കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഎംഎസിന്‍റെ ഓര്‍മ്മകള്‍ക്ക് 16 വയസ്

  • By Meera Balan
Google Oneindia Malayalam News

ഇന്ന് മാര്‍ച്ച് 19. തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ച മരിച്ച കമ്യൂണിസ്റ്റ് ആചാര്യന്‍ ഇഎംഎസിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 16 വയസ്. 1998 മാര്‍ച്ച് 19 ന് ലോകത്തോട് വിട പറഞ്ഞെങ്കിലും ഇന്നും ഓരോ സാധരണക്കാരന്റെ മനസിലും കമ്യൂണിസ്റ്റുകാരന്റെ മനസിലും ഇഎംഎസ് എന്ന ചുവന്ന നക്ഷത്രം മായാതെ നില്‍ക്കുന്നു. ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍്ക്കാരിന്റെ തലവന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് ഓര്‍മ്മ പുതുക്കുകയാണ് കേരളം

സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനും സമുന്നത നേതാവുമായ ഇഎംഎസിന്റെ ജീവിതത്തിലേയ്ക്ക് ഒരു തിരിഞ്ഞ് നോട്ടം

ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

1909 ജൂണ്‍ 13 ന് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത്്് ഏലംകുളം ദേശത്ത് ഏലംകുളം മനയില്‍ ജനിച്ചു. സമ്പത്തിലും പ്രതാപത്തിലും അന്ന് ഏറെ മുന്‍ പന്തിയിലായിരുന്നു മന. മനയുടെ പേരിലാണ് നാട് അറിയപ്പെട്ടിരുന്നത് പോലും. പിതാവ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മാതാവ് വിഷ്്ണു ദത്ത. കുഞ്ചു എന്ന ചെല്ലപ്പേരിലാണ് ശങ്കരന്‍ അറിയപ്പെട്ടിരുന്നത്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

വേദപഠനത്തോടൊപ്പം തന്നെ പാലക്കാട് വിക്ടോറിയ കോളെജിലും തൃശ്ശൂര്‍ സെന്റ് തോമസ് കൊളേജിലും പഠിച്ചു.

സാമൂഹിക പ്രവര്‍ത്തനങ്ങളിലേയ്ക്ക്

സാമൂഹിക പ്രവര്‍ത്തനങ്ങളിലേയ്ക്ക്

നി്സ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളര്‍ച്ച മനസിലാക്കിയതോടെ ഇഎംഎസ് സാമൂഹിക-രാഷ്ട്രീയ രംഗത്തേയ്ക്ക് ആകൃഷ്ടനായി. വിടി ഭട്ടതിരിപ്പാട് ഉള്‍പ്പെടയുള്ളവരുടെ പ്രവര്‍ത്തനങ്ങളും ഇഎംഎസിനെ രാഷ്ട്രീയത്തിലേയ്ക്ക് ആകര്‍ഷിച്ചു. 1931 ലെ നിസഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. പ്രസ്ഥനത്തിന്റെ സംഘാടകനായ എം ഗോവിന്ദമോനോനെ പൊലീസ് അറസ്‌ററ് ചെയ്തപ്പോള്‍ ഇഎംഎസ് തല്‍സ്ഥാനത്തേയ്ക്ക് പരിണിയ്ക്കപ്പെട്ടു

കോണ്‍ഗ്രസ് രാഷ്ട്രീയം

കോണ്‍ഗ്രസ് രാഷ്ട്രീയം

കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയ്ക്ക് കടക്കുന്നത്

സഖാവായി

സഖാവായി

പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്ത് കമ്യൂണിസ്റ്റായി. പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി. പോളിറ്റ് ബ്യൂറോ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു

മുഖ്യമന്ത്രി

മുഖ്യമന്ത്രി

ലോകത്ത് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രി സഭയുടെ മുഖ്യമന്ത്രി ആയി. അതിലൂടെ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി. 1957 ഏപ്രില്‍ 5ന് അധികാരത്തിലെത്തി.

ഭൂപരിഷ്‌കരണ നിയമം

ഭൂപരിഷ്‌കരണ നിയമം

എംഎസിന്റെ കാലത്തെ സുവര്‍ണ നേട്ടങ്ങളിലൊന്നാണ് ഭൂപരിഷ്‌കരണ നിയമം . കൃഷിഭൂമി കര്‍ഷകന് നല്‍കുകയായിരുന്നു

 കൃതികള്‍

കൃതികള്‍

ഇംഗഌഷിലും മലയാളത്തിലുമായി ഒട്ടേറെ കൃതികള്‍ എഴുതിയിട്ടുണ്ട്്. സോഷ്യലിസം, കേരള ചരിത്രം, കേരളത്തിന്റെ ദേശീയ പ്രശ്‌നം, കേരളം മലയാളികളുടെ മാതൃഭൂമി, ഗാന്ധിയും ഗാന്ധിസവും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം, വേദങ്ങളുടെ നാട്, കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, വൈ ഐ ആം എ കമ്യൂണിസ്റ്റ്, എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫ്രീഡം സ്ട്രഗിള്‍ എന്നിവയാണ് പ്രധാനപ്പെട്ടെ കൃതികള്‍

കുടുംബം

കുടുംബം

വിധവ വിവാഹം ഉള്‍പ്പടെ ബ്രാഹ്മണ സമൂഹം വിലക്കിയിരുന്ന പല ആചാരങ്ങളെയും തള്ളിപ്പറഞ്ഞ് ഇഎംഎസിന് പെണ്ണ് നല്‍കാന്‍ നമ്പൂതിരി ഇല്ലങ്ങള്‍ മടിച്ചു. ഇഎംഎസിന്റഎ ആദര്‍ശങ്ങളില്‍ തത്പരനായിരുന്ന കുടമാളൂര്‍ തെക്കേടത്ത് വാസുദേവന്‍ ഭട്ടതിരിപ്പാടിന്റഎ സഹോദരി ആര്യ അന്തര്‍ജനത്തെ ഇഎംഎസിന് വിവാഹം ചെയ്ത് നല്‍കി. 1937 ല്‍ ആണ് ഇഎംഎസ് വിവാഹം കഴിച്ചത്.

ഡോ മലതി, ഇഎം ശ്രീധരന്‍, ഇഎം രാധ, ഇഎം ശശി എന്നിവരാണ് മക്കള്‍

ഓര്‍മ്മകള്‍ക്ക് 16 വയസ്സ്

ഓര്‍മ്മകള്‍ക്ക് 16 വയസ്സ്

ഇഎംഎസ് വിട്ട് പിരിഞ്ഞിട്ട് 16 വര്‍ഷങ്ങള്‍ പിന്നിടുന്നു. 1998 മാര്‍ച്ച് 19 ന് ന്.ൂമോണിയ ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്‌മോ പൊളിറ്റന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

English summary
Kerala Miss EMS for 16 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X