കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് 'ചൂടിൽ പൊള്ളി' പുനലൂർ; സിപിഐയുടെ ചുവന്ന കോട്ട

തുടർച്ചയായ ഏഴാം ജയമാണ് ഇടത് മുന്നണിക്കുവേണ്ടി സിപിഐ മണ്ഡലത്തിൽ ഇത്തവണ ലക്ഷ്യമിടുന്നത്. എന്നാൽ ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും ബിജെപിയും

Google Oneindia Malayalam News

കൊല്ലം: കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് പുനലൂർ. തൂക്കുപാലം ഉൾപ്പടെ ചരിത്ര പ്രധാനമായ പല സംഭവങ്ങളും ഉൾപ്പെടുന്ന പുനലൂർ നിയോഡക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചൂടും കൊടുമുടിയിലാണ്. സിപിഐയുടെ ചുവനന് കോട്ടയാണ് പുനലൂർ. ആകെ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 13ലും ജയം സിപിഐ സ്ഥാനാർഥികൾക്കൊപ്പമായിരുന്നു. തുടർച്ചയായ ഏഴാം ജയമാണ് ഇടത് മുന്നണിക്കുവേണ്ടി സിപിഐ മണ്ഡലത്തിൽ ഇത്തവണ ലക്ഷ്യമിടുന്നത്. എന്നാൽ ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും ബിജെപിയും.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് ചരിത്രം

തിരഞ്ഞെടുപ്പ് ചരിത്രം

1957ൽ ഒന്നാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സപിഐയുടെ പി ഗോപാലൻ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1960ൽ കെ കൃഷ്ണ പിള്ളയും 1967ൽ എംഎൻജി നായരും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 1970ൽ കെ കൃഷ്ണപിള്ള ഒരിക്കൽകൂടി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1977ലും 1980ലും പി.കെ ശ്രീനിവാസനാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1982ലാണ് ആദ്യമായി സിപിഐ ഇതര പാർട്ടി മണ്ഡലത്തിൽ ജയിക്കുന്നത്, കേരള കോൺഗ്രസ് (ജെ)യുടെ സാം ഉമ്മനാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വർഷത്തിനപ്പുറം നടന്ന സുരേന്ദ്രൻ പിള്ളയും കേരള കോൺഗ്രസ് സീറ്റിൽ ജയിച്ചു. 1987ൽ ചിത്തരഞ്ജനിലൂടെ മണ്ഡലം തിരിച്ചുപിടിച്ച സിപിഐയ്ക്ക് എന്നാൽ 1991ൽ വീണ്ടും അടിതെറ്റി. ഇത്തവണ കോൺഗ്രസിന്റെ പുനലൂർ മധു വിജയിച്ചു. 1996ൽ മണ്ഡലം തിരികെ പിടിക്കാൻ സിപിഐ നിയോഗിച്ചത് മുതിർന്ന നേതാവ് പി.കെ ശ്രീനിവാസനെയായിരുന്നു. പാർട്ടി നീക്കം ഫലം കണ്ടെങ്കിലും അതേവർഷം അദ്ദേഹം മരിച്ചതോടെ വീണ്ടും തിരഞ്ഞെടുപ്പ്. ശ്രീനിവാസന്റെ മകൻ പി.എസ് സുപാലാണ് ആ തിരഞ്ഞെടുപ്പിൽ ജയിച്ചത്. 2001ലും അദ്ദേഹം വിജയം ആവർത്തിച്ചു. 2006 മുതൽ കെ. രാജുവാണ് നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

2016ലെ തിരഞ്ഞെടുപ്പ്

2016ലെ തിരഞ്ഞെടുപ്പ്

2016 ഹാട്രിക് വിജയം തേടിയാണ് കെ.രാജു പുനലൂരിലെത്തുന്നത്. ഓരോ തവണയും വോട്ട് വിഹിതം കൂട്ടി വന്ന രാജു മൂന്നാം അങ്കത്തിലും തിളക്കമാർന്ന വിജയമാണ് സ്വന്തമാക്കിയത്. 33582 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗിലെ യൂനുസ് കുഞ്ഞുവിനെ കെ.രാജു പരാജയപ്പെടുത്തുന്നത്. ആകെ വോട്ട് വിഹിതത്തിൽ രണ്ട് ശതമാനത്തിലധികം വർധനവുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു.

മൂന്നാം അങ്കത്തിന് പി.എസ് സുപാൽ

മൂന്നാം അങ്കത്തിന് പി.എസ് സുപാൽ

1996ഷ പിതാവിന്റെ മരണത്തെ തുടർന്നാണ് പാർട്ടി യുവജന - വിദ്യാർഥി സംഘടനകളിൽ സജീവമായിരുന്ന സുപാലിനെ സിപിഐ പുനലൂരിൽ മത്സരിക്കാൻ തിരഞ്ഞെടുത്തത്. ഭാരതിപുരം ശശിയെ പരാജയപ്പെടുത്തി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും രണ്ടാം തവണ ഭൂരിപക്ഷം കുറഞ്ഞ്. 15 വർഷങ്ങൾക്ക് ശേഷംം സിപിഐ വീണ്ടും പുനലൂരിൽ സുപാലിനെ ഇറക്കുകയാണ്. സർക്കാരിന്റെ വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ തന്നെയാണ് ഇടതുമുന്നണി പ്രചരണ വിഷയമാക്കുന്നത്.

യുഡിഎഫ് സ്ഥാനാർഥി രണ്ടത്താണി

യുഡിഎഫ് സ്ഥാനാർഥി രണ്ടത്താണി

യുഡിഎഫിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന പുനലൂർ സീറ്റിൽ അബ്ദുറഹ്മാൻ രണ്ടത്താണിയാണ് മത്സരിക്കുന്നത്. താനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ടെങ്കിലും പുനലൂരിൽ ആദ്യമായാണ് അബ്ദുറഹ്മാൻ രണ്ടത്താണി ജനവിധി തേടുന്നത്. സർക്കാർ വിരുദ്ധ വോട്ടുകളിലൂടെ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാമെന്ന് യുഡിഎഫ് കരുതുന്നു.

മണ്ഡല സ്ഥിതി വിവരം

മണ്ഡല സ്ഥിതി വിവരം

പുനലൂര്‍ നഗരസഭയും പത്തനാപുരം താലൂക്കിലെ അഞ്ചല്‍, ആര്യങ്കാവ്, ഇടമുളയ്ക്കല്‍, ഏരൂര്‍, കരവാളൂര്‍, കുളത്തൂപ്പുഴ, തെന്‍മല പഞ്ചായത്തുകളും ചേര്‍ന്നതാണ് പുനലൂര്‍ നിയോജക മണ്ഡലം. സിപിഐ ഏറ്റവും കൂടുതല്‍ തവണവിജയിച്ച മണ്ഡലമാണ് പുനലൂര്‍. 2016ലെ കണക്കനുസരിച്ച് 204628 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

ബ്ലൂ ടോപ്പിൽ തിളങ്ങി ശ്രുതി ഹരിഹരൻ.. ചിത്രങ്ങൾ കാണാം..

Recommended Video

cmsvideo
Election 2021-ശൈലജ ടീച്ചറുടെ സ്വന്തം മട്ടന്നൂർ, ഇടതിന്റെ ഉരുക്കുകോട്ട | Oneindia Malayalam

English summary
Kerala Assembly Election 2021 Punalur Constituency Assembly election history and political background
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X