നിലവിലെ അവസ്ഥയിൽ കെ മുരളീധരൻ നേരിട്ടിറങ്ങിയാൽ ബൂത്ത് തലം മുതൽ വിശാല ഐ ഗ്രൂപ്പിനെ പിളർത്താമെന്നാണ് കണക്കുകൂട്ടൽ.

എ ഗ്രൂപ്പിൻറെ കൂടി സഹായത്തോടെ ഇന്ദിര, രാജീവ്, കരുണാകരൻ സന്നദ്ധസേവന പരിപാടി സംഘടിപ്പിച്ചുകൊണ്ട് പരമ്പരാഗത ഐ ഗ്രൂപ്പ് വികാരം ജ്വലിപ്പിച്ചെടുക്കുകയാണ് നിലവിലെ തന്ത്രം. ഗൾഫ് മെഖലയിലെ കോൺഗ്രസ് അനുഭാവിളുടെ സാമ്പത്തിക സഹായം മുരളീധരൻ ഉറപ്പാക്കികഴിഞ്ഞു.

K Karunakaran

രാഷ്ട്രീയത്തിൽ സമവാക്യങ്ങളും സ്ഥാനങ്ങളും ശാശ്വതമല്ലെന്നും 1989, 91, 99 കാലഘട്ടത്തിൽ എംപിയും പാർട്ടിയുടെ പ്രതിസന്ധി ഘട്ടത്തിലടക്കം വട്ടിയൂർക്കാവ് പോലെ അതിശക്തമായ തൃകോണമത്സരം നടന്ന മണ്ഡലത്തിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് എംഎൽഎ ആവുകയും ചെയ്ത മുരളീധരൻ പ്രതിപക്ഷ നേതൃ സ്ഥാനത്തിനും തികഞ്ഞ യോഗ്യനെന്നാണ് സംഭാഷണ മധ്യേ മുരളീധര അനൂകൂലിയായ യൂത്ത് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടത്. ഇവിടെ താരതമ്യം വിശാല ഐ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന രമേശ് ചെന്നിത്തലയോടാണെന്ന് വ്യക്തം.

മാനസികമായി ഉമ്മൻചാണ്ടിയുടെ പൂർണ പിന്തുണ കെ മുരളീധരൻ ഉറപ്പിച്ചുകഴിഞ്ഞു. എകെ ആൻറണിയെയും വിഎം സുധീരനേയും രമേശ് ചെന്നിത്തലയേയും സംഘടനാപരമായി ഒരുതരത്തിലും അംഗീകരിക്കാത്ത തരത്തിലേക്ക് ഉമ്മൻചാണ്ടി എത്തിക്കഴിഞ്ഞു. തന്‍റെ രാഷ്ട്രീയ പ്രതിസന്ധികാലത്ത് പിന്തുണ നൽകുന്നതിൽ ഇവർ മൂന്ന് പേരും തികച്ചും ദയനീയമായി പിന്നോട്ട് പോയെന്ന വികാരം ഉമ്മൻചാണ്ടി മനസാക്ഷിസൂക്ഷിപ്പുകാരുമായി പങ്കുവച്ചിട്ടുണ്ട്.

Oommen Chandy

ഗ്രൂപ്പ് വികാരങ്ങൾക്കപ്പുറം മുരളീധരനോട് പശ്ചാത്താപവിവശമായ മനസ്സാണ് നിലവിൽ ഉമ്മൻചാണ്ടിക്കുള്ളതെന്ന് കറകളഞ്ഞ ഉമ്മൻചാണ്ടി ഭക്തനായ ഒരു ജനപ്രതിനിധി ടെലിഫോൺ സംഭാഷണത്തിൽ എന്നോട് വ്യക്തമാക്കി. 1994 ൽ താൻ ബീജാവാപം ചെയ്ത് പ്രക്ഷോഭമാക്കി വളർത്തിയെടുത്ത് കെ കരുണാകരനെ മുഖ്യമന്ത്രി കസേരയിൽ നിന്നും ചവുട്ടി പുറത്താക്കിയ ഐഎസ്ആർഓ ചാരക്കേസിൻറെ യഥാർത്ഥ ഗുണഭോക്താക്കൾ ഉചിതസമയത്ത് തനിക്ക് ഉതകാത്തതിൽ ഉമ്മൻചാണ്ടിക്ക് കടുത്ത മനസ്താപമുണ്ട്. 1994 സംഭവഗതികളിൽ നന്നായി പശ്ചാത്തപിക്കുന്ന ഉമ്മൻചാണ്ടി കെ മുരളീധരനിലൂടെ കെ കരുണാകരനോട് പ്രായശ്ചിത്തം ചെയ്യുകയാണോ എന്ന എൻറെ ചോദ്യത്തോട് "ചാണ്ടി സർ ദൈവഭയമുള്ള ആളാണെന്നാണ്" ചിരിച്ചുകൊണ്ട് നേതാവ് പ്രതികരിച്ചത്.

സാക്ഷാൽ കെ കരുണാകരനെ രാഷ്ട്രീയ നിരായുധനാക്കിയ 1994 ഐഎസ്ആർഓ ചാരക്കേസിൻറെ ഉപജ്ഞാതാവായ ഉമ്മൻ ചാണ്ടി പശ്ചാത്താപവിവശനായി മനസറിഞ്ഞ് കുമ്പസരിച്ചാൽ വാഴുന്നവർ ആര് വീഴുന്നവർ ആര്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+