കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തിന് ശ്രേഷ്ഠഭാഷയുടെ പിറന്നാള്‍ മധുരം

  • By Soorya Chandran
Google Oneindia Malayalam News

മലയാളം മാത്രം സംസാരിക്കുന്നവരുടെ സംസ്ഥാനമായി കേരളം ഉണ്ടായിട്ട് 2013 നവംബര്‍ 1ന് 57 വര്‍ഷം. അതിനൊപ്പം ശ്രേഷ്ഠഭാഷയെന്ന പിറന്നാല്‍ മധുരവും.

സാഹിത്യം കൊണ്ടും സംസ്‌കാരം കൊണ്ടും സമ്പന്നമായ മലയാളത്തിന് വര്‍ഷങ്ങള്‍ ഏറെ കാത്തിരിക്കേണ്ടി വന്നെങ്കിലും ശ്രേഷ്ഠഭാഷാ പദവി കിട്ടിയത് അടുത്തിടെയാണ്. 57-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേള ശ്രേഷ്ഠഭാഷാ വാരാചരണമായാണ് സംസ്ഥാനം ആചരിക്കുന്നത്.

മലയാളത്തനിമയോടെയാണ് ഈ ദിനം കേരളീയര്‍ ആഘോഷിച്ചത്. റോഡുകളിലും ഓഫീസുകളിലും കോളേജുകളിലും ഒക്കെ കേരളത്തനിമ മുറ്റുന്ന വസ്ത്രങ്ങളണിഞ്ഞവരായിരുന്നു ഏറെയും. സെറ്റ് സാരിയുടത്തു സ്ത്രീകളും കസവ് മുണ്ടും ഷര്‍ട്ടും അണിഞ്ഞ പുരുഷന്‍മാരും...

മലയാളത്തിലെ ഗുരുതുല്യരായ കവികളേയും കലാകാരന്‍മാരേയും കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആദരിക്കുകയും ചെയ്തു. ഗുരുവന്ദനം എന്നായിരുന്നു പരിപാടിയുടെ പേര്.

മലയാളത്തനിമ

മലയാളത്തനിമ

മലയാളത്തനിമയില്‍ സെറ്റ് സാരിയുടുത്ത സുന്ദരിമാര്‍

 തനിമ ചോരാതെ

തനിമ ചോരാതെ

കേരളപ്പിറവി ദിനത്തില്‍ കേരളത്തിന്റെ പരമ്പരാഗത വസ്ത്രമണിഞ്ഞ്

ശ്രേഷ്ഠ ഭാഷാ ദിനം

ശ്രേഷ്ഠ ഭാഷാ ദിനം

തിരുവനന്തപുരം വിജെടി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രേഷ്ഠ ഭാഷാ ദിനം ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവന്ദനം

ഗുരുവന്ദനം

ശ്രേഷ്ഠ ഭാഷാ ദിനത്തില്‍ കവയിത്രി സുഗത കുമാരിയെ ആദരിക്കുന്നു.

കലണ്ടര്‍ പ്രകാശനം

കലണ്ടര്‍ പ്രകാശനം

അടുത്ത വര്‍ഷത്തേക്കുള്ള കലണ്ടര്‍ കൃഷ്മന്ത്രി കെപി മോഹനന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നു.

ഘോഷയാത്ര

ഘോഷയാത്ര

ശ്രേഷ്ഠ ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര.

മലയാളി മങ്കമാര്‍

മലയാളി മങ്കമാര്‍

കേരളീയ വസ്തരത്തില്‍ തിരുവനന്തപുരം വിമണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍.

ഇനി കേര സമൃദ്ധി

ഇനി കേര സമൃദ്ധി

കേരളപ്പിറവി ദിനത്തില്‍ ഒരു കേര സമൃദ്ധി പദ്ധതി. സെക്രട്ടേറിയറ്റ് വളപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തെങ്ങിന്‍ തൈ നടുന്നു.

കാര്‍ഷിക വിളക്ക്

കാര്‍ഷിക വിളക്ക്

കാര്‍ഷിക സാക്ഷരത കേരള യുവത്വം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ കൃഷിമന്ത്രി കെപി മോഹനന്‍ കാര്‍ഷിക വിളക്ക് തെളിയിക്കുന്നു.

ഭരണഭാഷാ പ്രതിജ്ഞ

ഭരണഭാഷാ പ്രതിജ്ഞ

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

English summary
Kerala celebrates its 57th birthday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X