കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ കര്‍ഷകര്‍ തീരുമാനിക്കും

  • By Aswathi
Google Oneindia Malayalam News

കര്‍ഷകരുടെ മണ്ഡലമാണ് വയനാട്. അവിടെ ആരെ നട്ടുവളര്‍ത്തണമെന്നും വെട്ടിയെറിയണമെന്നും അവര്‍ക്കറിയാം. ലോക്‌സഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം രണ്ടാമത്തെ തിരഞ്ഞെടുപ്പായതുകൊണ്ട് അധികം ചരിത്രമൊന്നു പറയാന്‍ കാണില്ല. എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമെന്ന റെക്കോര്‍ഡോടെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എം എ ഷാനവാസ് വയനാട്ടില്‍ ജയിച്ചു കയറിയത്.

വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. ഇരിപ്പുവശം നോക്കിയാല്‍ യു ഡി എഫിന് ഏറെ അനുകൂലമായ മണ്ഡലമാണിത്. കഴിഞ്ഞ തവണ ഷാനവാസിന് റെക്കോര്‍ഡ് വിജയം നേടാന്‍ കഴിഞ്ഞത് ഇവിടെയുള്ള കര്‍ഷകരുടെയും ന്യൂനപക്ഷത്തിന്റെയും വോട്ടുകൊണ്ടാണ്.

wayanad-map

പക്ഷെ ഇത്തവണ അത് അത്ര എളുപ്പണാണെന്ന് തോന്നുന്നില്ല. കസ്തൂരി കേറി ഇടപട്ടതുകൊണ്ട് കര്‍ഷകരും കോണ്‍ഗ്രസും തമ്മില്‍ അത്ര നല്ല രസത്തിലല്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ ക്ഷീണം എന്തായാലും യു ഡി എഫിന് വയനാട്ടില്‍ നേരിട്ടേ മതിയാകൂ. എങ്കിലും കസ്തൂരിയിലെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ മുന്നിലെത്തിക്കാന്‍ പണിപെട്ടു എന്നു കാട്ടി ഷാനവാസിന് പ്രതീക്ഷ വയ്ക്കാവുന്നതാണ്. ഇക്കാര്യം സമരത്തിന് മുന്നില്‍ നില്‍ക്കുന്ന ക്രൈസ്തവ സഭാദ്ധ്യക്ഷനെ വിശ്വസിപ്പിക്കാന്‍ അദ്ദേഹം കെണിഞ്ഞു ശ്രമിക്കുന്നുണ്ട്.

എന്നാല്‍ ഈ കസ്തൂരിയെ സി പി ഐ കയ്യിലെടുക്കാനാണ് സാധ്യത. ഇടതു പക്ഷത്ത് സി പി ഐയുടെ മണ്ഡലമാണ് വയനാട്. കഴിഞ്ഞ തവണ സി പി ഐ മത്സരിച്ചപ്പോള്‍ സി പിഎം കാര്യമായ പിന്തുണ നല്‍കിയില്ലെന്നും എന്‍ സി പിയ്ക്ക് വേണ്ടി മത്സരിച്ച കെ മുരളീധരന് സീറ്റ് മറിച്ചെന്നും മറ്റുമുള്ള ആരോപണങ്ങളുണ്ട്. അതേ സമയം കഴിഞ്ഞ തവണ സി പി ഐ ടിക്കറ്റില്‍ മത്സരിച്ച എം റഹ്മത്തുള്ള ഇത്തവണ ലീഗിന്റെ പാളത്തിലെത്തി യു ഡി എഫിലായെന്നത് മറ്റൊരു വശം.

യു ഡി എഫിലെ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും കരത്തുള്ള മണ്ഡലമാണ് വയനാട്. കല്‍പറ്റ പോലെയുള്ള സ്ഥലങ്ങളില്‍ സോഷ്യലിസ്റ്റ് ജനതയ്ക്കും ശക്തിയുണ്ട്. യു ഡി ഫിന് വേണ്ടി ഇത്തവണ സിറ്റിങ് എ പി ഷാനവാസ് തന്നെയാകാനാണ് സാധ്യത. ആദ്യഘട്ടത്തില്‍ പല പേരുകളും പറഞ്ഞു കേട്ടെങ്കിലും ഇപ്പോള്‍ സി പി ഐ പ്രധാനമായും പരിഗണിക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റംഗം സത്യന്‍ മൊകേരിയെയാണ്. എന്തു തന്നെയായാലും വിധിയെഴുതുന്നത് കര്‍ഷകരായിരിക്കും.

English summary
Lok Sabha Election 2014: Who get Wayanad constituency will decide farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X