കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് പോയത് അഞ്ഞൂറിന്... മണലൂരില്‍ യുഡിഎഫ് കൊടി പാറുമോ, എല്‍ഡിഎഫ് പിടിച്ചെടുക്കുമോ?

  • By Desk
Google Oneindia Malayalam News

മണലൂര്‍ മണ്ഡലത്തിന്റെ ചരിത്രം യുഡിഎഫിനൊപ്പമാണ്. മൂന്ന് തവണ മാത്രം എല്‍ഡിഎഫിനെ പിന്തുണച്ച മണ്ഡലം. യുഡിഎഫിന്റെ ഉറച്ച കോട്ട. പക്ഷേ ഇത്തവണ തുടക്കത്തിലേ കല്ലുകടികളാണ് ഇരുമുന്നണികള്‍ക്കും.

14 തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വിജയം നല്‍കിയ മണലൂരില്‍ ഇത്തവണ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തിലെ അനിശ്ചിതത്വം തുടരുകയാണ്. 481 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2011 ല്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ്‍ കോണ്‍ഗ്രസിലെ പിഎ മാധവനോട് അടിയറവ് പറഞ്ഞത്. 2006 ല്‍ മുരളി പെരുനെല്ലി യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പിഴവാണ് തോല്‍വിക്ക് കാരണമെന്ന് അന്ന് പരാതിയുണ്ടായിരുന്നു.

VM Sudheeran

വീണ്ടും തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആശയക്കുഴപ്പമാണുള്ളത്. മുരളി പെരുനെല്ലിക്ക് സീറ്റ് നല്‍കണമെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിഎ മാധവനെ ഒരിക്കല്‍ കൂടി മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. ബിജെപി ആദ്യമേ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചുകഴിഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി. ഇവര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനും തുടക്കമിട്ടു.

ചൂണ്ടല്‍, കണ്ടാണശ്ശേരി, വാടാനപ്പിള്ളി, വെങ്കിടങ്ങ്, അരിമ്പൂര്‍, മണലൂര്‍, മുല്ലശ്ശേരി, എളവള്ളി, പാവറട്ടി എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഗുരുവായൂര്‍ നഗരസഭയിലെ തൈക്കാട് ഡിവിഷനും അടങ്ങുന്നതാണ് മണ്ഡലത്തിന്റെ ചിത്രം. ഇതില്‍ എട്ട് പഞ്ചായത്തുകളും എല്‍ഡിഎഫ് ആണ് ഭരിയ്ക്കുന്നത്. പാവറട്ടിയില്‍ മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. എട്ട് വാര്‍ഡുകളില്‍ ബിജെപിയ്ക്ക് ജനപ്രതിനിധികളുമുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥിക്ക് 6928 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ ലഭിച്ചിരുന്നു. 60735 വോട്ട് എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ 53807 വോട്ടാണ് യുഡിഎഫ് നേടിയത്. 16548 വോട്ട് നേടി ബിജെപിയും മുന്നേറ്റം നടത്തി.

ചൂണ്ടല്‍, വാടാനപ്പിള്ളി, അരിമ്പൂര്‍, മണലൂര്‍, എളവള്ളി മേഖലകള്‍ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായിരുന്നു. ഈയിടെയാണ് ഈ കോട്ടകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയത്. പ്രൊഫ ജോസഫ് മുണ്ടശ്ശേരി, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, വിഎം സുധീരന്‍, റോസമ്മ ചാക്കോ തുടങ്ങിയവരെ നിയമസഭയിലേക്ക് അയച്ച മണ്ഡലമാണിത്. ഇത്തവണ സുധീരന്‍ മത്സരിക്കാന്‍ തയ്യാറായാല്‍ മണലൂരിലേക്ക് വരുന്നതിനുള്ള സാധ്യതകളേറെയാണ്. മണ്ഡലം വീണ്ടും . നിലനിര്‍ത്താന്‍ ഇതിലൂടെ യുഡിഎഫിന് കഴിഞ്ഞേക്കും എന്നാണ് ചിലര്‍ പ്രതീക്ഷിയ്ക്കുന്നത്. എല്‍ഡിഎഫും ജനപ്രിയനായ നേതാവിനെ രംഗത്തിറക്കുമെന്നാണ് അണികളുടെ പ്രതീക്ഷ.

English summary
Kerala Assembly Election 2016: Manalur Constituency will face tight competition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X