• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോങ്ങാട് കോട്ട കാക്കാൻ ശാന്തകുമാരിയെ ഇറക്കി സിപിഎം; മണ്ഡലത്തിൽ കന്നി ജയം തേടി യുഡിഎഫ്

കോങ്ങാട്: പാലക്കാട് ജില്ലയിലെ മറ്റൊരു ഇടത് കോട്ടയാണ് കോങ്ങാട്. മണ്ഡലരൂപീകരണത്തിന് ശേഷം സിപിഎം മാത്രം വിജയിച്ച മണ്ഡലം. രണ്ട് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച് കെ.വി വിജയദാസിന്റെ മരണശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ ഒരിക്കൽകൂടി ചെങ്കൊടി പാറിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. എന്നാൽ മണ്ഡലത്തിലെ കന്നി ജയമാണ് കോൺഗ്രസ് ലക്ഷ്യം. വിജയസാധ്യത അത്രകണ്ട് പരിഗണിക്കുന്നില്ലെങ്കിലും ബിജെപി സ്ഥാനാർഥി നേടുന്ന വോട്ടുകളും മണ്ഡലത്തിലെ വിജയ പരാജയങ്ങളെ ബാധിക്കുന്നത് തന്നെയാണ്.

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

കോങ്ങാട് തിരഞ്ഞെടുപ്പ് ചരിത്രം

കോങ്ങാട് തിരഞ്ഞെടുപ്പ് ചരിത്രം

008ലെ പുനർനിർണയത്തിന് ശേഷമാണ് കൊങ്ങാട് മണ്ഡലം രൂപികൃതമാകുന്നത്. പാലക്കാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ കോങ്ങാട് ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുന്നത് 2011ൽ 13-ാം നിയമസഭയിലേക്ക് നടന്ന പോരാട്ടത്തിലാണ്. മുതിർന്ന നേതാവ് കെ.വി വിജയദാസിനെയാണ് കന്നി അങ്കത്തിന് സിപിഎം മണ്ഡലത്തിലിറക്കിയത് 3565 വോട്ടുകളുടെ ഭുരിപക്ഷത്തിൽ 2011 കടമ്പ കടന്ന വിജയദാസ് 2016ൽ ഭൂരിപക്ഷം 13271 ആക്കി ഉയർത്തി. ഇത്തവണ പരാജയപ്പെടുത്തിയത് പന്തളം സുധാകരനെയായിരുന്നു.

കോങ്ങാടിന് മുൻപ്

കോങ്ങാടിന് മുൻപ്

1965ലാണ് ശ്രീകൃഷ്ണപുരം മണ്ഡലം രൂപംകൊണ്ടത്. പ്രഥമ തെരഞ്ഞെടുപ്പ്​ മുതൽ തുടർച്ചയായി നാലു​തവണ മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചത്​ ഇടതാണ്. 1965, 1967, 1970 തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന്റെ സി. ഗോവിന്ദപണിക്കർ തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ കോൺഗ്രസിന്റെ കെ. സുകുമാരനുണ്ണിയും 1980ൽ കെ. ശങ്കരനാരായണനും വിജയം കണ്ടു. 1982ൽ ഇ. പത്​മനാഭനിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 1987ലും 1991ലും കോൺഗ്രസിലെ പി. ബാലനിലൂടെ യുഡിഎഫ് വീണ്ടും തിരിച്ചുവരവ് നടത്തി. 1966ലും 2001ലും ഗിരിജ സുരേന്ദ്രനും 2006ൽ കെ.എസ്. സലീഖയും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നുതവണ പാലക്കാട്​ നിന്ന് ലോക്​സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി.എസ്. വിജയരാഘവൻ, 2001ൽ ശ്രീകൃഷ്​ണപുരത്ത്​ 21 വോട്ടി​ന്​ ഗിരിജ സുരേന്ദ്രനോട്​ തോറ്റതും​ ചരിത്രമാണ്.

കന്നി അങ്കത്തിന് ശാന്തകുമാരി

കന്നി അങ്കത്തിന് ശാന്തകുമാരി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച് പരിചയമുള്ള ശാന്തകുമാരിയാണ് ഇത്തവണ കോങ്ങാട് നിന്നും എൽഡിഎഫിനായി മത്സരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രവർത്തന പരിചയം നിയമസഭയിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് ശാന്തകുമാരി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സർക്കാരിന്റെ വികസന നേടങ്ങൾ മുഖ്യ പ്രചരണ വിഷയം ആക്കുന്നതോടൊപ്പം മുൻ എംഎൽഎ വിജയദാസ് തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എൽഡിഎഫിനെ തിരഞ്ഞെടുക്കണമെന്നും ശാന്തകുമാരി വോട്ടർമാരോട് ആവശ്യപ്പെടുന്നു.

യുഡിഎഫ് സ്ഥാനാർഥിയായി യു.സി രാമൻ

യുഡിഎഫ് സ്ഥാനാർഥിയായി യു.സി രാമൻ

യുഡിഎഫിനുവേണ്ടി മുസ്ലിം ലീഗ് മത്സരിക്കുന്ന മണ്ഡലത്തിൽ യു.സി രാമനാണ് സ്ഥാനാർഥി. ഇതിന് മുൻപ് രണ്ട് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.സി രാമൻ മണ്ഡലത്തിലെ മറ്റ് സ്ഥാനാർഥികളേക്കാൾ സീനിയറാണ്. കോങ്ങാട് മണ്ഡലത്തിൽ ആദ്യമായി യുഡിഎഫ് വിജയചരിത്രം കുറിക്കാൻ തന്നെ ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്വത്തിന് ശുഭ അവസാനം ഉണ്ടാകുമെന്ന് തന്നെ അദ്ദേഹം വിശ്വസിക്കുന്നു. റോഡും കുടിവെള്ളവുമെല്ലാം എൽഡിഎഫിനെതിര ആയുധമാക്കിയാണ് പ്രചരണം.

നിർണായക സാനിധ്യം

നിർണായക സാനിധ്യം

കോങ്ങാട് മണ്ഡല രൂപീകരണത്തിന് ശേഷം സിപിഎമ്മും അതിന് മുൻപ് ഇടത് - വലത് പാർട്ടികളെയും തിരഞ്ഞെടുത്തിട്ടുള്ള പ്രദേശവാസികൾക്ക് മാറ്റത്തിന്റെ വഴി തെളിക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് എൻഡിഎ സ്ഥാനാർഥി എത്തുന്നത്. ലക്കിടി-പേരൂർ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി സുരേഷ് ബാബുവാണ് ബിജെപി സ്ഥാനാർഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 23800 വോട്ടുകൾ നേടിയ ബിജെപി ഇത്തവണ വിജയിയെ തീരുമാനിക്കുന്ന നിർണായക സാനിധ്യമാകുമെന്നാണ് വിലയിരുത്തൽ.

മണ്ഡല സ്ഥിതി വിവരം

മണ്ഡല സ്ഥിതി വിവരം

കുടിയേറ്റ കര്‍ഷകരേറെയുള്ള, പ്രക്ഷോഭങ്ങളും നാടുവാഴിത്തത്തിനെതിരായ സമരങ്ങളും സോഷ്യലിസ്റ്റ് ചിന്തയും നക്സലിസവുമെല്ലാം ഉള്‍ച്ചേര്‍ന്ന രാഷ്ട്രീയചരിത്രമുള്ള ഭൂമികയെന്നാണ് കോങ്ങാടിനെ അടയാളപ്പെടുത്തുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോങ്ങാട്. 2016ലെ കണക്കനുസരിച്ച് 173779 വോട്ടർമാരാണ് ജില്ലയിലുള്ളത്.

സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം

cmsvideo
  ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് സര്‍വ്വേ ഫലം| Oneindia Malayalam
  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ

  English summary
  Kongad constituency election history and political background LDF UDF BJP candidates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X