കോണ്‍ഗ്രസ്സിന് പഠിക്കുന്ന ബിജെപി? കേരളത്തില്‍ കളമൊരുങ്ങുന്നത് വിമോചന സമരത്തിന്? കേന്ദ്രത്തിലെ ബിജെപി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളം അടുത്ത കാലത്തൊന്നും കാണാത്ത രീതിയിലുളള കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പതിവില്ലാത്ത വിധം തലസ്ഥാന നഗരം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൊണ്ട് അസ്ഥിരപ്പെട്ടു. ഒരാള്‍ കൊലചെയ്യപ്പെട്ടു. ആക്രമണങ്ങള്‍ തുടര്‍ക്കഥയായി.

ആക്രമണങ്ങളുടെ കാര്യത്തില്‍ രണ്ട് പക്ഷത്ത് നില്‍ക്കുന്നവര്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്(ഒരു പരിധിവരെയെങ്കിലും). ആരാണ് തിരുവനന്തപുരത്തെ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടത് എന്ന് തെളിവുകള്‍ സഹിതം പരിശോധിച്ചാല്‍ അത് ബിജെപിയില്‍ എത്തി നില്‍ക്കുകയും ചെയ്യും. എന്നാല്‍ അതിന് ശേഷം നടന്ന സംഭവങ്ങള്‍ കേരള രാഷ്ട്രീയത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നവയായിരുന്നു എന്ന് വ്യക്തം.

ഈ സാഹചര്യത്തിലാണ് ദേശീയ ദിനപത്രമാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഒപ്പീനിയന്‍ കോളത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്. വിജു ചെറിയാന്‍ തയ്യാറാക്കിയ ലേഖനത്തില്‍ ഇടതുപക്ഷം മണക്കുന്ന ഒരു ഗൂഢാലോചനയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ബിജെപി ലക്ഷ്യം വയ്ക്കുന്നത് ഒരു രണ്ടാം വിമോചന സമരത്തിനാണോ എന്നതാണത്.

ഇഎംഎസ് സര്‍ക്കാര്‍

ഇഎംഎസ് സര്‍ക്കാര്‍

ലോകത്താദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ബാലറ്റിലൂടെ അധികാരത്തിലേറിയ സ്ഥലം ആണ് കേരളം. 1957 ലെ ഇഎംഎസ് സര്‍ക്കാര്‍ അക്കാര്യത്തില്‍ ചരിത്രത്തില്‍ ഇടം പിടിച്ചു. മാത്രമല്ല, ഇന്ന് ഈ കാണുന്ന കേരളത്തിന്റെ സൃഷ്ടിയ്ക്ക് ആണിക്കല്ലായ പല നടപടികളും തുടങ്ങി വച്ചതും ആ സര്‍ക്കാരിന്റെ കാലത്തായിരുന്നു.

വിമോചന സമരം

വിമോചന സമരം

എന്നാല്‍ വിമോചന സമരം എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട സമരങ്ങള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ തികച്ചും ജനാധിപത്യ വിരുദ്ധമായി പിരിച്ചുവിടുന്നതിലേക്കാണ് നയിച്ചത. മത സാമൂദായിക സംഘടനകള്‍ക്ക് പിറകില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൂടി അണി നിരന്നതോടെയായിരുന്നു അന്ന് കാര്യങ്ങള്‍ അങ്ങനെ അവസാനിച്ചത്.

1959 ല്‍ സംഭവിച്ചത്

1959 ല്‍ സംഭവിച്ചത്

വലിയ സമരങ്ങളും അവയ്ക്ക് നേരെയുണ്ടായ പോലീസ് അതിക്രമണങ്ങലളും വവിയ വാര്‍ത്താ പ്രാധാന്യം ആണ് നേടിയത്. ഒടുവില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടുകയായിരുന്നു.

സിഐഎ പോലും ഇടപെട്ടു?

സിഐഎ പോലും ഇടപെട്ടു?

വിമോചന സമരത്തിന് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ പോലും സാമ്പത്തിക സഹായം നല്‍കിയിരുന്നതായി ആരോപണം ഉണ്ട്. എന്നാല്‍ രാഷ്ട്രീയമായുള്ള കാര്യങ്ങള്‍ തന്നെ ആയിരുന്നു അതില്‍ ഏറ്റവും പ്രധാനം.

എമ്പാടും കോണ്‍ഗ്രസ്, പക്ഷേ

എമ്പാടും കോണ്‍ഗ്രസ്, പക്ഷേ

അന്ന് നിലവിലുണ്ടായിരുന്ന 14 സംസ്ഥാനങ്ങളില്‍ 13 എണ്ണത്തിലും കോണ്‍ഗ്രസ് ഭരണം ആയിരുന്നു. അപ്പോഴാണ് കേരളത്തില്‍ മാത്രം ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ഇന്ദിരാഗാന്ധിയുടെ കൈപ്പിടിയില്‍ ആയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത് അംഗീകരിക്കാന്‍ ആകുന്നതായിരുന്നില്ല. ഇന്ദിരയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അന്ന് നെഹ്‌റു കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഒരുങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

1959 ല്‍ നിന്ന് 2017 ല്‍ എത്തുമ്പോള്‍

1959 ല്‍ നിന്ന് 2017 ല്‍ എത്തുമ്പോള്‍

അന്ന് രാജ്യം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ ഇന്ന് രാജ്യം ഭരിക്കുന്നത് ബിജെപിയാണ്. ബിജെപിയെ സംബന്ധിച്ച് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. അപ്പോള്‍ 1959 , 2017 ല്‍ ആവര്‍ത്തിക്കുമോ എന്നാണ് ചോദ്യം.

തിരുവനന്തപുരത്തിന്റെ മാറ്റം

തിരുവനന്തപുരത്തിന്റെ മാറ്റം

താരതമ്യേന രാഷ്ട്രീയമായ ശാന്തമായിരുന്ന തിരുവനന്തപുരം ഇപ്പോള്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ്. വോട്ട് കണക്ക് നോക്കിയാല്‍ കണ്ണൂരിനേക്കാളും ബിജെപിയ്ക്ക് പിന്തുണയുള്ളത് തിരുവനന്തപുരത്താണ്. ചരിത്രത്തിലാദ്യമായി ബിജെപിയ്ക്ക് ഒരു എംഎല്‍എയെ സമ്മാനിച്ചതും തിരുവനന്തപുരത്ത് തന്നെ.

കലാപം സൃഷ്ടിച്ച്

കലാപം സൃഷ്ടിച്ച്

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന രീതിയില്‍ ഇപ്പോള്‍ തന്നെ ബിജെപി പ്രചാരണം തുടങ്ങിയിട്ടുണ്ട്. ലെഫ്റ്റ് ടെറര്‍ എന്ന ഹാഷ്ടാഗ് നേരത്തെ ബിജെപി കേരളത്തിനെതിരെ ട്വിറ്ററില്‍ തുറന്നുവിട്ട ഒന്നാണ്. ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകവും ഓഫീസ് ആക്രമണവും കൂടിയായപ്പോള്‍ പിന്നെ അത് ശക്തമായി.

മുട്ടുമടക്കാത്ത കേരളം

മുട്ടുമടക്കാത്ത കേരളം

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇപ്പോള്‍ ബിജെപിയുടെ കൈപ്പിടിയില്‍ ഒതുങ്ങിക്കഴിഞ്ഞു. കേരളവും ത്രിപുരയും പശ്ചിമ ബംഗാളും അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ഇപ്പോഴും ബിജെപിയ്ക്ക് ശക്തമായ അടിത്തറയില്ലാത്ത ഇടങ്ങള്‍. അതുകൊണ്ട് തന്നെയാണ് ബിജെപി കേരളത്തിലെ ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തുന്നത് എന്നാണ് ആരോപണം.

 വ്യാപകമായ ശ്രമങ്ങള്‍

വ്യാപകമായ ശ്രമങ്ങള്‍

കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു എന്ന രീതിയില്‍ വ്യാപകമായ പ്രചാരണമാണ് ബിജെപിയും ആര്‍എസ്എസ്സും നടത്തുന്നത്. അടുത്തിടെ കബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പുറത്ത് വിട്ട ഒരു വ്യാജ വീഡിയോ കേരളത്തിന് പുറത്ത് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച ഓളം എന്തായിരുന്നു എന്ന് കൂടി ഓര്‍ക്കേണ്ടതാണ്.

ഒടുവില്‍ സ്വാമിയും ഇറങ്ങുമ്പോള്‍

ഒടുവില്‍ സ്വാമിയും ഇറങ്ങുമ്പോള്‍

ഏറ്റവും ഒടുവില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടണം എന്നാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന കേരളത്തിലെ ബിജെപി നേതാക്കളുടെ ആവശ്യത്തെ പോലും കവച്ചുവച്ചുകൊണ്ടാണ് ദേശീയ നേതാവായ സുബ്രഹ്മണ്യം സ്വാമിയുടെ രംഗപ്രവേശനം.

ആവര്‍ത്തിക്കുമോ... അതോ?

ആവര്‍ത്തിക്കുമോ... അതോ?

കേരളത്തില്‍ വിമോചന സമരം ആവര്‍ത്തിക്കില്ല എന്ന് ഒരു ഉറപ്പും പറയാന്‍ പറ്റില്ല. കാരണം 1959 നേക്കാള്‍ വര്‍ഗ്ഗീയ ധ്രുവീകരണവും രാഷ്ട്രീയ ധ്രുവീകരണവും ഏറ്റവും രൂക്ഷമായ കാലമാണ്. അതില്‍ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ എത്രത്തോളും വിജയിക്കും എന്നതും അതിനെ ചെറുത്ത് തോല്‍പിക്കാന്‍ കേരളത്തിലെ ഇടത് സര്‍ക്കാരിന് കഴിയുമോ എന്നും മാത്രമായിരിക്കും അവശേഷിക്കുന്ന ചോദ്യം.

English summary
In the current tension between the Pinarayi Vijayan government and the BJP government at the Centre the Left sees parallels to the situation in 1959 when the Centre dissolved the EMS government in Kerala.
Please Wait while comments are loading...