• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി സിപിഎം; കടുത്ത പ്രതിരോധത്തില്‍ കോണ്‍ഗ്രസ്... ബിജെപി വിയര്‍ക്കും

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് നടുവില്‍ നിന്ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, അത് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് ഇടതുമുന്നണിയും യുഡിഎഫും ബിജെപിയും ഒരേ സ്വരത്തില്‍ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലെങ്കില്‍, സിപിഎമ്മിനും എല്‍ഡിഎഫിനും ഇനി ഭയക്കാന്‍ ഒന്നുമില്ലെന്ന് പറയേണ്ടി വരും.

ആഞ്ഞടിച്ച് ഇടത് തരംഗം... 'പിണറായി വിജയം'; തകര്‍ന്നടിഞ്ഞ് യുഡിഎഫ്, സ്ഥിതി മെച്ചപ്പെടുത്തി ബിജെപി

പാലായില്‍ ചെങ്കൊടി പാറി... ചരിത്രത്തില്‍ ആദ്യം; ശക്തി തെളിയിച്ച് ജോസ് കെ മാണി, ജോസഫ് തകര്‍ന്നടിഞ്ഞു

സര്‍ക്കാരിലെ ഉദ്യോഗസ്ഥ പ്രധാനിയായ എം ശിവശങ്കറിന്റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും സ്പീക്കര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളും മാധ്യമ വാര്‍ത്തകളും ഒന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. ഭരണത്തുടര്‍ച്ചയെന്ന സിപിഎം പ്രതീക്ഷകള്‍ക്ക് നിറംപകരുന്നതാണ് ഈ വിജയം. വിശദാംശങ്ങള്‍...

തോറ്റമ്പിയ ലോക്‌സഭ

തോറ്റമ്പിയ ലോക്‌സഭ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍, ഭരണത്തില്‍ കാര്യമായ ആരോപണങ്ങളും വിവാദങ്ങളും ഒന്നുമില്ലാതിരിക്കുമ്പോള്‍ ആയിരുന്നു 20 ല്‍ 19 ഇടത്തും എല്‍ഡിഎഫ് പരാജയപ്പെട്ടത്. രാഹുല്‍ ഗാന്ധി ഫാക്ടറും ശബരിമ സ്ത്രീ പ്രവേശനവും ആയിരുന്നു അന്ന് എല്‍ഡിഎഫിന് തിരിച്ചടിയായത്. അവിടെ നിന്നാണ് എല്‍ഡിഎഫിന്റെ ഈ തിരിച്ചുവരവ്.

 സകല മേഖലകളിലും

സകല മേഖലകളിലും

അടിസ്ഥാന ജനവിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷത്തേയും വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകളും ഭക്ഷ്യ കിറ്റുകളും എല്ലാം ഇതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ ഇത്രയും ശക്തി പ്രകടിപ്പിക്കാന്‍ കഴിഞ്ഞത് ഇതിന്റെ ബലത്തിലാണ്.

നഗരങ്ങളില്‍

നഗരങ്ങളില്‍

ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും മുന്നിലെത്തി എന്നത് നഗര മേഖലയിലെ മുന്നേറ്റവും സൂചിപ്പിക്കുന്നു. എന്നാല്‍ മുനിസിപ്പാലിറ്റികളില്‍ നേരിട്ട തിരിച്ചടി സിപിഎമ്മും എല്‍ഡിഎഫും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. അതുപോലെ തന്നെ ട്വന്റി ട്വന്റി കൂട്ടായ്മ രണ്ട് പഞ്ചായത്തുകളില്‍ നേടിയും വിജയം പരിശോധിക്കപ്പെടും.

അടിത്തറയൊരുങ്ങി

അടിത്തറയൊരുങ്ങി

നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കുന്നതാണ് സിപിഎമ്മിനെ സംബന്ധിച്ചും എല്‍ഡിഎഫിനെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പ് വിജയം. നഗര- ഗ്രാമീണ മേഖലകളില്‍ സര്‍ക്കാരിനുള്ള സ്വീകാര്യതയും ഇതോടെ വെളിവാക്കപ്പെടുകയാണെന്നും നിരീക്ഷിക്കപ്പെടുന്നു. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ ബിജെപി നേടിയ മുന്നേറ്റം ഇടതുപക്ഷത്തിനും യുഡിഎഫിനും വലിയ ആശങ്കയാകും സൃഷ്ടിക്കുക.

ഒരുക്കങ്ങള്‍

ഒരുക്കങ്ങള്‍

നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഒരു തുടര്‍ച്ച തന്നെ ആയിരിക്കും എല്‍ഡിഎഫ് സ്വീകരിക്കുക. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് എത്രത്തോളം ഫലപ്രദമാകും എന്നതും ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്.

വിലപ്പോകാത്ത മാധ്യമ വിചാരണ

വിലപ്പോകാത്ത മാധ്യമ വിചാരണ

കേരള ചരിത്രത്തില്‍ തന്നെ ആദ്യമായി ഏറ്റവും രൂക്ഷമായ മാധ്യമ വിചാരണ നേരിട്ട സര്‍ക്കാര്‍ കൂടിയായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍. മാധ്യമങ്ങള്‍ വ്യക്തമായി പക്ഷം പിടിക്കുന്ന കാഴ്ചയും കേരളം കണ്ടു. എന്നാല്‍ മാധ്യമ വിചാരണയോ മാധ്യമ വാര്‍ത്തകളോ തദ്ദേശ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. ഈ ഒരു തുടര്‍ച്ച സാധ്യമാക്കാന്‍ ആയാല്‍ എല്‍ഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പിലും ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തല്‍.

യുഡിഎഫിന്റെ തകര്‍ച്ച, കോണ്‍ഗ്രസിന്റേയും

യുഡിഎഫിന്റെ തകര്‍ച്ച, കോണ്‍ഗ്രസിന്റേയും

ഇത്രയേറെ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും അത് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും സാധിച്ചിട്ടില്ല. ഭരണ വിരുദ്ധ വികാരം ഉണ്ടായില്ല എന്നത് മാത്രമല്ല കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നത്. പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് നാമാവശേഷമാകുന്ന കാഴ്ചയും കണ്ടു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഹകരണം ഗുണം ചെയ്തില്ലെന്ന് മാത്രമല്ല, സംസ്ഥാന തലത്തില്‍ ദോഷകരമായി ബാധിക്കുകയും ചെയ്തു.

ജോസ് നല്‍കിയ ബലം

ജോസ് നല്‍കിയ ബലം

ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് ഏറെ പഴി കേട്ടത് സിപിഎം ആയിരുന്നു. എന്നാല്‍ ആ തീരുമാനം ശരിയായിരുന്നു എന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ വന്‍മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന സൂചന തന്നെയാണ് ഇത് നല്‍കുന്നത്.

ബിജെപി വിയര്‍ക്കും

ബിജെപി വിയര്‍ക്കും

തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കും എന്ന് അവകാശവാദം ഉന്നയിച്ച ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. നൂറ് പഞ്ചായത്തുകളിലെങ്കിലും അധികാരത്തിലെത്തും എന്ന് പറഞ്ഞിരുന്നെങ്കിലും അതിന്റെ നാലിലൊന്നില്‍ പോലും വിജയിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചില്ല. ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. ഇപ്പോഴത്തെ വിഭാഗീയ പ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ചാല്‍, നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വല്ലാതെ വിയര്‍ക്കും.

 പഴയ നായനാര്‍ ഓര്‍മ

പഴയ നായനാര്‍ ഓര്‍മ

തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയപ്പോള്‍ എല്‍ഡിഎഫി അമിതാത്മവിശ്വാസത്തിലായ ഒരു ചരിത്രവും കേരളത്തിന് പറയാനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു 1991 ല്‍ ഇകെ നായനാര്‍ കാലാവധി പൂര്‍ത്തിയാകാത്ത മന്ത്രിസഭ പിരിച്ചുവിട്ട് ജനവിധി തേടിയത്. എന്നാല്‍ അന്ന് യുഡിഎഫിന് മുന്നില്‍ മുട്ടുകുത്താന്‍ ആയിരുന്നു എല്‍ഡിഎഫിന്റെ വിധി. തുടര്‍ന്ന് കരുണാകരന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു.

തിരുവനന്തപുരം കോർപറേഷൻ ചുവന്ന് തന്നെ, ഭരണം നിലനിർത്തി എൽഡിഎഫ്, യുഡിഎഫിന് ദയനീയ തകർച്ച

cmsvideo
  തകര്‍ന്നടിഞ്ഞ് യുഡിഎഫ്, മെച്ചപ്പെട്ട് ബിജെപി | Oneindia Malayalam

  English summary
  Kerala Local Body Election Results: LDF gets booster before Assembly Elections, UDF will struggle
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X